5/7/10

ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ്.

05-07-2010

നേരം പരപരാ വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ മാഷ്‌ നടക്കാനിറങ്ങി.

സ്ക്കൂള്‍ അദ്ധ്യാപകനാണ്‌.

ഡോക്ടറുടെ കര്‍ശന നിര്‍ദേശമാണ്‌ എന്നും രാവിലെ അര മണിക്കൂറെങ്കിലും നടക്കണം എന്നത്‌. വെറുതെ നടന്നാല്‍ പോര. പതിയെ തുടങ്ങി പിന്നെ കയ്യ്‌ വീശി കാല്‌ നീട്ടി വെച്ച്‌ നിവര്‍ന്ന്‌ വേണം നടക്കാന്‍. തിരിച്ചെത്തുമ്പോഴേക്കും നന്നായി വിയര്‍ക്കണം.

ഇപ്പോള്‍ കാലത്തും വൈകീട്ടും റോഡ്‌ നിറയെ നടത്തക്കാരാണ്‌. ജോലി കഴിഞ്ഞ്‌ വരുന്ന സ്തീകള്‍ വീടെത്തുന്നതിന്‍റെ രണ്ടൂമൂന്ന്‌ സ്റ്റോപ്പ്‌ മുന്‍പ്‌ ബസ്സില്‍ നിന്നിറങ്ങി, നടക്കും. പണ്ടൊക്കെ സ്കൂളില്‍ പോയിരുന്ന സമയത്ത്‌ ബസ്സില്‍ കയറി സ്കൂളില്‍ പോകാന്‍ കൊതിയായിരുന്നു. അതെല്ലാം മാറി ഒന്നു്‌ നടന്നു പോകാന്‍ കൊതിയായിത്തുടങ്ങി. കൊതിച്ചാലും നടക്കാന്‍ കഴിയാതായിരിക്കുന്നു. രണ്ടടി വെച്ചാല്‍ അണപ്പാണ്‌. പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.

ആരോടും കൂടാതെ ഒറ്റയ്ക്കാണ്‌ നടപ്പ്‌. ആദ്യമൊക്കെ നടക്കാന്‍ ഒരു ചമ്മലായിരുന്നു. ആരെങ്കിലും കണ്ടാല്‍ ഒരു രോഗിയാണെന്ന്‌ ധരിച്ചെങ്കിലൊ എന്നൊക്കെ. അതുകൊണ്ട്‌ നേരം വെളുക്കുന്നതിന്‌ മുന്‍പേ നടത്തം നടത്തിയിരുന്നു. അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. ഇരുട്ട്‌ വിട്ട്‌ മാറിയിട്ടില്ലാത്തതിനാല്‍ പട്ടികളുടെ ശല്യം കൊണ്ടാണ്‌ നേരം വെളുത്തതിനു ശേഷം നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. അപ്പോഴേക്കും ചമ്മലും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ഓരോന്ന്‌ ചിന്തിച്ച്‌ ആരേയും ശ്രദ്ധിക്കാതെ തന്നെയാണ്‌ മാഷ്‌ നന്നിരുന്നത്‌. വീടിന്‍റെ പടി ഇറങ്ങുന്നതും ചിന്തകള്‍ ഓടിക്കയറുന്നതും ഒരുമിച്ചാണ്‌.

തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ ഒരു അടയ്ക്കാമരം വെട്ടിപ്പൊളിക്കുന്നതിടയില്‍ കുഴഞ്ഞു വീണാണ്‌ അച്ഛാച്ചന്‍ മരിക്കുന്നത്‌. ഒത്ത ശരീരവും അതിനൊത്ത പൊക്കവും. ഒരു നിമിഷവും വെറുതെ ഇരിക്കാത്ത ഇരുനിറക്കാരാന്‍. മൂന്ന്‌ കെട്ട്‌ തെറുപ്പ്‌ ബീഡിയും ഒരു കെട്ട്‌ ചുരുട്ടും ഒരു ദിവസം വലിച്ച്‌ തള്ളും. ചെത്താന്‍ കൊടുത്ത തെങ്ങിന്‍റെ പാട്ടമായി ലഭിക്കുന്ന ഒരു കപ്പ്‌ കള്ള്‌ രാവിലെ അകത്താക്കും. അഞ്ചെട്ടെണ്ണത്തില്‍ മൂന്നാമനായ താനായിരുന്നു അച്ഛാച്ചന്റെ സഹായി. കള്ള്‌ മോന്തുന്നത്‌ നോക്കിയിരിക്കുമ്പോള്‍ കപ്പിന്‍റെ അടിഭാഗം നുണയാന്‍ കിട്ടിയിരുന്നു.

