1/2/13

വഴി പിഴയ്ക്കുന്ന നോട്ടങ്ങള്‍ ....

                                                                                                   01-02-2013



 “എത്രയൊക്കെ പൊതിഞ്ഞുവെച്ചാലും പെണ്ണിന്റെ ശരീരം ആണിന്റേതാകുമോ? ഇല്ലല്ലോ?” ജോജിയോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.  വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുമ്പോൾ ദേഷ്യവും തോണുന്നുണ്ട്.

“എന്നാലും ടീഷര്‍ട്ടും ജീൻസും ധരിച്ച് നിന്റെ തനിച്ചുള്ള ദൂരയാത്ര അത്ര സുരക്ഷിതമാണോ പാറു? പ്രത്യേകിച്ചും ഡൽഹിയിൽ നിന്നു നാട്ടിലേക്ക്, അതും ക്രൂരമായ ലൈംഗികപീഡനത്തിനിരയായി ആ കുട്ടി മരിച്ച സമയത്തു തന്നെ” അല്പം മുഴുപ്പു കൂടിയ പാർവ്വതിയുടെ ശരീരഭാഗങ്ങൾ എപ്പോഴും ജോജിയിലുണ്ടാക്കുന്ന സംശയമായിരുന്നു അവളുടെ വസ്ത്രധാരണ രീതിയോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം.

“എതിർലിംഗത്തിൽ പെട്ടവരെ പരസ്പരം ആകർഷിക്കുന്നതിനും വംശപരമ്പര നിലനിർത്തുന്നതിനും സകല ജീവജാലങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യരെപ്പോലെ രണ്ടു വിഭാഗമായല്ലേ? പെണ്ണിനെ ആണാക്കാനോ, ആണിനെ പെണ്ണാക്കാനോ മാർഗ്ഗമൊന്നും അധികമില്ലല്ലോ? പിന്നെങ്ങനെ ഒരു പെണ്ണെന്ന സാധനത്തെ വസ്ത്രധാരണം കൊണ്ട് മറയ്ക്കാനാകും?” സംസാരിക്കുന്നത് സ്വന്തം ഭർത്താവിനോടാകുമ്പോൾ എനിക്ക് നാക്കിനെല്ലില്ലാതാകാറുണ്ട്.

“എന്നാൽ നീയിനി തുണി ഇല്ലാതെ നടന്നോ...”

“എന്തെങ്കിലും പറയുമ്പോ ഇമ്മാതിരിയുള്ള ‘ഞഞ്ഞാപിഞ്ഞാ’ വർത്താനം ബോറാണ്‌ട്ടോ.”

“പിന്നല്ലാതെ...മനുഷ്യനും മൃഗവും തമ്മിലുള്ള വേർതിരിവെങ്കിലും ഉണ്ടാവണ്ടേ?”

“ജോജി മീൻ ചെയ്യുന്നതെന്താ?“

”പാറൂന്റെ ശരീര പ്രകൃതിക്കനുസരിച്ച് ടീഷർട്ടും ജീൻസും ഒട്ടും ചേരില്ല“

”പച്ച മലയാളത്തിൽ പറഞ്ഞാ മൊലയുള്ള പെണ്ണുങ്ങൾ ടീഷർട്ട് ഇടാൻ പാടില്ലെന്ന് അല്ലേ? ജോജിയുടെ പ്രയാസം എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം. മറ്റുള്ളവർ ഇങ്ങനെയെന്നെ കാണുമ്പൊ അവർക്കെന്തെങ്കിലും വേണ്ടാത്തത് തോന്നുമെന്ന ഭയം“

”അതെ. അതു തന്നെയാ പാറു ഞാൻ കാണുന്നത്.“

”ജോജിക്ക് എന്നെയല്ലാതെ വേറൊരു പെണ്ണിനെ ഇങ്ങനെ കണ്ടാൽ എന്തു തോന്നും?“

"ആരും കാണാതെ ഒന്നും അറിയാത്തതുപോലെ എല്ലാം ഒന്നു നോക്കിക്കാണും. മറ്റാരെങ്കിലും ആ പെണ്ണിനെ സൂക്ഷിച്ചു നോക്കുന്നതു കാണുമ്പൊ അവനോട് ദേഷ്യം തോന്നും.”

“അല്ലാതെ വേറൊന്നും തോന്നില്ലല്ലോ? പിന്നെന്തിനാ ആ പെണ്ണിനെ നോക്കുന്ന വേറൊരാളിനോട് ദേഷ്യം തോന്നണേ?”

“അങ്ങിനെയാണോ ഒരു പെണ്ണിനെ നോക്കാ?”

“അപ്പോ ജോജി നോക്കിയതോ?”

“അത് പിന്നെ...ഒരു പെണ്ണിനെ കണ്ടാ നോക്കീന്നിരിക്കും. എന്നാലും നോക്കുന്നേനൊക്കെ ഒരിതില്ലേ.”

“നമ്മൾ മറ്റൊരാളെ നോക്കുന്നതു കൊണ്ട് കുഴപ്പമില്ല, മറ്റൊരാൾ നോക്കുന്നതാണ്‌ നമുക്ക് പ്രയാസം അല്ലേ? നമ്മേപ്പോലെയാണ്‌ അവരും എന്നു കരുതാൻ തോന്നാത്തതെന്താ? ആണ്‌ പെണ്ണിനേയും, പെണ്ണ്‌ ആണിനേയും നോക്കിയെന്നിരിക്കും. അതൊരു സ്വാഭാവിക പ്രക്രിയയാണ്. എന്തെങ്കിലും പ്രത്യേകതകളുള്ള സ്ത്രീകളെ കണ്ടാൽ അവരുടെ സൗന്ദര്യം ഞാനും നോക്കിനിൽക്കാറുണ്ട്. അപൂർവ്വമായി ആണുങ്ങളേയും നോക്കാറുണ്ട്.“

"അതാ കൊഴപ്പം. പെണ്ണുങ്ങളങ്ങനെ നോക്കാൻ പാടുണ്ടോ?”

“ജോജിയിപ്പോഴും ഏതു നൂറ്റാണ്ടിലാ...? മാറ്റങ്ങളെ സ്വീകരിക്കുന്നെന്നു പറയുമ്പോഴും പഴയ ശീലങ്ങളെ തിരുത്താൻ മനസ്സ് തയ്യാറാകുന്നില്ല. രണ്ടും കൂടി എങ്ങിനെയാ ഒത്തു പോകുക?”

“മാറ്റം എന്നു പറഞ്ഞാ തോന്നിവാസമല്ല. തോന്നിയതു പോലെ എന്തും കാണിച്ചു നടക്കാമെന്നല്ല.”

“ഒരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് എന്തു തോന്നിവാസമെന്നാണ്‌ പറയുന്നത്? മാറ്റങ്ങളിൽ ചില പിഴവുകൾ സംഭവിക്കുന്നുണ്ട്. അതോരോരുത്തരും ജീവിക്കുന്ന ചുറ്റുപാടിനും സംസ്ക്കാരത്തിനും അനുസരിച്ച് ശരിയും തെറ്റുമായിരിക്കാം. മനുഷ്യന്റെ പെരുകിക്കൊണ്ടിരിക്കുന്ന ആർത്തിയുടെ ഫലമാണത്. ഞാൻ പറയുന്നതു മാത്രമാണ്‌ ശരി എന്ന തോന്നൽ.”

“നീയെന്താ പ്രസംഗിക്കാൻ തന്നെ തീരുമാനിച്ചോ? വർത്താനം പറഞ്ഞു നിന്നാ ട്രെയിൻ അതിന്റെ പാട്ടിനു പോകും.” പാർവ്വതി പറഞ്ഞു തുടങ്ങിയാൽ നിറുത്തില്ലെന്ന് ജോജിക്ക് നന്നായറിയാം. 

ചെറുപ്പം മുതലേ മുത്തശ്ശിയോടുള്ള അവളുടെ അടുപ്പത്തിന്‌ ഇന്നും കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഒന്നര കൊല്ലമായി മുത്തശ്ശിയെ കാണാൻ പോകാതിരുന്നതിന്‌ ഒരു ന്യായവും നിരത്താൻ അവൾക്കാകില്ല. ഇപ്പൊഴെങ്കിലും പോകുന്നത് സുഖമില്ലെന്നറിഞ്ഞതുകൊണ്ടാണ്. ഒരു നായരു പെണ്ണ്‌ നസ്രാണിച്ചെക്കനെ സ്നേഹിച്ചപ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തത് മുത്തശ്ശിയാണെന്ന്‍ അവൾ കൂടെക്കൂടെ പറയാറുണ്ട്. അവർക്ക് സുഖമില്ലെന്നറിഞ്ഞാൽ പാറുവിന്‌ ഇരിക്കപ്പൊറുതിയുണ്ടാവില്ല ഈ ഡൽഹിയിൽ. അവളെ ഇത്രയേറെ സ്വാധീനിക്കുന്ന മുത്തശ്ശി എന്നതുകൊണ്ടു മാത്രമാണ്‌ അവൾ ഈ സമയത്ത് പോകാൻ തീരുമാനിച്ചത്. അല്ലെങ്കിൽ കഴിഞ്ഞ അഞ്ചു ദിവസമായി ഡൽഹിയിലെ സമരത്തിൽ ഊണും ഉറക്കവും നഷ്ടപ്പെടുത്തി പങ്കെടുക്കുന്ന പാറുവിന്‌ ഒരു നിമിഷം പോലും അവിടെനിന്നു വിട്ടു നിൽക്കാനാവില്ല.

“സമയം ഇനിയുമുണ്ടല്ലോ. ഒരു കാര്യം പറഞ്ഞതു മുഴുവനാക്കാതെ പോയാ എനിക്ക് സമാധാനമുണ്ടാകില്ല.” പാർവ്വതി ഒഴിഞ്ഞുമാറാനുള്ള ഭാവമില്ലായിരുന്നു.

“എന്തായാലും പാറൂന്റെ ഈ വേഷത്തോട് എനിക്ക് യോജിപ്പില്ല”

“ഞാൻ നേരത്തേ പറഞ്ഞതാണ്‌ അതിന്റെ കാരണം. പഴയത് വിടാനും പാടില്ല, പുതിയത് വേണന്താനും. മാറ്റങ്ങൾ സംഭവിക്കുമ്പൊ എപ്പഴും ഇങ്ങനെയാണ്. കമ്പ്യൂട്ടർ വന്നപ്പോഴത്തെ സ്ഥിതിയും ഇതായിരുന്നു. ജോലി നഷ്ടപ്പെടും എന്ന അപ്പോഴത്തെ ആശങ്ക ശക്തമായിരുന്നു. പക്ഷെ ഇപ്പോഴോ?”

“കമ്പ്യൂട്ടർ പോലാണോ വസ്ത്രധാരണം?”

“ദേ പിന്നേം മുട്ടുന്യായം. എനിക്ക് ദേഷ്യം വരണ്‌ണ്ട് ജോജി. മാറ്റം സംഭവിക്കുമ്പൊ പഴയ രീതികൾ അതേപടി നിലനിക്കില്ല. ശരിയല്ലെന്ന് ഇപ്പൊ തോന്നുന്നത് പിന്നീട് ശരിയായിത്തീരും. അല്ലെങ്കി ജോജിയൊന്നാലോചിച്ചു നോക്ക്, ഒരു പെൺശരീരം കാണുമ്പോളവളുടെ വസ്ത്രധാരണം മൂലം മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന വികാരം ഇല്ലാതാകണം. ഇങ്ങിനെ കണ്ടുകണ്ട് തന്നെയല്ലേ അത് ഇല്ലാതാകുക? അങ്ങനെയല്ലേ അത് പരിഹരിക്കപ്പെടു. അല്ലെങ്കിൽ നാളെ ഇതേ പ്രശ്നങ്ങള്‍ തന്നെ വീണ്ടും ഇണ്ടാകില്ലേ? മറ്റു രാജ്യങ്ങളിൽ അല്പവസ്ത്രം ധരിച്ചു നടക്കുന്നവരെ ഇത്തരം ദ്രോഹങ്ങൾ ബാധിക്കാത്തതിൽ നിന്ന് ഒരു കാരണം ഇങ്ങനെ പരിഹരിക്കപ്പെടുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.”

“അതുകൊണ്ടാണ്‌ പീഡനം ഉണ്ടാകുന്നത് എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നമ്മുടെ സംസ്ക്കാരം നിലനിർത്തിയുള്ള മാറ്റങ്ങൾ ആവാം എന്നേ പറയുന്നുള്ളു.”

"ജോജി മനസ്സിൽ കൊണ്ടു നടക്കുന്ന സംസ്ക്കാരത്തിനു മാറ്റം സംഭവിക്കാതെ മറ്റെല്ലായിടത്തും ആയിക്കോട്ടെ എന്നല്ലേ? അങ്ങിനെ നടക്കുമോന്ന് ജോജി തന്നെ ഒന്നാലോചിച്ചു നോക്ക്. ജോജിയെന്ന നസ്രാണിച്ചെക്കൻ പാർവ്വതിയെന്ന നായരു പെണ്ണിനെ കെട്ടിയത് ഈ പറയുന്ന സംസ്ക്കാരം ബലി കഴിക്കാതെയാണോ? എന്റെ മുത്തശ്ശിക്കുണ്ടായ മാറ്റമെങ്കിലും ജോജിയെപ്പോലെയുള്ള ഒരു യുവാവിനു വേണ്ടേ?“

”സമ്മതിച്ചു പാറുക്കുട്ടി. ഞാൻ തർക്കത്തിനില്ല. നമുക്ക് സ്റ്റേഷനിലേക്കു പോകാം.“

"ജോജി കൂടെ ഉണ്ടായിരുന്നെങ്കിൽ യാത്ര രസമായേനേ. ഇതിപ്പോ ഞാൻ തനിച്ചു പോയി വരണ്ടേ?”