പാടത്ത്‌ മത്തനും കുബളവും പടവലവും പാവയ്ക്കായും നട്ട്‌ വളര്‍ത്തിയിരുന്നതിന്‌ നനയ്ക്കാന്‍ അച്ഛാച്ചനോടൊപ്പം കൂടിയിരുന്നു. വെള്ളം തിരിക്കുന്ന പണി തന്റേതാണ്‌. അച്ഛാച്ചന്‍ തേവും. എഞ്ചിനും കറണ്ടും ഒന്നും എത്തി നോക്കിയിട്ടില്ലാത്തതിനാല്‍ ത്-ലാത്തേക്കായിരുന്നു വീട്ടില്‍. മുഴുവന്‍ മുള കൊണ്ട്‌ കെട്ടിയുണ്ടാക്കിയ അന്നത്തെ നനയന്ത്രമായിരുന്നു ത്-ലാവ്‌ എന്ന്‌ പറയുന്ന പലതില്‍ ഒന്നായ ത്-ലാത്തേക്ക്‌. പിന്നെയുള്ളത്‌ കാളത്തേക്കാണ്‌. അന്ന്‌ രണ്ട്‌ കാളകളെ വാങ്ങാന്‍ കഴിവുള്ളവന്‍ നാട്ടിലെ ചെറുപ്രമാണിയാണ്‌. അച്ഛാച്ചന്‌ അത്രയൊന്നും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

ക്രമേണ വെള്ളം തേവാന്‍ പഠിച്ചു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തേക്ക്‌ പൂര്‍ണ്ണമായും ഏറ്റെടുത്തു. വെള്ളം തിരിയ്ക്കാന്‍ അനിയത്തിയും. അച്ഛാച്ചന്‌ വീട്ടില്‍ വേറെ പണികള്‍ കാണും.

നല്ല ആയാസമുള്ള പണിയായിരുന്നു തേക്ക്‌(തേവല്‍‍). കിണറിനോളം തന്നെ നീളമുള്ള ത്-ലാക്കണ എന്ന ഒരു മുളയില്‍ വെള്ളം കോരിയെടുക്കാന്‍ പാകത്തില്‍ പലക കൊണ്ട്‌ തയ്യാറാക്കിയ ഒരു ത്-ലാക്കൊട്ട പിടിപ്പിക്കും. കിണറിന്‌ മുകളില്‍ പാലം പോലെ മെതി വെച്ചിരിക്കും. പാലത്തില്‍ കയറി മുളയില്‍ പിടിച്ച്‌ താഴ്ത്തി കിണറിന്‍റെ അടിയില്‍ നിന്ന്‌ ത്-ലാക്കൊട്ടയില്‍ വെള്ളം നിറയ്ക്കും. മെതിയില്‍ കുനിഞ്ഞ്‌ നിന്ന്‌ രണ്ട്‌ കൈകൊണ്ടും മുളയില്‍ പിടിച്ച്‌ ശക്തിയോടെ മുകളിലേക്ക്‌ ഒറ്റ ശ്വാസത്തില്‍ പൊക്കിവിടും. കിണറിന്‍റെ മദ്ധ്യഭാഗം വരെ ആ ആച്ചലില്‍ വെള്ളം അടങ്ങിയ ത്-ലാക്കൊട്ട ഉയര്‍ന്ന്‌ വരും. പിന്നീട്‌ ഓരോ കൈ മാറിമാറി മുളയില്‍ പിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടിരിക്കും. മുകളിലെത്തിയ വെള്ളം പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തേപ്പട്ക്ക എന്ന ഭാഗത്തേക്ക്‌ ഒഴിക്കും. അതങ്ങിനെ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും.