“ഒരാഴ്ചയിലെ കാര്യമല്ലേ ഉള്ളു. ഇയർ എൻഡിങ്ങിൽ എനിക്ക് ലീവ് കിട്ടില്ലാന്ന് നിനക്കറിയില്ലേ പാറു?”

ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. റിസർവേഷൻ കമ്പാർട്ടുമെന്റാണെന്നുള്ളത് കേരളം വിട്ടാൽ മറ്റൊരിടത്തും ബാധകമല്ലാത്തതു പോലെയാണ്‌ ജനബാഹുല്യം കാണിക്കുന്നത്. ഒരു കണക്കിനാണ്‌ സ്വന്തം സീറ്റ് നമ്പർ കണ്ടുപിടിച്ച് തിങ്ങിക്കൂടി ഇരുന്നത്. ഭാഗ്യത്തിന്‌ ജനാലയോടു ചേർന്ന സീറ്റു തന്നെ കിട്ടി. 

അല്പനേരത്തേയ്ക്ക് ട്രെയിനിനകത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ പ്രയാസം തോന്നി. ആകെ കലപില ബഹളം. 

എന്തായിരിക്കും മുത്തശ്ശിക്കിങ്ങനെ സുഖമില്ലാതാകാൻ കാരണം? എന്റെ ഓർമ്മയിലൊന്നും ഒരസുഖം വന്നതായി അറിയില്ല. ജോജിയുടെ അനിയൻ ഷിബർട്ട് ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ വിശദമായി പറഞ്ഞതുമില്ല. ‘മുത്തശ്ശിക്ക് സുഖമില്ല. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ചേട്ടത്തി ഇന്നു തന്നെ വരണം’ അത്രയേ പറഞ്ഞുള്ളു. കൂടെക്കൂടെ ഞാൻ വിളിച്ചിട്ടും അവനൊന്നും വിട്ടുപറഞ്ഞില്ല. പ്ലെയിനിനു വരാമെന്നു പറഞ്ഞപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലെന്ന് അവൻ തന്നെ പറഞ്ഞു. മുത്തശ്ശിക്കു കാണണമെന്നു പറഞ്ഞാൽ കാര്യത്തിന്റെ കാരണം തിരക്കാതെ ഞാനോടിയെത്തും എന്നവർക്കറിയാം. ഇനി പ്രശ്നമുള്ള എന്തെങ്കിലും അസുഖമായിരിക്കുമോ? എങ്കിൽ ഷിബർട്ട് അല്പം കൂടി ഗൗരവം കാണിക്കുമായിരുന്നു.

എടി കാന്താരീ....

മുത്തശ്ശി ചെറുപ്പം മുതലേ എന്നെ അങ്ങിനെയാ വിളിക്കാ. എന്നെയായിരുന്നു മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടം. കുളിച്ച് ചന്ദനക്കുറി തൊട്ട് വെളുത്ത ഒറ്റമുണ്ടുടുത്ത് ജാക്കറ്റുമിട്ട് നിന്നാൽ പൊക്കം കുറഞ്ഞു മെലിഞ്ഞ മുത്തശ്ശിക്ക് ഇപ്പോഴും നല്ല ശേലാണ്. ഞാൻ പെണ്ണല്ല ഒരാണാന്നും പറഞ്ഞത് മുത്തശ്ശി തന്നെ. ശരിക്കും പഴയ ആൾക്കാരിലെ പരിഷ്ക്കാരി. ഞാൻ ചെറുതായിരുന്നപ്പോഴാണ്‌ ആദ്യമായി അണ്ണാറക്കണ്ണന്റെ ഇറച്ചിയും മുയലിന്റെ ഇറച്ചിയും തവള ഇറച്ചിയുമൊക്കെ കഴിക്കുന്നത്. വീട്ടിൽ മുത്തശ്ശിയടക്കം മറ്റാരും ഒന്നിന്റേയും ഇറച്ചി കഴിക്കുമായിരുന്നില്ല. എന്നാലും പുതിയതായി എന്തെങ്കിലും കിട്ടിയാൽ മുത്തശ്ശി തന്നെ എല്ലാം വൃത്തിയാക്കി  എനിക്കു വറുത്തു മൊരിയിച്ചു തരും. എന്നിട്ട് ഞാൻ തിന്നുന്നതും നോക്കി താടിയ്ക്കും കൈകൊടുത്ത് അങ്ങനെ ഇരിക്കും.

ഒരു മഴക്കാലത്താണ്‌ തവള ഇറച്ചി ആദ്യമായി കഴിക്കുന്നത്. തവള എന്നു കേൾക്കുമ്പോൾ ഒരറപ്പു തോന്നിയിരുന്നു ആദ്യമാദ്യം. മഴ പെയ്ത് തെങ്ങിന്റെ തടത്തിലൊക്കെ ധാരാളം വെള്ളം കെട്ടിക്കിടക്കുണ്ടാകും. തടം കോരി മാടിവെച്ച തെങ്ങിന്റെ ചുറ്റുമുള്ള തിണ്ടുകളിൽ വളർന്ന ചെടികൾക്കിടയിൽ മഞ്ഞത്തവള തല പുറത്തേക്കാക്കി ഇരിക്കുന്നതു കാണാം. മുത്തശ്ശി നീളമുള്ള പച്ചീർക്കിലികൊണ്ട് കുടുക്കുണ്ടാക്കിയാണ്‌ തവളയെ പിടിക്കുക. എന്നിട്ട് അതിന്റെ അരയ്ക്കു മുകളിൽ വെച്ച് കട്ടു ചെയ്തെടുക്കും. അരയ്ക്കു കീഴെയുള്ള ഭാഗം മാത്രമേ എടുക്കു. പിന്നെ തൊലി പൊളിച്ച് വെള്ളത്തിൽ കഴുകിയെടുത്താൽ വളരെ നേർത്ത മാംസത്തിനു തെളിച്ചമുള്ള വെള്ളത്തിന്റെ നിറം പോലെ തോന്നിക്കും. അപ്പോൾ അറപ്പ് തോന്നില്ല. പാകം ചെയ്യാതെ തന്നെ എടുത്തു തിന്നാൻ തോന്നും.

മുത്തശ്ശിയാണ്‌ എന്നെ എല്ലാം പഠിപ്പിച്ചത്. നാലാളുടെ മുന്നിൽ തന്റേടത്തോടെ നിവർന്നുനിന്ന് പെണ്ണെന്ന ഭയം കൂടാതെ സംസാരിക്കാൻ പഠിപ്പിച്ചത്..പ്രായത്തിനനുസരിച്ച് കഥകൾ പറഞ്ഞു തന്നത്...അങ്ങിനെ എല്ലാം. വറ്റാത്ത കിണർ പോലെയായിരുന്നു മുത്തശ്ശിയുടെ കഥകളുടെ ശേഖരം.

വ്യത്യസ്ഥ പ്രായങ്ങളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഒരു കഥ തന്നെ പലവട്ടം പറഞ്ഞു തന്നിരുന്നത് പെണ്ണുങ്ങളുടെ മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിന്റേതായിരുന്നു. അതെന്നെ വളരെ പ്രയാസപ്പെടുത്തിയിരുന്നു പല സന്ദർഭങ്ങളിലും!

മുത്തശ്ശിയോടൊപ്പം ചെറുപ്രായത്തിലേക്കു നടക്കുന്നതിനിടയിൽ രണ്ടുമൂന്നു സ്റ്റേഷൻ പിന്നിട്ടത് അറിഞ്ഞില്ല. സാമാന്യം വലിയൊരു സ്റ്റേഷനിലാണ്‌ ട്രെയിനിപ്പോൾ. ട്രെയിനിനകത്തെ ശേഷിച്ച തിരക്കുകൂടി പുറത്തേക്കൊഴുകി. സീറ്റുകൾ പലതും കാലിയായി.

ഞാനിരിക്കുന്ന സീറ്റിൽ എന്നെക്കൂടാതെ ഇപ്പോഴുള്ളത് അൻപതിനു മുകളിൽ പ്രായം തോന്നിക്കുന്ന ഭാര്യയും ഭര്‍ത്താവുമാണ്. എതിർവശത്തെ മൂന്നു സീറ്റും ഒഴിഞ്ഞു കിടക്കുന്നു. ഇവിടെനിന്ന് ആ സീറ്റുകളിലേക്കും ആളെത്തുമായിരിക്കും.

എറണാക്കുളത്തേക്കാണ്‌ അവർ പോകുന്നതെന്നു പറഞ്ഞ് പരിചയപ്പെടുമ്പോഴും കോറം തികയാൻ എത്തേണ്ടവർ ആരൊക്കെയെന്ന തിരച്ചിലിലായിരുന്നു എന്റെ കണ്ണുകൾ. കൂടെക്കിട്ടിയിരിക്കുന്നത് പാവങ്ങളാണ്‌, വിശ്വസിക്കാം എന്നു മനസ്സിൽ കണക്കു കൂട്ടിയപ്പോൾ ഒരു ബാഗും തൂക്കിപ്പിടിച്ച് വിദ്യർത്ഥിയെപ്പോലെ തോന്നിക്കുന്ന ഒരുവൻ എന്റെ മുൻവശത്തെ സീറ്റിൽ വന്നിരുന്നു. ബാഗ് സീറ്റിനടിയിൽ തള്ളി ചെറിയൊരു വെപ്രാളത്തോടെ എന്നെ ആകെയൊന്നു നോക്കി സീറ്റിലിരുന്നു. ഒന്നുമറിയാത്തതു പോലെ ഞാനവന്റെ പെരുമാറ്റങ്ങൾ നോക്കിക്കണ്ടു.

കുറേ സമയം മുഖത്തോടുമുഖം നോക്കിയിരിക്കേണ്ടി വരുമ്പോഴത്തെ അങ്കലാപ്പൊന്നും അവനിൽ കണ്ടില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു രൂപം കണ്ട ജിജ്ഞാസ അവനിലുണ്ടായിരുന്നു. പിന്നീടതൊരു മന്ദഹാസമായ് വിരിഞ്ഞ് ട്രെയിൻ യാത്രയിലെ സൗഹൃദമായി പരുവപ്പെടുകയായിരുന്നു. 

മുടിയല്പം നീട്ടി വളർത്തി റബർ ബാന്റിട്ട മറ്റൊരു ചെറുപ്പക്കാരൻ വിദ്യാർത്ഥിക്കരുകിൽ വന്നിരുന്ന് തടിച്ചൊരു ഇംഗ്ലീഷ് പുസ്തകമെടുത്ത് നിവർത്തി വായന തുടങ്ങി. ഒറ്റക്കാതിൽ കമ്മലിട്ട ആ താടിക്കാരൻ വേറൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവം അല്പം ജാട തോന്നിപ്പിക്കുന്നതായിരുന്നു. തലയുയർത്താതെ ഒളികണ്ണാലുള്ള നോട്ടം ഞാൻ അറിയുന്നില്ലെന്നായിരുന്നു താടിക്കാരന്റെ ധാരണ. നേരെ നോക്കിയാലുള്ള നോട്ടപ്പിശകിനൊരു മറ മാത്രമായിരിക്കുമോ പുസ്തകം വായന? അതോ മറ സൃഷ്ടിച്ചുള്ള ഓളിഞ്ഞു നോട്ടത്തിനു വേണ്ടിയോ?

ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ സീറ്റിൽ ഒരു മദ്ധ്യവയസ്ക്കൻ വന്നിരുന്നത്. ചുമ്മാ ചെറിയൊരു നിരീക്ഷണത്തിനു ശേഷം സീറ്റിന്റെ അങ്ങേ തലയ്ക്കൽ നേരെ എതിർ ദിശയിലേക്കു നോക്കിയിരുന്നു, അയാളുടെ സ്വന്തം ചിന്തകളുമായി. ട്രെയിനിന്‌ സ്പീഡ് വർദ്ധിക്കുന്തോറും എല്ലാവരും പെട്ടികളും ബാഗുകളും ഒതുക്കി അവനവന്റെ മനോരാജ്യങ്ങളിൽ മുഴുകിയും പരസ്പരം പരിചയപ്പെട്ടവർ തമ്മിൽ ഇഷ്ടമുള്ള വിഷയങ്ങള്‍ പങ്കിട്ടും നേരം കളഞ്ഞുകൊണ്ടിരുന്നു.

ഇപ്പോൾ നേരെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി എന്നോട് കൂടുതൽ ചിരിക്കാനും തമാശ പറയാനും തുടങ്ങിയിരിക്കുന്നു ചിരപരിചിതരെപ്പോലെ. അവന്റെ തമാശകളും പഠിപ്പിന്റെ വിശേഷങ്ങളും കേൾക്കാൻ ഞാനും താല്പര്യം പ്രകടിപ്പിച്ചു. താടിക്കാരന്‌ ഇതൊന്നും അത്ര രസിക്കുന്നില്ലെന്ന് ഇടയ്ക്കിടയ്ക്ക് അയാൾ തലയുയർത്തി വിദ്യാർത്ഥിയെ നോക്കുന്നതു കാണുമ്പോൾ എനിക്കു തോന്നി. വിദ്യാർത്ഥി അതൊന്നും ഗൗനിക്കാതെ സംസാരത്തിലെ ആഹ്ളാദത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും താടിക്കാരൻ തലയുയർത്താതെ എന്നേയും തലയുയർത്തി വിദ്യാർത്ഥിയേയും നോക്കിക്കൊണ്ടേയിരുന്നു. ഇവിടെയിരിക്കുന്ന അഞ്ചു പേരുമായി ബന്ധമില്ലെന്ന ഭാവേന മദ്ധ്യവയസ്ക്കൻ പുറത്തേയ്ക്കു തന്നെ നോക്കിയിരിപ്പാണ്‌. 

“ഒച്ചയും ബഹളവുമുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഇരുന്നൂടെ തനിക്ക്?” താടിക്കാരൻ പുസ്തകം അടച്ചുകൊണ്ട് വിദ്യാർത്ഥിക്കു താക്കീതു നൽകി. 

“ഞാനെന്ത് ബഹളം ഉണ്ടാക്കീന്നാ ഇയ്യാള്‌ പറയണ്‌?” വിദ്യാർത്ഥി തിരിച്ചു ചോദിച്ചു.

“വണ്ടിയിൽ കേറീതു മുതൽ തുടങ്ങീതാ പെണ്ണുങ്ങളെ കാണാത്തതു പോലെ ഒരു നോട്ടവും വാചകമടിയും...” താടിക്കാരനു കൈവന്ന സദാചാരപോലീസിന്റെ നിറം അവിടെയിരുന്ന ആർക്കും ദഹിച്ചില്ല. എല്ലാവരും അയാളെ ശ്രദ്ധിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ അയാളിലേക്കു തിരിഞ്ഞത് വിദ്യാർത്ഥിയെ കൂടുതൽ കുറ്റപ്പെടുത്താൻ അയാളെ പ്രേരിപ്പിച്ചു.

“ഇത്തരം വായ്നോക്കികളാണ്‌ ആണുങ്ങളുടെ വെല ഇല്ലാതാക്കുന്നത്.”

ആരും ഒന്നും പറയാതിരുന്നപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. അപ്പുറവും ഇപ്പുറവും ഉള്ളവർ എത്തിനോക്കാനും തടിച്ചുകൂടാനും തുടങ്ങി. ആ വിദ്യാർത്ഥി എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ പോട്ടേന്നു വെക്കാം. ഒരു പെണ്ണിനെ കളിയാക്കിയെന്ന് ആരെങ്കിലും വെറുതെ ഒന്നു വിളിച്ചു പറഞ്ഞാൽ മതി കാര്യമറിയാതെ മറ്റുള്ളവർക്കു പ്രതിയെന്നു തോന്നുന്നവനെ എടുത്തിട്ടു പെരുമാറാൻ. സത്യമറിയാവുന്ന ഞാൻ തന്നെയാണ്‌ ഇതിവിടെ അവസാനിപ്പിക്കേണ്ടത്.

“ആ കുട്ടി തെറ്റൊന്നും കാണിച്ചില്ലല്ലോ? അധികം ഒച്ചയിലുമല്ല സംസാരിച്ചത്. പിന്നെന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നത്?” ഞാൻ പറഞ്ഞു.

എന്റെ മറുപടി കേട്ട് തടിച്ചുകൂടാൻ തുടങ്ങിയവർ ഒഴിഞ്ഞുപോയി. താടിക്കാരന്റെ പക്ഷം ചേരാത്ത വാക്കുകൾ അയാൾക്ക് പ്രകോപനത്തിനു കാരണമായേക്കാം എന്നു ഞാൻ ഭയന്നു. പക്ഷെ താടിക്കാരൻ ഒന്നും പറഞ്ഞില്ല. ശബ്ദം പുറത്തു വരാതെ എന്തൊക്കെയോ അയാൾ പിറുപിറുത്തുകൊണ്ടിരുന്നു. എന്നിട്ടും പക്ഷം ചേരാൻ ആരെങ്കിലുമുണ്ടോ എന്നു തിരയുന്നുണ്ടായിരുന്നു.

“ദേ..ചേട്ടനൊന്നു നോക്ക്യേ...അവന്റെ കൊക്കിനെപ്പോലെയുള്ള നോട്ടം?” താടിക്കാരൻ തൊട്ടരുകിലിരുന്ന മദ്ധ്യവയസ്ക്കനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു.

“ഞാനതൊന്നും ശ്രദ്ധിക്കാതെ എന്റെ പാടുനോക്കി ഇവിടെയിരിക്കയാണ്. നോക്കിയാലും കുഴപ്പം, നോക്കിയില്ലെങ്കിലും കുഴപ്പം. താനെന്തിനാ മറ്റൊരാളുടെ നോട്ടം നോക്കാൻ നടക്കുന്നേ? നോക്കനിയാ...ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ പീഡിപ്പിക്കാനാണെന്നും, പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത വിളിക്കുകയാണെന്നുമുള്ള ഒരു ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്. എന്തിനാ വെറുതെ ഇല്ലാത്ത കോലാഹലം ഉണ്ടാക്കുന്നത്?” മദ്ധ്യവയസ്ക്കന്‌ എല്ലാത്തിനോടും ഒരു പുച്ഛഭാവം.

താടിക്കാരൻ അതോടെ വീണ്ടും പുസ്തകം തുറന്ന് വായന തുടങ്ങി.

നേരം വെളുപ്പിനേ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി നിന്നു. ഷിബർട്ട് കാത്തു നില്പുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ഞാൻ മുത്തശ്ശിയെക്കുറിച്ച് ചോദിച്ചു.

“അത് പേടിക്കാനൊന്നുമില്ല ചേട്ടത്തി. ചേട്ടത്തിയെ കാണാൻ ഒരു നമ്പറിട്ടതാ. മുത്തശ്ശിക്ക് ഒരസുഖവുമില്ല.”

ഷിബർട്ടിനോട് അപ്പോൾ തോന്നിയ ദേഷ്യത്തിന്‌ അതിരില്ലായിരുന്നു. അവനാണല്ലോ നുണ പറഞ്ഞ് ചെറുതായെങ്കിലും എന്നെ ഭയപ്പെടുത്തിയത്. മുത്തശ്ശി പറഞ്ഞാൽ എന്നെപ്പോലെത്തന്നെ അവനും മറുത്തൊന്നും പറയാൻ കഴിയില്ല.

“പെട്ടന്നിങ്ങനെ കാണണംന്ന് തോന്നാൻ എന്താ?”

“ഡൽഹിയിലെ കുഴപ്പങ്ങളിൽ നിന്ന് ചേട്ടത്തിയെ അകറ്റാൻ കൂടി മുത്തശ്ശി കണ്ടുപിടിച്ച വിദ്യയാ.”

"ഇതിത്തിരി കടന്ന കയ്യായിപ്പോയി ഷിബർട്ടേ.“

അസുഖമെന്നു കേട്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയിരുന്നു. ഇന്നത്തെ കാലത്ത് അസുഖം എന്നു കേൾക്കാനേ സമയം കിട്ടൂ. അതിനിടയിൽ എല്ലാം കഴിഞ്ഞിരിക്കും. 

ഗെയ്റ്റിൽ കാത്തു നിൽക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ അമ്പരപ്പു തോന്നി. മുത്തശ്ശിയിൽ ഇങ്ങനെയൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല. ഉയരം കുറഞ്ഞ മുത്തശ്ശി ചുരിദാറിട്ടപ്പോൾ നല്ല ഉയരം! എന്തൊരു വേഷമാണ്‌ മുത്തശ്ശിയുടേത്? നാണമാകില്ലേ മുത്തശ്ശിക്ക്? കുളിച്ച് കുറി തൊട്ട് പഴയ വേഷം ധരിച്ചാൽ കാണാറുള്ള ചന്തവും തറവാടിത്തവും ഒന്നുമില്ലാതെ ഒരു കോമാളിയെപോലെ...ആദ്യം അതെല്ലാം ഊരിക്കളയിപ്പിച്ചിട്ടേ ഉള്ളു കാര്യം. ദേഷ്യത്തോടെയാണ്‌ കാറിൽ നിന്നിറങ്ങി മുത്തശ്ശിക്കരുകിലേക്കു നടന്നത്.

“ഇപ്പ്ളെങ്കിലും ഒന്ന് വരാൻ തോന്നീലോ ന്റെ കാന്താരിക്ക്...ന്നോട് ഒന്നും മിണ്ടണ്ട നിയ്യ്.” വയസ്സായ പിണക്കം പരിഭവിച്ചു.

“ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ നാണോല്യാണ്ടാവോ?അതൊക്കെ ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.” മുത്തശ്ശിയെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാളൃം എനിക്കുണ്ടായിരുന്നു.

“ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ ന്നങ്ങനെ നോക്കാമ്പോയേ!”

അത്രയും പറഞ്ഞ് ശോഷിച്ച കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കി വീടിനടുത്തേക്കു നടന്നു, എന്റെ മുഖത്തുനിന്ന് കെണ്ണടുക്കാതെ.

ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി.
ആ ലാളനയിലെ സ്നേഹം ആസ്വദിക്കാനാകാതെ ഞാനാരാണെന്ന അന്വേഷണത്തിലായിരുന്നു എന്റെ സർവ്വസ്വവും.

184 അഭിപ്രായങ്ങൾ:


  1. റാംജി നമ്മുടെ നാട്ടിലെ ട്രെയിനിൽ സീസൺ ടിക്കറ്റ്‌ എടുത്തു നിത്യവും യാത്രചെയ്യുന്ന ജോലിക്കാരിൽ ഒരാളെപ്പോലെ എത്ര മനോഹരമായാണ്‌ ഈ കഥ എഴുതിയിരിക്കുന്നത്‌. അവസരോചിതം, ഒഴുക്കുള്ള ഭാഷ. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കഥ ,മുത്തശ്ശിമാര്‍ വരെ മോഡേണ്‍ ആവുന്ന കാലം .സ്വന്തം ശരീര പ്രകൃതിയ്ക്കനുസരിച്ചു വസ്ത്രം ധരിക്കുന്നവര്‍ വളരെ വിരളമായിരിക്കുന്നു ....ആശംസകള്‍ !

      ഇല്ലാതാക്കൂ
    2. Madhusudanan Pv
      ആദ്യവായനക്കും അഭിപ്രായത്തിനും
      നന്ദി മാഷെ.

      മിനി പി സി,
      ഒരു ചന്തമില്ലെങ്കില്‍ പിന്നെന്തോന്നു വസ്ത്രധാരണം
      നന്ദി മിനി.

      ഇല്ലാതാക്കൂ
  2. “ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ നാണോല്യാണ്ടാവോ?അതൊക്കെ ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.”
    അത് കൊള്ളാം
    മോഡേണ്‍ പാറൂന് മുത്തശ്ശി മോഡേണ്‍ ആയത് പിടിക്കുന്നില്ല ; ജോജിക്ക് പാറൂ മോഡേണ്‍ ഡ്രസ്സ്‌ ഇടണത് പിടികൂല .
    ഇത് തന്നെയാണ് നമ്മുടെ എല്ലാം പ്രശനം .....; വസ്ത്രം മോഡേണ്‍ ആയാലും മനസ് മോഡേണ്‍ ആകില്ല .

    ആ ട്രെയിന്‍ യാത്ര ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തമ്മിത്തമ്മില്‍ കൂട്ടിമുട്ടുന്നില്ല.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  3. “ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ നാണോല്യാണ്ടാവോ?അതൊക്കെ ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.” മുത്തശ്ശിയെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാളൃം എനിക്കുണ്ടായിരുന്നു.

    “ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ ന്നങ്ങനെ നോക്കാമ്പോയേ!”

    അത്രയും പറഞ്ഞ് ശോഷിച്ച കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കി വീടിനടുത്തേക്കു നടന്നു, എന്റെ മുഖത്തുനിന്ന് കെണ്ണടുക്കാതെ.

    ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി...അപ്പോൾ വേഷമല്ല പീഡാനങ്ങൾക്കുള്ള കാരണം...അല്ലേ റാംജി.. താനെന്തിനാ മറ്റൊരാളുടെ നോട്ടം നോക്കാൻ നടക്കുന്നേ? നോക്കനിയാ...ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ പീഡിപ്പിക്കാനാണെന്നും, പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത വിളിക്കുകയാണെന്നുമുള്ള ഒരു ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്....അത് സത്യം.....ഇനി ആണുങ്ങളും പെണ്ണുങ്ങലും പർദ്ദൈട്ട് നടക്ക്ക്കണം എന്ന് ഒരു നിയമം കൂടി ഉണ്ടാക്കണം...സൂര്യനൢഇ കേസ് വീണ്ടും വിചാരണക്ക് ഇനി ആരൊക്കെ തലവഴി മുണ്ടിട്ട് നക്കണോ ആവോ...റാംജി കഥ വളരെ ഇഷ്ടമായി.....ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു വേഷത്തിലെന്തിരിക്കുന്നു? തെറ്റു ചെയ്‌താല്‍ ഉടനടി പിടിക്കപ്പെടുകയും തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും എന്ന ഭയവും മനുഷ്യന്റെ മനസ്സും തന്നെ പ്രധാനം.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  4. വായിച്ചു.. ഒറ്റയിരിപ്പില്‍ തന്നെ.. തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ എല്ലാ അര്‍ത്ഥത്തിലും പേടിക്കണം എന്നായിരിക്കുന്നു..
    ഒരാള്‍ ധരിക്കുന്നത് വസ്ത്രം അയാളുടെ സ്വാതന്ത്ര്യം ആണ്. പക്ഷെ നമ്മുടെ സമൂഹം പല വിധം ജനങ്ങളെ ഉള്‍കൊള്ളുന്നതാണ്. അതില്‍ മനോരോഗികളും ഉണ്ടെന്നു ഓര്‍ക്കണം.
    കഥ നന്നായിരുന്നു. എനിക്കിഷ്ടപെട്ടത്‌ മുത്തശ്ശിയെ ആണ്..
    ചന്തനം എന്നെഴുതിക്കണ്ടു. ചന്ദനം എന്നതല്ലേ ശരി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്തരം മോനോരോഗികള്‍ക്ക് തെറ്റു ചെയ്‌താല്‍ ശിക്ഷ ലഭിക്കും എന്ന ഭയം വരുത്തേണ്ടിയിരിക്കുന്നു. അവിടെയാണ് നമ്മുടെ ഭരണകൂടങ്ങളുടെ കഴിവുകേട് കാണാനാവുന്നത്.
      അക്ഷരം തിരുത്തിയിട്ടുണ്ട്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  5. വസ്ത്രമാണോ, നോട്ടമാണോ, അല്ല പെരുമാറ്റമാണോ, ചിരിയാണോ, മദ്യമാണോ, അതോ തലയിലെഴുത്താണോ !!!!! ഈ പീഡനങ്ങളുടെ കാരണം...
    നല്ല കഥ രാംജി സര്‍...അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊന്നുമല്ല അശ്വതി. എന്ത് കാണിച്ചാലും രക്ഷപ്പെടാന്‍ കഴിയുമെന്ന ധാര്‍ഷ്ട്യം!
      നന്ദി

      ഇല്ലാതാക്കൂ
  6. മഞ്ഞപ്പിത്തക്കാരന് കാണുന്നതെല്ലാം മഞ്ഞ എന്നാണല്ലോ!
    അര്‍ത്ഥമുള്ള കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. “ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ ന്നങ്ങനെ നോക്കാമ്പോയേ!”
    :)

    അടി തൊട്ടു മുടി വരെ ശരിയായ ഒരു ചിത്രീകരണം!


    http://drpmalankot2000.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. മാഷെ നല്ല കഥ,
    ഇത് വായിച്ചപ്പോള്‍ പെട്ടന്ന് എന്റെ ഓര്‍മ്മ ഓടിപ്പോയത് പത്തു മുപ്പത്തഞ്ഞു വര്‍ഷം മുന്‍പ് "എന്തു ധരിക്കാനും സ്വാതന്ത്ര്യം" എന്ന തലക്കെട്ടില്‍ മലയാള മനോരമയുടെ കത്തുകള്‍ പേജില്‍ പ്രത്യക്ഷമായ എന്റെ ഒരു കത്താണ്. ഫാഷന്‍ ഭ്രമം കേരളത്തില്‍ പരക്കെ പടര്‍ന്നു പിടിച്ച ആ കാലം. കോളേജു വിദ്യാര്‍ഥി കള്‍ക്കിടയില്‍ ഭാഷന്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലം !


    പാറുവിന്റെ മുത്തശ്ശിയില്‍ വന്ന മാറ്റം ആധുനിക യുഗത്തില്‍ അതും ഡല്‍ഹി പോലൊരു പട്ടണത്തില്‍ വസിക്കുന്ന ജോജിയില്‍ വന്നില്ലല്ലോ. ജോജി ഈ മുത്തശ്ശിയുടെ മുന്നില്‍ ചെറുതായിപ്പോയതുപോലൊരു തോന്നല്‍. മാഷെ പിന്നൊരു കാര്യം പിടികിട്ടിയില്ല മാറ്റത്തിനും ഭാഷനും വേണ്ടി വാതോരാതെ ഭര്‍ത്താവിനു മുന്നില്‍ പ്രസംഗിച്ചു കൊണ്ട് നിന്ന പാറു മുത്തശ്ശിക്കടുത്തെത്തിയപ്പോള്‍ എപ്പോള്‍ എന്താണോ പ്ലേറ്റു തിരിച്ചു വച്ചത് ? എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. മുത്തശ്ശിയെ മുണ്ടുടിപ്പിച്ചേ അടങ്ങൂ എന്നുള്ള വാശി! എന്താണാ മാറ്റത്തിന് പിന്നില്‍!

    പാറുവിന്റെ പ്രസംഗത്തിലെ ഒരു വരി വീണ്ടും കുറിക്കുന്നു “ജോജിയിപ്പോഴും ഏതു നൂറ്റാണ്ടിലാ...? മാറ്റങ്ങളെ സ്വീകരിക്കുന്നെന്നു പറയുമ്പോഴും പഴയ ശീലങ്ങളെ തിരുത്താൻ മനസ്സ് തയ്യാറാകുന്നില്ല. രണ്ടും കൂടി എങ്ങിനെയാ ഒത്തു പോകുക?"

    ചിത്രം ഗംഭീരമാക്കി. മെയിലില്‍ ചിത്രം കാണാന്‍ കഴിഞ്ഞു പക്ഷെ ബ്ലോഗ്‌ പോസ്റ്റില്‍ ചിത്രത്തിന്റെ സ്ഥലം കാലിയായി കിടക്കുന്നു എന്തെങ്കിലും പ്രശ്നം? please check ആശംസകള്‍ വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷെ കമന്റു പൊസ്റ്റായി വന്നപ്പോള്‍ ഒപ്പം ചിത്രവും പ്രത്യക്ഷമായി Good. No Prob.

      ഇല്ലാതാക്കൂ
    2. എന്തും പറയാന്‍ എളുപ്പമാണ്. നടപ്പാക്കാനാണ് പ്രയാസം. തന്റെ ചിന്തകളാണ് ശരി എന്ന് വാതോരാതെ പറയുമ്പോഴും മറ്റവന്‍ എന്തുകൊണ്ടങ്ങിനെ ചിന്തിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മ. അല്ലെങ്കില്‍ താന്‍ പറയുന്നതാണ് ശരി എന്ന വാശി. അതുമല്ലെങ്കില്‍ അപ്പപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പറഞ്ഞുകൊണ്ടിരിക്കുക....
      ചിത്രം ആദ്യം പോസ്റ്റു ചെയ്തപ്പോള്‍ കോപ്പി ചെയ്താണ് ചെയ്തത്. അതുകൊണ്ടാണ് ആദ്യം കാണാതിരുന്നത്. പിന്നെ എന്റെ ഡാഷ് ബോര്‍ഡില്‍ ചിത്രം കാണാതായപ്പോള്‍ അത് മാറ്റി ചേര്‍ത്തതാണ്.
      നന്ദി ഭായി വിശദമായ അഭിപ്രായത്തിന്.

      ഇല്ലാതാക്കൂ
  9. "ഒരു കാര്യം പറഞ്ഞതു മുഴുവനാക്കാതെ പോയാ എനിക്ക് സമാധാനമുണ്ടാകില്ല"

    മറുപടിഇല്ലാതാക്കൂ
  10. ഇന്നത്തെ സമൂഹത്തിലേക്ക് പിടിച്ച കണ്ണാടിയാവുന്നു കഥ. പച്ചയ്ക്കു തന്നെ പറഞ്ഞുപോയിരിക്കുന്നു എല്ലാം. തുടരുക റാംജി...

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ല കഥ. മുത്തശ്ശിക്ക് ചൂരിദാറിടാം. ഒരു കുഴപ്പവുമില്ല. പാറൂന് ആ വേഷം കെട്ടാമെങ്കില്‍ എന്തുകൊണ്ട് മുത്തശ്ശിക്കും.

    മറുപടിഇല്ലാതാക്കൂ
  12. അടിപൊളി മുത്തശ്ശി,, സൂപ്പർ കഥ,, അല്ല അനുഭവം..

    മറുപടിഇല്ലാതാക്കൂ
  13. പാര്‍വതിക്ക് മുത്തശ്ശിയുടെ വേഷം കണ്ടപ്പോള്‍ തോന്നിയത് തന്നെയല്ലേ ജോജിക്ക് പാര്‍വതിയുടെ വേഷം കണ്ടപ്പോള്‍ തോന്നിയത്‌.... സ്വയം മാറാന്‍ മനസില്ലാത്തവള്‍ മുത്തശ്ശിയെ മാറ്റാന്‍ നോക്കുന്നു.... ഹിഹി സംഗതി എറിച്ചു രംജിയെട്ടാ :) അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പോഴത്തെ സാഹചര്യത്തിനുസരിച്ച് പറയുക....
      നന്ദി മഹേഷ്‌.

      ഇല്ലാതാക്കൂ
  14. യഥാര്‍ത്ഥത്തില്‍ ആരും മാറുന്നില്ല. എല്ലാവരും സ്വയം ആശ്വസിക്കുന്നു മാറി എന്ന്. ഈ കഥയില്‍ തന്നെ, ഡല്‍ഹിയില്‍ മാറിയ പാര്‍വ്വതിയുടെ "മാറ്റം" കണ്ടല്ലോ അവര്‍ നാട്ടില്‍ എത്തി മുത്തശ്ശിയെ കണ്ടപ്പോള്‍ ....
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. സ്വയം ആശ്വസിച്ച് നിര്‍വൃതി അടയുന്ന ചിന്തകള്‍
      നന്ദി ദിവാരേട്ടാ.

      ഇല്ലാതാക്കൂ
  15. ചേരുന്നതും ചേരാത്തതും ആര് തീരുമാനിയ്ക്കും! ഈ നിമിഷത്തിലെ ശരി അടുത്ത നിമിഷത്തില്‍ ശരിയല്ലാതെയമാകുന്നു. എന്തുപറയാന്‍, അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഉള്‍ക്കിടിലത്തോടെ...
      നന്ദി വിനോദ്.

      ഇല്ലാതാക്കൂ
  16. മോസ്റ്റ്‌ മോഡേണ്‍ ആണെങ്കിലും മുത്തശ്ശിയെ അങ്ങിനെ കാണാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടി . എത്രയൊക്കെ ആദര്‍ശം പറഞ്ഞാലും ചില മൂല്യങ്ങള്‍ നമ്മില്‍ നിന്നും പോവുകയില്ല അല്ലെ? നല്ല കഥ രാംജി ഏട്ടാ . ഇഷ്ടമായി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തൊക്കെ ന്യായം പറഞ്ഞാലും ചിലതിനെ ഉള്ളില്‍ നിന്ന്‍ ഒഴിവാക്കാന്‍ പ്രയാസം തന്നെ.
      നന്ദി അനാമിക.

      ഇല്ലാതാക്കൂ
  17. മൂടിപ്പൊതിഞ്ഞുവയ്ക്കുന്ന കേരളത്തില്‍ നിന്ന് വിദേശവാസം ആരംഭിച്ചത് സിംഗപ്പൂരിലായിരുന്നു
    വെളുത്തുചുവന്ന ചീനപ്പെണ്‍കൊടികള്‍ ഷോര്‍ട്ട്സും അള്‍ട്രാമിനിസ്കര്‍ട്ടുമിട്ട് വിലസുന്ന സിംഗപ്പൂര്‍.
    അവിടത്തെ മെട്രോയില്‍ സീറ്റുകള്‍ അഭിമുഖമാണ്
    അള്‍ട്രാമിനി പെണ്‍കുട്ടികള്‍ കാലിന്മേല്‍ കാല്‍ കയറ്റി നമ്മുടെ നേരെ തിരിഞ്ഞിരിയ്ക്കുമ്പോള്‍ പുതുതായി ചെന്ന ഞങ്ങള്‍ക്ക് രക്തയോട്ടം കൂടുമായിരുന്നു ആദ്യ ആഴ്ച്ചകളില്‍
    പിന്നെപ്പിന്നെ അത് സ്ഥിരം കാഴ്ച്ചയായപ്പോള്‍ ഒരു പ്രത്യേകതയും തോന്നാതെയായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലതെല്ലാം അങ്ങിനെ മാത്രമേ മാറുകയുള്ളൂ. അത് വരെ കുറ്റപ്പെടുത്തലും വെല്ലുവിളികളും തുടരുകയും പിന്നീട് അതെല്ലാം കണ്ടുകണ്ട് പതിയെ ചുരുങ്ങുകയും പിന്നെ അങ്ങിനെ ഒന്ന് മുന്പ് നടന്നു എന്ന് ഓര്‍ക്കാതെ വരികയും ചെയ്യും.
      നന്ദി അജിതേട്ടാ.

      ഇല്ലാതാക്കൂ
  18. ഒരു ശരാശരി ജീവിതത്തിലൂടെയാണ് കഥാപാത്രങ്ങള്‍ സഞ്ചരിച്ചത്.അത് കൊണ്ടുതന്നെ അവരുടെ മനസ്സും ചിന്തയും സംശയങ്ങളും ഒക്കെ ശരാശരിക്കാരന്‍റേതായി മാറി.ഒരസാസാധാരണ കഥയായില്ല എന്നതുകൊണ്ട് ആസ്വാദനവും എളുപ്പമായി.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  19. ഒരു നല്ല ചിന്ത!

    എങ്കിലും, പാറുവിനെ ഡെല്‍ഹിയിലെ പോരാട്ടങ്ങളില്‍ നിന്ന്‍ മുത്തശി പിന്തിരിപ്പിക്കാമോ? അവര്‍ ഒരു മോസ്റ്റ് മോഡേണ്‍ ആയിരിക്കെ.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില സ്നേഹങ്ങള്‍ അങ്ങിനെയാണ് ബിജു, അള്ളിപ്പിടിച്ചിരിക്കും, അകന്നു പോകുമോ എന്ന് ഭയക്കും, അരികെ ഇല്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് .... നമ്മുടെ ശീലങ്ങളില്‍ വളര്‍ന്ന മനസ്സുകള്‍ക്ക് ഇങ്ങിനെ ചില സ്വന്തം ഉണ്ട്. അതിനിടയില്‍ ഒരു മാറ്റത്തിനും സ്ഥാനം ഉണ്ടാകാറില്ല. എന്റെ തോന്നല്‍ കെട്ടോ.
      നന്ദി ബിജു.

      ഇല്ലാതാക്കൂ
  20. ഇഷ്ടപ്പെട്ടു റാംജിയേട്ടാ,,,...മറ്റൊരാളിന്റെ വേഷം കാണുമ്പോഴേ നമ്മുക്ക് പ്രശ്നങ്ങൾ തോന്നാറുള്ളൂ... എതായാലും നല്ല യാത്ര തന്നെ..

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2/01/2013 02:15:00 PM

    സമകാലീനം..

    മറുപടിഇല്ലാതാക്കൂ
  22. എനിക്കെല്ലാം നോക്കേം ആവാം, എന്റേതൊന്നും ആരും കാണ്വേം ചെയ്യരുത്!
    മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ പുതിയ മുത്തശ്ശി സങ്കല്പങ്ങളും മാറണമല്ലോ, അതിൽ കണ്ണുതള്ളിയിട്ട് ഒരു കാര്യവുമില്ല!

    മറുപടിഇല്ലാതാക്കൂ
  23. റാംജി ഏട്ടാ, കഥ വായിച്ചു, ഇഷ്ടപ്പെട്ടു consevative ചിന്താ ഗതിക്കാരാണല്ലോ നമ്മള്‍ എല്ലാവരും, പക്ഷെ പല പല വിഷയങ്ങളിലാനെന്നു മാത്രം, ശരിയും, ശരിയെന്നു കരുതുന്നതും തമ്മില്‍ എന്നാണ് നമുക്കൊരു തിരിച്ചറിവ് വരിക?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകാത്ത മനസ്സുകളെ കഥയിലൂടെ നന്നായി അവതരിപ്പിച്ചു... ഇഷ്ടായിട്ടോ

    മറുപടിഇല്ലാതാക്കൂ
  25. കാലത്തിനനുസരിച്ച് കോലവും മാറണ്ടേ ?ഒരു ശരാശരി കഥ .

    മറുപടിഇല്ലാതാക്കൂ
  26. താനിഷ്ടപ്പെടുന്നവരുടെ വേഷങ്ങൾ താൻ നിഴ്ചയിക്കുന്നതു പോലെയാവണം എന്ന ഒരു വാശി ഇതിൽ ഉണ്ട്. അല്ലെങ്കിൽ അവരെപ്പറ്റി മറ്റുള്ളവർ എന്തു ധരിക്കുമെന്നിവർ വ്യാകുലപ്പെടുന്നു. ചുരുക്കത്തിൽ താനാണ് ശരി എന്നിവർ ധരിച്ചുവശായിരിക്കുന്നു..
    അതൊരു മനുഷ്യസഹജമായ സ്വഭാവമായിട്ടേ കാണേണ്ടതുള്ളു. കാലത്തിനനുസരിച്ച് കോലം കെട്ടണമെന്ന്, ഇനി കാലം അവരെ പഠിപ്പിക്കട്ടെ.
    നിക്കറിൽ നിന്നും മുണ്ടിലേക്ക് മാറിയപ്പോൾ,അതൊന്നുടുത്ത് നാലാളുടെ മുന്നിൽ കൂടി പോകുമ്പോൾ തോന്നിയ ഒരു ജാള്യത, പിന്നീട് മുണ്ടിൽ നിന്നും പാന്റ്സിലേക്ക് മാറിയപ്പോഴും സ്വയം അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാനും.
    കഥ നന്നായിരിക്കുന്നു....
    പീടനത്തിന്, സ്ത്രീകളുടെ വേഷം കാരണമാണെന്ന് പറയുന്നത് പുരുഷവർഗ്ഗം ഒരു സ്വയംരക്ഷ പോലെ ഉപയോഗിക്കുന്ന വാക്കാണ്. എന്തു ചെയ്താലും നാലുകാലിൽ നിലത്തു നിൽക്കാൻ കഴിയുമെന്ന, ആളും അർത്ഥവും ഉണ്ടെന്ന അഹന്തതന്നെയാണ് കാരണം.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യം ഒരു ഞെട്ടല്‍
      പിന്നെ കൂടെ നടക്കും
      അതുകഴിഞ്ഞാല്‍ പഴഞ്ചന്‍..
      ഇന്നിപ്പോള്‍ എല്ലാ കാര്യത്തിനും സ്വയരക്ഷക്കുള്ള വഴികളെ കുത്തിയിളക്കി കാര്യത്തെ ഒളിപ്പിക്കലാണ് ചെയ്യുന്നത്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  27. സാധാരണ റാംജി കഥകളുടെ ഭംഗി ഇല്ലാ ഇതിനു. എന്നാലും ഇഷ്ടായീ. ഓരോരുത്തർടേം ശരീര പ്രകൃതി അനുസരിഛ് വസ്ത്രം ധരിച്ചില്ലെങ്കിൽ അയ്യേന്ന് തോന്നും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേരാത്ത വസ്ത്രം ധരിച്ച പോലെ അല്ലേ.
      ചുമ്മാ പറഞ്ഞതാ മുല്ലേ. സംഭാഷണം കൂടുതല്‍ ആയത് ഭംഗിക്കുറവിനു ഒരു കാരണമാണ്.
      നമുക്ക് അടുത്തതില്‍ ശരിയാക്കാം.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  28. നല്ല കഥ... നല്ല രചന...
    ജോജിയോടു വഴക്കിട്ട പാറുവിന്റെ മുത്തശിയോടുള്ള സമീപനം ശരിയായില്ല....
    ഞാന്‍ മാത്രം ശരി എന്നാണോ നിങ്ങള്‍ ശരിയാകണ്ട എന്നാണോ പാറു അതിന്റെ അര്‍ഥം കൊണ്ട് ഉദ്ദേശിച്ചത്.....?

    മറുപടിഇല്ലാതാക്കൂ
  29. ഏട്ടാ..

    മൂന്നു വയസ്സുകാരിയും അറുപത്‌ വയസ്സുകാരിയും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നതിനുള്ള കാരണവും വസ്ത്രധാരണമാണോന്ന് പലപ്പോഴും ന്നെ ചിന്തിപ്പിക്കാറുണ്ട്‌..
    ഇവിടെ മുത്തശ്ശി മോഡേൺ ആവാൻ തീരുമാനിച്ചതിന്റെ ഒരു കാരണം അതായിരിക്കില്ലേന്ന് ന്റെ ചിന്തകൾ അന്വേഷിക്കുന്നൂ..
    അവർക്കത്‌ വെളിപ്പെടുത്താൻ മടിയുണ്ടായിരിക്കാം..

    മറ്റു കഥകളുടെ എടുപ്പ്‌ ഈ കഥക്ക്‌ ഉണ്ടായില്ലാന്ന് ന്റെ മാത്രം അഭിപ്രായം..
    എന്നാൽ വിഷയ പ്രാധാന്യം കൊണ്ട്‌ അഭിനന്ദനം അർഹിക്കുന്നൂ..

    നന്ദി..ട്ടൊ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൌകര്യങ്ങള്‍ക്ക്, നല്ലൊരു സ്ഥാനം വസ്ത്രധാരണത്തിനുണ്ട്. തിരിച്ചറിയാനുള്ള സമയമാണ് വൈകുന്നത്.
      അല്പം നീളം കൂടി എന്നതും കഥയുടെ ഭംഗിയെ ബാധിച്ചിട്ടുണ്ടെന്ന്‍ ഞാന്‍ കരുതുന്നു.
      നന്ദി വര്‍ഷിണി.

      ഇല്ലാതാക്കൂ
  30. മറ്റൊരു സമകാലിക വിഷയം കൂടി റാംജിയുടെ കാഴ്ചപ്പാടിലൂടെ.
    മാറേണ്ടത് നമ്മുടെ ചിന്താഗതികളാണ്. പഴയ പുരുഷ മേധാവിതവത്തിന്റെ ചുവടുപിടിച്ചുള്ള മാമൂലുകലാണ്. ഗള്‍ഫ് നാടുകളിലെപ്പോലെ പെണ്ണ് പരാതിപ്പെട്ടാന്‍ പിന്നെ മറ്റൊന്നും നോക്കാതെ തൂക്കിയെടുത്ത് അകത്തിടുന്ന നിയമം വേണം. ബ്ലാക്ക് മെയിലിംഗ് പോലെ മറ്റു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാവുന്ന സംഗതിയാണെങ്കില്‍ കൂടി അങ്ങനെ ഒന്ന് നടപ്പില്‍ വന്നാല്‍ വലിയ മാറ്റം ഉണ്ടാകും.രാത്രിയും പകലും ധൈര്യസമേതം പുറത്തിറങ്ങി നടക്കാനുമാവും. അപ്പോള്‍ പിന്നെ തുണി അല്പം കുറവാണെങ്കിലും ലേശം കൂടിയാലും ആര്‍ക്കും വലിയ ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്കു തോന്നുന്നത് ശിക്ഷയുടെ കുറവാണ് എന്നല്ല മറിച്ച് ശിക്ഷ നടപ്പാക്കാനും അതുടനെ നടത്താനും കഴിയാത്ത നിയമങ്ങളും അത് നടത്തേണ്ടവരുടെ കഴിവില്ലായ്മയുമാണ് എന്നാണ്.
      നന്ദി ജോസെലെറ്റ്‌

      ഇല്ലാതാക്കൂ
  31. ഹഹഹ ....ഞാനൊഴികെ മറ്റെല്ലാവര്‍ക്കും മാറ്റം വേണം ..അല്ലെ രാംജി?
    കഥ ഇഷ്ടമായി..സംഭാഷണം അല്പം കൂടിപ്പോയോ?

    മറുപടിഇല്ലാതാക്കൂ
  32. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ മനസ്സുകള്‍ കുറച്ചു സമയം എടുക്കും. പാറുവിനു പോലും മുത്തശ്ശിയുടെ ചുരിദാര്‍ പിടിക്കുന്നില്ല. ജോജിക്ക് പാറുവിന്റെ ടീ ഷര്‍ട്ടും.
    കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സമയത്തിനിടയിലുള്ള സമയമാണ് പ്രശ്നക്കാരന്‍.
      നന്ദി റോസ്.

      ഇല്ലാതാക്കൂ
  33. vasthramaanu valiya prasnam.. sthiramaayi itu kaanunnathu kandillenkil undaakunna asahyathayaanu..
    katha ozhukkode paranju. aasamsakal Ramji. varakkum abhinandanangal

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ എഴുതുന്നതിന്റെ രീതി അല്പം മാറിയാലും ഹേയ്..എന്തായിത് എന്ന് തോന്നും അല്ലേ?
      അതാണ്‌ നമ്മുടെ ശീലങ്ങള്‍ ...ഗൌരവമാക്കല്ലേ ചുമ്മാ ട്ടോ.ഹ..ഹ..ഹ
      മുകില്‍ പറഞ്ഞതാണ് അധികം പേര്‍ക്കും തോന്നുന്നത്.
      ചിത്രവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
      നന്ദി മുകില്‍

      ഇല്ലാതാക്കൂ
  34. കഥ നന്നായി മാഷേ... അപ്പോൾ പാറു മാത്രമാണ് ശരി അല്ലേ?

    മറുപടിഇല്ലാതാക്കൂ
  35. ആധുനികമാവുമ്പോഴും ചിലയിടങ്ങളിൽ യാഥാസ്ഥിതികമാവുന്ന ഒരിക്കലും പിടികൊടുക്കാത്ത മനുഷ്യമനസ്സുകൾ....
    പല മാനങ്ങളുള്ള ലളിതമായ കഥ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മറക്കാനും ഒഴിവാക്കാനും കഴിയാതെ ചിലതെല്ലാം നമ്മെ അള്ളിപ്പിടിച്ചിരിക്കുന്നു.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  36. വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നതുകൊണ്ട് പ്രസക്തമായ കഥ. പക്ഷേ ഇവിടുത്തെ മറ്റുകഥകളോളം എത്തിയില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തത് നമുക്ക് ഒന്നുകൂടി നന്നാക്കാം.
      നന്ദി നാസര്‍.

      ഇല്ലാതാക്കൂ
  37. രാജ്യം ,കുലം ,തൊഴിൽ ,കുല മഹിമ,...അങ്ങിനെ
    കാലത്തിനും,കാലാവസ്ഥക്കുമനുസരിച്ച് കാലങ്ങളായി ആളുകളെ
    തിരിച്ചറിഞ്ഞിരുന്നത് അവരുടെ പാരമ്പര്യമായ വസ്ത്രധാരണത്തിലൂടെയായിരുന്നുവല്ലോ...

    പക്ഷേ ലോകം മുഴുവൻ ഒരു കുടക്കീഴിലാക്കിയ മോഡേൺ തലമുറയിലേവരും
    രൂപഭാവങ്ങളറിയാതെ അണിയുന്ന അതാത് കാലഘട്ടങ്ങളിലെ ഫേഷനനുസരിച്ചുള്ള
    വസ്ത്രം കൊണ്ടുള്ള കോലം കെട്ടലുകളെ നല്ലൊരു സംവാദത്തിലൂടെ ചിത്രീകരിച്ചിരിക്കുകയാണല്ലോ ഇവിടെ അല്ലേ ഭായ്

    സായിപ്പ് പറയുന്ന പോലെ
    ‘മൈ റൈറ്റ് ഈസ് ആൾറൈറ്റ്’
    എന്നപോലെ അവനവന് ശരിയെന്നത് ഏറ്റവും ശരി..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലതും ചീത്തയുമാകുന്ന വസ്ത്രധാരണം.
      വേഷം മാറുന്നതുപോലെ മനോഭാവവും മാറുന്നു.
      മുരളിയേട്ടന്‍ പറഞ്ഞതുപോലെ അവനവന്‍ തന്നെ ഏറ്റവും ശരി.
      നന്ദി

      ഇല്ലാതാക്കൂ
  38. ചേരുമ്പടി ചേരുന്നതും ചേര്‍ക്കുന്നതും തന്നെയാണ് ചന്തം...
    പറഞ്ഞതും വരഞ്ഞതും ഇഷ്ടമായി ജി...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേരുമ്പടി എങ്ങിനെ എന്നതാണ് പ്രശ്നം.
      ചിത്രം കുഴപ്പമില്ലല്ലോ അല്ലേ?
      നന്ദി ഭായി.

      ഇല്ലാതാക്കൂ
  39. പ്രിയപ്പെട്ട മാഷെ,
    നല്ല കഥയാണ്. കാലിക പ്രസക്തം.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  40. പ്രീയപെട്ട റാംജീ ,
    ഏട്ടന്‍ വിണ്ടും , കൂട്ടിമുട്ടാത്ത നേരുകളുമായീ ..
    ഈ കഥയില്‍ നേര്‍പ്രതലം തുറന്നു കാട്ടുന്നത് -
    ഇന്നിന്റെ ദൃഷ്ടിയാണ് .. കൂടേ അടക്കിവയ്ക്കപെടുന്ന
    എന്തും മറ നീക്കി പുറത്ത് വരുമെന്ന സത്യവും ..
    പാറു ചോദിക്കുന്നത് എന്റെയും നമ്മുടെയും ഉള്ളില്‍
    തറക്കുന്നുണ്ട് , കണ്ണില്‍ പതിയുന്ന പെണ്ണിനേ ഒളിച്ചും
    തെളിഞ്ഞും നോക്കാം ആസ്വദിക്കാം , വഴിയില്‍ ഉടുതുണിയില്ലാതെ
    പീഡിക്കപെട്ടു കിടന്നാലും ചിരിച്ച് കൊണ്ട് കാഴ്ച കണ്ട് മടങ്ങാം ..
    അത് സ്വന്തം പെങ്ങളൊ ഭാര്യോ , അമ്മയോ ആകുമ്പൊള്‍
    എന്താകും പുരുഷാ നിന്റെ അവ്സ്ഥ ..?
    ചിന്തിക്കണം നാം ഇരുന്ന് ചിന്തിക്കണം
    ഈ കാര്യങ്ങള്‍ ഇനിയെങ്കിലും സമൂഹമേ ..
    പക്ഷേ ചിലതുണ്ട് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായവ ,
    നമ്മുടെ ശരീരത്തിനനുസരിച്ച് ധരിക്കേണ്ട ചിലത് ..
    വെളിനാടുകളിലേ പെണ്‍കുട്ടികളുടെ ശരീര പ്രകൃതി അതു പൊലെയാണ്
    നമ്മുക്കൊന്നും തൊന്നില്ല കാണുമ്പൊഴും , അതിനനുസരിച്ച് മാറുക ..
    കുഞ്ഞിന് മുല കൊടുക്കുന്ന കണ്ടാല്‍ കാമം നുരയുന്ന നായ്ക്കള്‍
    ഉള്ള നമ്മുടെ നാട്ടില്‍ പിന്നെന്തിന് കൂടുതല്‍ പറയുന്നു ..
    ഇവിടേ വാതൊരാതെ സ്വന്തം ഇഷ്ടങ്ങളേ ഉയര്‍ത്തി കാട്ടിയ പാറൂ
    ഈ കഥയുടെ അവസ്സാനം അമ്പേ പരാജയപെട്ടു പൊകുന്നു ..
    അതിലൂടെ റാംജി കാട്ടി തരുന്നത് കാണുന്ന മനസ്സിന്റെ നേരുകളാണ് ..
    ഒരൊരുത്തര്‍ക്കും ഒരൊന്ന് പറഞ്ഞിട്ടുണ്ട് ,
    " ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും "
    ഈ വരികള്‍ പലതിലൂടെയും സ്പര്‍ശിച്ച് കടന്നു പ്രീയ ഏട്ടാ ..
    ജീവിതങ്ങളും മനസ്സും മുന്നില്‍ കണ്ടെഴുതുന്ന പൊലെ വരച്ചിടും ഏട്ടന്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അണ്ണാറകണ്ണന്റെ ഇറച്ചിയോ ):പാവം ....
      കേട്ടപ്പൊള്‍ ഒരു ..

      ഇല്ലാതാക്കൂ
    2. പ്രിയ റെനി.
      എന്തു വേണമെന്ന ഒരു വ്യക്ത്മില്ലായ്മ പിന്തുടരുന്നു കൂടെ എപ്പോഴും.
      അതൊരുപക്ഷേ ജീവിതത്തോടുള്ള വര്‍ദ്ധിച്ചു വരുന്ന ആര്‍ത്തിയുടെ ഫലമാവം.
      നല്ലത് വേണമെന്നും ചെയ്യണമെന്നും കരുതുമ്പോഴും
      പിടിവിടാതെ പിന്തുടരുന്ന ആര്‍ത്തി.
      അണ്ണാറക്കണ്ണന്റെ ഇറച്ചി ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മൂമ്മ തയ്യാറാക്കി തന്നത്
      ഞാന്‍ കഴിച്ചിട്ടുണ്ട്. നേരിയ നിഴല്‍ പോലുള്ള ഓര്‍മ്മ. അന്നൊക്കെ അത്രയല്ലേ അറിയൂ.
      രുചിയൊന്നും ഓര്‍മ്മയില്ല. അങ്ങിനെ ചിലത് ഓര്‍ത്ത് കുറിച്ചതാണ്
      നന്ദി റെനി ഈ സ്നേഹത്തിന്‌.

      ഇല്ലാതാക്കൂ
  41. ജീവിതം മാറുകയാണ് മാഷെ എങ്ങൊട്ടാണെന്ന് മാത്രം സംശയം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  42. കാലിക പ്രസക്തമായ വിഷയം ഭാവനാ സമ്പന്നമായ തീവണ്ടി യാത്രയിലൂടെ ലളിത സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു . വരയും ഭാവ ഗംഭീരം .ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളെപ്പോലുള്ളവര്‍ വായിക്കുന്നു എന്നറിയുന്നതില്‍ തന്നെ വലിയ സന്തോഷമാണ്.
      ചിത്രം ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും നന്ദി.

      ഇല്ലാതാക്കൂ
  43. കൂടെ സഞ്ചരിച്ചു . കഥയോടും കഥാപാത്രങ്ങളോടും അവരുടെ സംസാരത്തോടുമൊപ്പം .
    നല്ല അവതരണം റാംജി ഭായ്

    മറുപടിഇല്ലാതാക്കൂ
  44. ലളിതമായി പറഞ്ഞു. വിഷയവും നല്ലത്. നമ്മള്‍ ചെയ്യുമ്പോള്‍ ന്യായീകരിക്കുന്ന പ്രവൃത്തി മറ്റൊരാള്‍ ചെയ്യുമ്പോള്‍ നമുക്കും ഒരപകര്‍ഷത....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ അധികവും സംഭവിക്കുന്നത് ഇങ്ങിനെ തന്നെ.
      നന്ദി മനു.

      ഇല്ലാതാക്കൂ
  45. ങേ... ഞാനിട്ട കമന്റ് കാണാനില്ല. എന്തായാലും കഥ ഇഷ്ടമായിരുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുമേഷേ ആദ്യ കമന്റ് ഇവിടെ വന്നില്ല കെട്ടോ.
      വീണ്ടും എത്തിയതില്‍ നന്ദി.

      ഇല്ലാതാക്കൂ
  46. അവസാനത്തെ സംഭാഷണങ്ങലിലെത്തുമ്പോ മനസ്സിലാക്കാം എല്ലാം :)

    മറുപടിഇല്ലാതാക്കൂ
  47. അല്പവസ്ത്രത്തിലെങ്ങനെ ആഡംബരം എന്നതിലല്ലെ ഇപ്പോഴത്തെ ത്രില്ല്. :) നല്ല ഭാഷയിൽ നല്ലൊരു കഥ രാംജിയേട്ടാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തൊക്കെ പറഞ്ഞാലും ആഡംബരവും ത്രില്ലും തന്നെ എല്ലാം....
      നന്ദി ജെഫു.

      ഇല്ലാതാക്കൂ
  48. കഥ നന്നായി.. എന്നാലും റാംജി കഥകള്‍ നല്‍കുന്നൊരു പ്രതീക്ഷ... എന്നും എല്ലാം ഒരുപോലെയാവില്ലല്ലൊ അല്ലേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുണ്ടുടുത്ത് കണ്ടിരുന്ന ആളെ പാന്റിട്ട്‌ കണ്ടപോലെ അല്ലേ...ഹ.ഹ.
      നന്ദി ഇലഞ്ഞി.

      ഇല്ലാതാക്കൂ
  49. മികച്ചു നില്‍ക്കുന്ന കഥ. കഥാ നായികയെ ഇരുത്തിയ മുത്തശിയുടെ വേഷ പകര്‍ച്ച മനോഹരം. പറയാതെ പലതും പറയുന്നു .
    കഥയുമായി ബന്ധം ഇല്ലാത്ത ഒരു കാര്യം പറയട്ടെ
    റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിലെ യാത്ര കേരളത്തിലും സുഖമല്ല .
    സീസണ്‍ ടിക്കറ്റ്‌കാരുടെ തള്ളികയറ്റം .
    ഈയ്ടെ ഹൈ കോടതിയുടെ വിധി വന്നത് ശ്രദ്ധേയം ആണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം പറഞ്ഞാല്‍ 20 വര്ഷം മുന്‍പത്തെ ട്രെയിന്‍ യാത്ര മാത്രമേ എനിക്കറിയു.
      ആദ്യം ട്രെയിന്‍ യാത്ര എന്നത് ഒരു മഹാസംഭവം ആയിരുന്നു.
      ഇപ്പോള്‍ ആര്‍ക്കും ഒന്നും നോട്ടം ഇല്ലല്ലോ, അവനവന്റെ സുഖത്തില്‍ കവിഞ്ഞ ഒന്നും...
      പിന്നെ എല്ലാം ഇന്ന് പെട്ടെന്ന് കാണുകയും കേള്‍ക്കുകയും അറിയുകയും
      ചെയ്യാനുള്ള വഴികള്‍ ഏറെ.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  50. പലതും പറയാതെ പറയുന്ന ഒരു കഥ നല്ല ഭാഷയിൽ

    ആശംസകള് റാംജിയെട്ടാ

    മറുപടിഇല്ലാതാക്കൂ
  51. റാംജി സ്ഥലത്തില്ലാതെ പോയത് കൊണ്ട് രണ്ടു ദിവസം വൈകി. ഭാര്യയുടെ വേഷം ഭര്‍ത്താവ് ചോദ്യം ചെയ്യുന്നു.ആ ഭാര്യ മുത്തശ്ശി ചുരിദാരിടുമ്പോള്‍ പരിഭവിക്കുന്നു. നാമങ്ങിനെയാണ് നമുക്കൊരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊരു നിയമം. റാംജിയുടെ മനോഹരമായ അവതരണത്തിന് കൂപ്പുകൈ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എവിടെയായിരുന്നു ടൂര്‍? ചിത്രങ്ങള്‍ കാണാറുണ്ട്‌.
      അവനവന്റെ സുഖം നിയമം എന്നതിലേക്കുള്ള ചുരുങ്ങല്‍ ....
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  52. കാലികമായ വിഷയം ... വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ ... വേറിട്ട ചിന്തകളുടെ നല്ല അവതരണം.
    പക്ഷെ ഒരു കഥ എന്ന നിലയിൽ ഇത് നന്നായില്ല എന്ന് തന്നെയാണു എന്റെ വ്യക്തിപരമായ അഭിപ്രായം റാംജി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുറന്ന അഭിപ്രായങ്ങള്‍ എഴുത്തിനെ മെച്ചപ്പെടുത്തും. എനിക്കും അത്തരം അഭിപ്രായങ്ങളാണ് ആവശ്യം.
      നന്ദി സീ.പി.

      ഇല്ലാതാക്കൂ
  53. റാംജീ...
    വ്യത്യസ്തമായി കാലികപ്രാഥാന്യമുള്ള വിഷയം പറയുന്നതില്‍ വിജയിച്ചിരിക്കുന്നു.
    ഇതു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞലക്കം മാതൃഭൂമി വാരികയില്‍ വന്ന ഒരു കഥ ഓര്‍ത്തുപോയി. കുഞ്ഞഭിസാരിക എന്നാണ് കഥയുടെ പേര്. എഴുതിയത് അശോകന്‍ എന്നോ മറ്റോ പേരുള്ള ആളാണ്. അതില്‍ ചെറുപ്പക്കാരിയായ മകള്‍ അരയ്ക്കൊപ്പംമാത്രം വലിപ്പമുള്ള ഉടുപ്പ് ധരിക്കുന്നതില്‍ ആകുലപ്പെടുന്ന അച്ഛനോട് മകളുടെ ഭര്‍ത്താവ് (അയാള്‍ ഇത്തിരി പുരോഗമനക്കാരനായ പരിഷത്തുകാരനാണെന്ന് കഥാകൃത്ത് പറയുന്നുണ്ട്.) പറയുന്നു. സ്ത്രീ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പുരുഷനോടു പറയുന്നത് "എന്റെ ശരീരത്തില്‍ നിന്നെ വശീകരിക്കാന്‍ മാത്രമുള്ളതൊന്നും ഒളിഞ്ഞിരിപ്പില്ല എന്നാണ്"ത്രെ!
    ഈ കഥ വായിച്ചപ്പോള്‍ ഓര്‍ത്തുപോയത് പറഞ്ഞുവെന്നുമാത്രം. കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പലപ്പോഴും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്. ശരിയെന്നത് പറയുന്നത് തന്നെ മറ്റൊരു തലത്തില്‍ ശരിയല്ലാതെ വരുന്നത്.
      വളരെ നന്ദി മാഷെ.

      ഇല്ലാതാക്കൂ
  54. മാറ്റമല്ലല്ലോ പ്രശ്നം. ഇതിനുമുന്‍പും ഇതിനേക്കാള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. പക്ഷേ ആ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. ആ മാറ്റങ്ങളുടെ ലക്ഷ്യമെന്തെന്ന് മുന്‍കൂട്ടി കുറിക്കപ്പെട്ടിരുന്നു.

    ഇന്നത്തെ പ്രശ്നമെന്തെന്നാല്‍ (എണ്ണത്തില്‍) വളരേയധികം മാറ്റങ്ങള്‍ വളരേയധികം മേഖലകളില്‍ വളരേ കുറഞ്ഞ സമയത്ത് കയറിവരുന്നു എന്നതാണ്. ചിലര്‍ എല്ലാ മാറ്റങ്ങളേയും വീണ്ടുവിചാരമില്ലാതെ ഉള്‍ക്കൊള്ളുന്നു. ചിലര്‍ നല്ലെതെന്ന് സ്വയം നിശ്ചയിച്ചവയെ മാത്രം സ്വീകരിക്കുന്നു. ചിലര്‍ എല്ലാത്തിനേയും സംശയത്തോടെ കാണുന്നു. ഇതില്‍ ആദ്യത്തെ കൂട്ടരൊഴിച്ച് മറ്റുള്ളവരെല്ലാം ഭയപ്പെടുന്നത് നേതൃത്വമില്ലായ്മയേയും ലക്ഷ്യബോധമില്ലായ്മയേയുമാണ്. ഈ മാറ്റങ്ങള്‍ ഒരുതരം അരാജകത്വത്തിലേയ്ക്കാണോ എല്ലാവരേയും വലിച്ചിഴയ്ക്കുന്നത് എന്നവര്‍ സംശയിക്കുന്നു. ആ സംശയത്തിന് മറുപടികാണാതെ വരുമ്പോഴാണ് ചിലര്‍ ചില രീതിയില്‍ പ്രതികരിക്കുന്നത്.

    കഥയില്‍ ഞാന്‍ കണ്ട ന്യൂനതകളിലൊന്ന് ഡെല്‍ഹി-തൃശ്ശൂര്‍ യാത്ര ഏതാണ്ട് ഷൊര്‍ണ്ണൂര്‍-എറണാകുളം യാത്രയേപ്പോലെ ചിത്രീകരിച്ചതാണ്. ഫില്‍ ചെയ്യാത്ത കുറേ ഗ്യാപ്പുകളുണ്ട്, ഇതിനിടയില്‍. തുടര്‍ച്ചയായി എഴുതാതെ ഇടയ്ക്ക് രണ്ടു ബ്രേയ്ക്ക് സൂചിപ്പിച്ചിരുന്നെങ്കില്‍ ആ കുറവുണ്ടാകുമായിരുന്നില്ലെന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ നിരീക്ഷണം ശരിയാണെന്ന് തോന്നി.
      സംശയത്തിനു മറുപടി ലഭിക്കാതെ വരുന്ന അവസ്ഥ (കാരണം എന്തു തന്നെ ആയാലും)
      തന്നെയാണ് വികാരപ്രകടനങ്ങളായി പരിണമിക്കുന്നത്.
      കഥ പറയുന്നതിന്റെ ഭംഗിയില്‍ സംഭവിച്ച കുറവ് അല്ലേ?
      ഒന്നുരണ്ടു സംഭവങ്ങളില്‍ മാത്രം ഒതുക്കിയ നീണ്ട യാത്ര അല്ലേ?
      ചില ശ്രദ്ധക്കുറവുകളാണ്..പരിഗണനയില്‍ പെടുത്തിയിരിക്കുന്നു.
      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി കൊച്ചീച്ചി.

      ഇല്ലാതാക്കൂ
  55. നിത്യജീവിതത്തിലെ സംഭവങ്ങളും മനുഷ്യമന്‍സ്സുകളുടെ സങ്കീര്‍ണ്ണതകളും കൂട്ടിക്കുഴച്ചൊരു കഥ...നന്നായി പറഞ്ഞു മാഷേ..

    മറുപടിഇല്ലാതാക്കൂ
  56. നല്ല കഥ...
    കോലംമാരിയാലും മനസ്സ് മാറണ്ടേ...

    മറുപടിഇല്ലാതാക്കൂ
  57. ദല്‍ഹിയിലെ സംഭവവും പാറുവിന്റെ മോഡേണ്‍ വേഷവും .ജോജി യുടെ എതിര്‍പ്പും പിന്നെ ട്രെയിന്‍യാത്രയുമൊക്കെയായി കഥ പുരോഗമിക്കുമ്പോള്‍ വായനക്കാരന്‍ കഥ ആകാംക്ഷയോടെ അവസാനം ഉറ്റു നോക്കുന്നു ,എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലയ്മാക്സിലൂടെ കഥയെ തന്നെ മാറ്റി അതി മനോഹരമാക്കി റാംജി ഈ കഥയില്‍ . നല്ല കഥ .

    മറുപടിഇല്ലാതാക്കൂ
  58. എനിക്കെല്ലാം ആവാം; മറ്റുള്ളവര്‍ ചെയ്യുന്നതൊക്കെ തെറ്റ്! ഈ മനസ്ഥിതിയാണ് മാറേണ്ടത്, അല്ലെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ വിചാരിക്കുന്നതാണ് ശരി എന്ന അഹങ്കാരം എന്ന് വേണമെങ്കിലും പറയാം.
      നന്ദി നിഷ.

      ഇല്ലാതാക്കൂ
  59. കാലികപ്രസ്കതിയുള്ള വിഷയം. 
    ഈ ബ്ലോഗിലെ മറ്റു കഥകളെ തട്ടിച്ചു നോക്കാനുള്ള നിലവാരത്തിലേക്ക് എത്താനായിട്ടില്ല ഈ കഥക്ക്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥകളുടെ വിഷയം തന്നെ കഥയെ ഭംഗി കൂട്ടാന്‍ ഉപകരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചിലപ്പോള്‍ ലേഖന വിഷയങ്ങള്‍ കഥയാക്കുമ്പോള്‍ പലപ്പോഴും കഥയുടെ ഭംഗി വരുത്താന്‍ എനിക്ക് കഴിയാറില്ല. ഇനി നമുക്ക് അടുത്തതിനെ ഒന്നുകൂടി കുട്ടപ്പനാക്കാം ചീരമുളകെ. വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഇത്തരം അഭിപ്രായങ്ങളാണ് എഴുത്തിനെ സഹായിക്കുക.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  60. >>അത് പിന്നെ...ഒരു പെണ്ണിനെ കണ്ടാ നോക്കീന്നിരിക്കും. എന്നാലും നോക്കുന്നേനൊക്കെ ഒരിതില്ലേ.<<

    ഇത്തരം തികച്ചും സ്വാഭാവികമായ സംസാരരീതിയിലൂടെ വളരെ നന്നായി പറഞ്ഞിരിക്കുന്നു .

    അഭിനന്ദനങ്ങള്‍ രാംജി .ഭായ് .

    മറുപടിഇല്ലാതാക്കൂ
  61. മുത്തശി കുറച്ചു കൂടി പോയില്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൂടിയോ?
      ഇറച്ചി എന്ന് കേട്ടാല്‍ കലി തുള്ളിയിരുന്ന ഒരു കാലാത്താണ് മുത്തശ്ശി തനിച്ച് കണ്ണിക്കണ്ടതിനെ തല്ലിക്കൊന്ന് കൊച്ചുമോള്‍ക്ക് പാകപ്പെടുത്തി നല്‍കിയിരുന്നത് എന്നോര്‍ക്കണം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  62. വസ്ത്ര ധാരണവും ചിന്തകളും എല്ലാം
    കുത്ത് അഴിഞ്ഞു രാംജി ....

    കഥയില്‍ രാംജി ടച്ച്‌ തീരെ ഇല്ല...ആശംസകള്‍...

    മുകിലിന്റെ കമന്റും രാംജിയുടെ മറുപടിയും
    ഇനിയിപ്പോ ഞാന്‍ എന്താ പറയുക..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്ര ഗൌരവമുള്ളതല്ല കെട്ടോ എന്റെ മറുപടികള്‍
      പലതും ഒരു തമാശ പോലുള്ള പറച്ചിലാണ്. തെറ്റിദ്ധരിക്കല്ലേ.

      അതുകൊണ്ട് ഇത്തവണ വിന്‍സെന്റ് അഭിപ്രായവും ചുരുക്കി അല്ലേ?
      വിന്സെന്റിന്റെ പല കുറിപ്പുകളും എന്റെ എഴുത്തിനെ സഹായിക്കാറുണ്ട്.
      മുകിലിനോടുള്ള അഭിപ്രായം എഴുതിയത് മുകില്‍ പറഞ്ഞതുപോലാണ് അധികം പേരും കാണുന്നത് എന്ന രൂപത്തില്‍ എന്റെ എഴുത്തിലും ചെറിയ മാറ്റം കണ്ടാല്‍ അങ്ങിനെ തോന്നാം എന്നേ ഉദേശിച്ചുള്ളു. തെറ്റിദ്ധരിച്ച് നാശകോശമാക്കല്ലേ എന്റെ വിന്സേന്റ്ജി.
      അതുകൊണ്ട് എന്ത് തോന്നിയാലും എഴുതണം. അതാണ്‌ ഞാന്‍ വിസെന്റില്‍ നിന്ന്‍ എപ്പോഴും (ആദ്യം മുതല്‍ ) ആഗ്രഹിക്കുന്നത്.
      ആയതിനാല്‍ പൂര്‍വ്വാധികം ശക്തിയുള്ള വിമര്‍ശനങ്ങള്‍ തന്നെ വന്നോട്ടെ.
      വളരെ വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  63. ( നസ്രാണിച്ചെക്കൻ നായരു പെണ്ണിനെ കെട്ടിയത് ഈ പറയുന്ന സംസ്ക്കാരം ബലി കഴിക്കാതെയാണോ?)(ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ പീഡിപ്പിക്കാനാണെന്നും, പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത വിളിക്കുകയാണെന്നുമുള്ള ഒരു ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്.)നാം പുരോഗമനത്തെ ആദ്യം സംസ്ക്കാരപൈതൃകം പറഞ്ഞ് വിലക്കുമെങ്കിലും ,പിന്നീട് അത് ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും ചില അവസരങ്ങളില്‍ ഈ പുരോഗമന വാദികളും പിന്തിരിഞ്ഞ് നോക്കാറുണ്ട്..എന്തിന്റെയോ പൊയ്പ്പോയ സൌന്ദര്യത്തിലേക്ക്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുമ്പി പറഞ്ഞത് ശരിയാണ്. സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും ഒരു തിരിഞ്ഞുനോട്ടം പതിയിരുപ്പുണ്ട്....
      നന്ദി തുമ്പി.

      ഇല്ലാതാക്കൂ
  64. ഓരോ നല്ല പോസ്റ്റ്‌ വായിച്ചു കഴിയുമ്പോഴും അടുത്തത്‌ ഇതിലും മികച്ചതാകും എന്ന മുന്‍വിധിയോടെയാണ് വായിക്കാന്‍ എത്തുന്നത്. ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം.

    അജിത്‌ പറഞ്ഞ പോലെ നഗരങ്ങളിലെ വ്യത്യസ്ത വസ്ത്രധാരണരീതികള്‍ ആദ്യമൊക്കെ മാനസികകുതുകം ഉണ്ടാക്കുമായിരുന്നെങ്കിലും പോകെ പോകെ അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായി. വസ്ത്രധാരണം കുഴപ്പം. പെണ്ണിനെ നോക്കിയാല്‍ കുഴപ്പം. കാലത്ത് വീട്ടില്‍ നിന്നിറങ്ങിയാല്‍ യാതൊരു വിധ പീഡനത്തിലും പ്രതി ചേര്‍ക്കപ്പെടാതെ തിരികെയെത്താന്‍ പെടാപാട് പെടുന്നത് ഇപ്പോള്‍ പുരുഷന്മാര്‍ ആണെന്ന് തോന്നുന്നു.

    വിഷയം കാലികം. പക്ഷെ സംഭാഷണങ്ങളുടെ ആധിക്യം വല്ലാതെ പരത്തി പറഞ്ഞ ഒരു തോന്നല്‍ നല്‍കുന്നു.

    ഈയിടെ എല്ലായിടത്തും എത്താന്‍ വൈകുന്നു. ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം....അതെ.

      നന്ദി സുഹൃത്തെ.


      ഇല്ലാതാക്കൂ
  65. ഇങ്ങനെ ഉള്ള താടിക്കാരെ പലയിടത്തും കാണാറുണ്ട്. പിന്നെ അവസാനം മുത്തശ്ശിയെ അതേ കണ്ണിലൂടെ കണ്ടപ്പോള്‍ വീണ്ടും അടിവരയിട്ടു.... വസ്ത്രം മാറിയാലും മനസ്സ്‌ മാറില്ല എന്ന്... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  66. ""”പാറൂന്റെ ശരീര പ്രകൃതിക്കനുസരിച്ച് ടീഷർട്ടും ജീൻസും ഒട്ടും ചേരില്ല“

    ”പച്ച മലയാളത്തിൽ പറഞ്ഞാ മൊലയുള്ള പെണ്ണുങ്ങൾ ടീഷർട്ട് ഇടാൻ പാടില്ലെന്ന് അല്ലേ? ജോജിയുടെ പ്രയാസം എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം. മറ്റുള്ളവർ ഇങ്ങനെയെന്നെ കാണുമ്പൊ അവർക്കെന്തെങ്കിലും വേണ്ടാത്തത് തോന്നുമെന്ന ഭയം“ ""

    എഴുത്ത് കൊള്ളാം റാംജീ, താങ്കള്‍ക്ക് പടം വരക്കാനും അറിയും അല്ലേ..? പെണ്ണിന് കുറച്ചും കൂടി മുഴുപ്പ് ആകാമായിരുന്നു.
    ലേഖനത്തിലെ ഉള്ളടക്കം വളരെ വാസ്തവം ആണ്. മനുഷ്യനെ വേണ്ടാത്തത് ചെയ്യാനും ചിന്തിപ്പിക്കാനും ഒക്കെ പ്രേരിപ്പിക്കുന്നത് ഇത്തരം വസ്ത്രധാരണം ഒരു പരിധി വരെ ആകാം.

    യൂറോപ്പിലും മറ്റും ഇത്തരം പ്രശ്നം ഇല്ല , കാരണം അവിടെ ഒന്നിനും ഒരു നിയന്ത്രണമില്ലാത്ത നാടായതിനാല്‍ ഇത്തരം വസ്ത്ര ധാരണം അവിടെ ഒരു പ്രശ്നം അല്ല.

    പക്ഷെ നമ്മുടെ നാടിന്‍റെ അവസ്ഥ അങ്ങിനെ അല്ലല്ലോ...

    എഴുതൂ റാംജീ വീണ്ടും ഇത്തരം ലേഖനങ്ങള്‍ ....

    \ഈ വഴിക്ക് വീണ്ടും വരാം. നാട്ടില്‍ വരാന്‍ ആയോ. നാട്ടില്‍ പൂരങ്ങളുടെ സമയം ആണ് ഇപ്പോള്‍. .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെറുതായി ചിത്രം വരക്കും.
      പൂരങ്ങളൊക്കെ കഴിയട്ടെ. അപ്പോള്‍ എത്തും.
      നന്ദി ജെപി.

      ഇല്ലാതാക്കൂ
  67. കണ്ടുകണ്ട് പതം വരുന്നതാണ് നമ്മുടെ കാഴ്ചകള്‍, അത് കൊണ്ട് തന്നെ ആദ്യദര്‍ശനത്തില്‍ തോന്നുന്ന വിമ്മിട്ടവും ഇഷ്ടക്കേടും പിന്നീട് അതേ രീതിയോട് നമുക്ക്‌ തോന്നാറില്ല. അങ്ങനെ അനുഭവങ്ങള്‍ ഉള്ളവര്‍ പോലും അതൊട്ട്‌ അംഗീകരിക്കാറില്ല എന്നത് വേറെ കാര്യം. പതിവ് പോലെ പുതിയ അനുഭവമായ കഥ.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അംഗീകരിച്ചാല്‍ എല്ലാം തീര്‍ന്നില്ലേ..
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  68. ജോജി പാറുവിനോട് ചോദിച്ച അതെ ചോദ്യം പാറു കഥയുടെ അവസാനം മുത്തശ്ശിയോടു ചോദിക്കുന്നതിലൂടെ ജോജിയുടെ സന്ദേഹത്തിന് ഒരു ന്യായീകരണം കൊടുക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ കഥയ്ക്ക് ഒന്നിലധികം മാനങ്ങള്‍ കൈവരുന്നു. ഫാഷന്‍ ഭ്രമത്തിലോ ട്രെണ്ടിലോ പെട്ട് പലരും ധരിക്കുന്നത് തീരെ ചേരാത്ത വേഷങ്ങളാകുന്നു. അതെ സമയം വസ്ത്രം ലൈഗിക പ്രകോപനത്തിന് കാരണമാകേണ്ടതുമില്ല. തീവണ്ടിയിലെ താടിക്കാരന്‍ പ്രശ്നക്കാരനെയും സദാചാരനാദ്യക്കരനെയും കാണിക്കുന്നു. സൗഹൃദം വളര്‍ത്തുന്ന പയ്യന്‍ പരിമിതികള്‍ മറികടന്ന പ്രതീക്ഷയുടെ യുവതയെ കാണിക്കുന്നു. വേറിട്ടിരിക്കുന്ന മദ്ധ്യവയസ്ക്കന്‍ അര്‍ത്ഥങ്ങളുടെ അനര്‍ത്ഥങ്ങള്‍ കണ്ടു വിരക്തി പിടി പെട്ട ഏറെയാളുകളെ കാണിക്കുന്നു. കഥ ഭംഗിയായി. അടിസ്ഥാനപരമായി മനസ്സിലാണ് മാറ്റം വേണ്ടതെന്ന് കൃത്യമായി പറയുന്നു. നിയമം പോലും രണ്ടാമതെ വരൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്രയും കൃത്യമായ വായന ലഭിച്ചു എന്നറിയുന്നതില്‍ എഴുതുമ്പോള്‍ കുറെയൊക്കെ ശരിയാകുന്നു എന്ന സന്തോഷം ലഭിക്കുന്നു. എഴുതുവാന്‍ കൂടുതല്‍ പ്രചോദനമാകുന്നത് ഇത്തരം അഭിപ്രായങ്ങള്‍ കാണുമ്പോഴാണ്.
      വളരെ വളരെ സന്തോഷം സലാം ഭായി.
      ഈയിടെ ഫെയ്സ് ബുക്കില്‍ മാത്രമായി ഒതുങ്ങിയോ?
      ഇടക്കൊക്കെ ബ്ലോഗ്‌ പോസ്റ്റും ആകാം ട്ടോ.

      ഇല്ലാതാക്കൂ
  69. റാംജ്ജി സര്‍.. കഥ വളരെ നന്നായിരിക്കുന്നു.
    വസ്ത്ര സംസ്കാരം കാഴ്ചപ്പടിലൂടെ..!!!

    മറുപടിഇല്ലാതാക്കൂ
  70. നന്നായി പറഞ്ഞു റാംജീസാബ്, ട്രെയിനില്‍ സ്ഥിരയാത്രക്കാരനായിരുന്നോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ട്രെയില്‍ യാത്ര വളരെ കുറച്ച് മാത്രം.
      നന്ദി സിദ്ദിക്ക.

      ഇല്ലാതാക്കൂ
  71. Anonymous2/09/2013 01:45:00 pm

    കഥ നന്നായീ രാംജി ,ഞാനൊഴികെ മറ്റെല്ലാം മാറണം .......ഡല്‍ഹിയില്‍നിന്നും തൃശൂരിലെക്ക് വേഗം എത്തി ..........
    Reply

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നീ പതിയെ ഓടിച്ചാലും ഞാന്‍ എഴുതി വേഗം എത്തിക്കും.
      നന്ദി സാബു.

      ഇല്ലാതാക്കൂ
  72. അതെ, മനസ്സില്‍ തന്നെയാണ് മാറ്റം വരേണ്ടത്.......

    കഥ കേമമായെന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞുവല്ലോ.... അതുകൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  73. കഥ വളരെ നന്നായി... മാനുഷികമായ സ്വാഭാവികമായ ചോദ്യങ്ങൾക്കുള്ള ഉത്തരം അവസാനം കിട്ടുന്നുണ്ട്...
    പലപ്പോഴും നമ്മുടെ വസ്ത്ര ധാരണം മറ്റുള്ളവരിലൂടെയാണു നമ്മൾ വിലയിരുത്തേണ്ടത്.... \ എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  74. ഇതു ഞാൻ വിട്ടുപോയല്ലോ!
    രസകരം!
    ചിന്തനീയം!

    മറുപടിഇല്ലാതാക്കൂ
  75. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൂട്ടിയിണക്കി മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  76. കഥ നന്നായി പറഞ്ഞു തന്നു. നമ്മുടെ മനസ്സില്‍ തന്നെയാണ് അടിസ്ഥാനമായി മാറ്റങ്ങള്‍ വരേണ്ടത്. വേഷ വിധാനത്തിലും ജീവിത പരിഷ്ക്കാരങ്ങളും ഉയര്‍ച്ച ഉണ്ടാവുമ്പോഴും, സാംസ്ക്കാരികമായി താഴേക്ക്‌ പോവുന്നാതാണ് ഇന്നത്തെ കാതലായ പ്രശനം.

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയും തെറ്റും തിരിച്ചറിയാത്ത ഒരവസ്ഥ അല്ലേ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  77. വളരെ ഭംഗിയായി എഴുതിയ കഥ. ഇഷ്ട്ടായി...

    മറുപടിഇല്ലാതാക്കൂ
  78. ചേട്ടാ കഥ വായിച്ചു ,ആശംസകൾ...സാധാരണയുള്ളത്ര പൂർണത തോന്നിയില്ല.വസ്ത്രധാരണത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ നന്നായി.ഓരോ നാടും അവന്റെ സംസ്ക്കാരം നിലനിർത്താൻ പാടുപെടുകയാണ് സായിപ്പിന്റെ സംസ്ക്കാരം മാത്രമാണു ശരിയെന്നൊരഭിപ്രായമില്ല.പിന്നെ നമ്മുടെ നല്ല ശീലങ്ങളെ നിലനിർത്തുകതന്നെ വേണം ,നല്ലത് മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്നതിനൊപ്പം.ഓരോരുത്തരും അവനവന് അപകർഷതാബോധമില്ലാതെ ധരിക്കാൻ സാധിക്കുന്നവ ധരിക്കുന്നതിലെന്താണു തെറ്റ്.....അതായത് ഇതെല്ലാം തന്നെ അവനവന്റെ ത്രിപ്തിക്കു വേണ്ടിമാത്രം....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കണ്ട എന്ന ഒരു കണ്ഫ്യൂഷന്‍ സംഭവിക്കുന്നു.
      പഴയ കഥകളുടെതുപോലെ ഒരൊഴുക്ക് കുറവുണ്ട്. അടുത്തേല് നമുക്കത് പരിഹരിക്കാം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  79. കാലികപ്രസക്തിയുള്ള വിഷയം.റാംജിയുടെ മനോഹരമായ അവതരണം.
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  80. ഒരു കഥയെക്കാളുപരിയായി ഒരാശയം മുന്നോട്ടു വെക്കുന്നതായി തോന്നി.

    മറ്റുള്ളവരെ തിരുത്തുമ്പോൾ, സ്വന്തം മനസ്സും മാറ്റിയെഴുതാൻ തയ്യാറാവേണ്ടതുണ്ട് എന്നോർമ്മിപ്പിക്കുന്നു എഴുത്തുകാരൻ

    മറുപടിഇല്ലാതാക്കൂ
  81. ഒരുപാട്‌ ചിന്തകള്‍ തരുന്ന നല്ല ഒരു കഥ അല്ല ഒരു യാത്ര... നല്ല കഥ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  82. പതിവുപോലെ രാംജിയുടെ മനോഹരമായ കഥ ഇന്നത്തെ നമ്മുടെ ഇടയിലെ ചര്‍ച്ചകളേയും സാമൂഹ്യ പ്രതിബദ്ധതയും എല്ലാം ഉള്‍കൊള്ളിച്ചിരിക്കുന്നു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  83. പ്രസക്തമായ വിഷയം
    രസകരമായ യാത്ര

    മറുപടിഇല്ലാതാക്കൂ
  84. കാലം മാറുമ്പോള്‍ കോലവും മാറും, അത് പ്രപഞ്ച നിയമമാണ്.
    നമ്മുടെ നാടന്‍ വേഷമായ മേല്‍മുണ്ട്‌ മാറതിട്ടു ഇന്ന് നടന്നാല്‍ അത് ശെരിയവൂമൊ? എന്ന അതിലും കുറച്ചു തുണി മതി മോഡേണ്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍.. പക്ഷെ ശെരിയാവില്ല അത്ര തന്നെ.
    പിന്നെ വസ്ത്രം നോക്കിയാണ് പീഡനം നടക്കുന്നത് എങ്കില്‍ കൊച്ചു കുട്ടികള്‍ എങ്ങിനെ പീഡിപ്പിക്കപ്പെടുന്നു. മതിയായ ശിക്ഷ കിട്ടുന്നില്ല എന്ന് തന്നെ കാരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ശ്രീജിത്. മതിയായ ശിക്ഷ കിട്ടുന്നില്ലെന്നു മാത്രമല്ല, കുറ്റവാളികളെ പിടിക്കാനും ശിക്ഷ വിധിക്കാനും എടുക്കുന്ന സമയമാണ് അതേക്കാള്‍ വലിയ പ്രശ്നം.
      നന്ദി.

      ഇല്ലാതാക്കൂ
  85. നല്ല കഥ. എന്നാലും മുത്തശ്ശിയുടെ വേഷത്തിലെ മാറ്റം ഞാനും പ്രതീക്ഷിച്ചില്ല.

    മറുപടിഇല്ലാതാക്കൂ
  86. ഇന്നിന്റെ വ്യത്യസ്ത മുഖങ്ങള്‍,
    വസ്ത്ര ധാരണം ഒന്നും ലൈംഗിക അരാജകത്വത്തിന്റെ കാരണമാല്ലെങ്കില്‍ കൂടി
    തന്റെ ചേരാത്ത വേഷത്തോട് ജോജിക്ക് തോന്നിയ സന്ദേഹം
    മുത്തശ്ശിയുടെ വേഷ മാറ്റത്തില്‍ പാറുവിനു തോന്നുന്നതോടെ
    ചിത്രം പൂര്‍ണ്ണമാണ് .
    വേഷത്തില്‍ അല്ല കാര്യം എന്നാല്‍ വേഷത്തിലും ഉണ്ട് ചില കാര്യം ..

    മറുപടിഇല്ലാതാക്കൂ
  87. കാലോചിതമായ പ്രമേയം. കഥ ചര്‍ച്ച ചെയ്യുന്ന സാമൂഹ്യ പ്രശ്നം. ഓരോ സംഭാഷണങ്ങളിലും, ട്രെയിന്‍ യാത്രയിലും എല്ലാം ഒരു നല്ല കഥാകാരന്റെ നിരീക്ഷണ പാടവം. എല്ലാം കൊണ്ടും കഥ അസ്സലായി റാംജി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....