നാലഞ്ച്‌ കൊട്ട വെള്ളം എത്തിക്കുന്നതിനിടയില്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കും. ശരീരത്തിന്‍റെ ഓരോ ഭാഗവും ഇളകും.

നാല്‍പത്തിയഞ്ച്‌ മിനിറ്റിനുള്ളില്‍ ആവശ്യത്തിനുള്ള വെള്ളം തേവിക്കഴിയും. തേക്ക്‌ നിര്‍ത്തി ഇടവിളത്തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയും പൂക്കളും നോക്കി ചുറ്റിത്തിരിയുന്നതിനിടയില്‍, വേരുകള്‍ കൊണ്ട്‌ സ്പ്രിംഗ്‌ നിര്‍മ്മിച്ച്‌ മുകളിലേക്ക്‌ കയറിപ്പോകുന്ന പടവലത്തിന്‍റെ തണ്ടില്‍ നിന്ന്‌ ചെറിയ പടവലം ഞാന്ന്‌ കിടക്കുന്നത്‌ കണ്ടു. വാഴനാരില്‍ ഒരു ചെറിയ കല്ല്‌ കെട്ടി പടവലത്തിന്‍റെ താഴെ ഞാത്തിയിട്ടു. അല്ലെങ്കില്‍ നീളം വെക്കുന്ന പടവലം ചുരുണ്ട്‌ കൂടി വികൃതമാകും.

പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പ്‌ എല്ലാം വറ്റി. കിണറ്റിന്‍ കരയിലെത്തി രണ്ട്‌ കൊട്ട വെള്ളം കോരി തേപ്പട്ക്കയില്‍ നിന്ന്‌ സുഖമായി കുളിച്ചു. ത്-ലാക്കൊട്ട ഊരി തോളില്‍ കമിഴ്ത്തി വെച്ച്‌ വീട്ടിലേക്ക്‌ നടന്നു. സ്കൂളില്‍ പോകേണ്ട സമയം ആയിരിക്കുന്നു. കാന്താരി മുളക്‌ അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്‌ സ്കൂളിലേക്ക്‌ പുറപ്പെട്ടു. മൂന്നര കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലെത്താന്‍.

നടക്കാന്‍ വേണ്ടി നടന്ന ബാലകൃഷ്ണന്‍ മാഷ്‌ വാച്ച്‌ നോക്കി. ഇന്ന്‌ ഇരുപത്‌ മിനിറ്റ്‌ കൊണ്ട്‌ തിരിച്ചെത്തി. ഓ..സാരമില്ല. അല്ലെങ്കിലും ഇത്‌ നനയും തേക്കുമൊന്നും അല്ലല്ലൊ കൃത്യമായി ചെയ്യാന്‍..? നമ്മുടെ സൌകര്യത്തിന്‌ ചില വിട്ടുവീഴ്ചകളൊക്കെ ആകാം.

മുറ്റത്ത്‌ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന മകനെ ഭാര്യ ശകാരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ വീടിന്‍റെ പടി കയറിയത്‌.

"നേരം വെളുത്തപ്പോള്‍ തൊടങ്ങ്യതാണ്‌ അവന്‍റെയൊരു സൈക്കിള്‌ ചവിട്ട്‌. വെയര്‍ത്തൊഴുകുന്നത്‌ കണ്ടൊ? നീയിന്ന്‌ എന്തെങ്കിലും വരുത്തിവെയ്ക്കും. പനി പിടിച്ച്‌ കെടന്നാല്‍ അവ്ടെ കെടക്കലെ ഇണ്ടാകു. നീയ്യാ തെക്കേലെ ഉണ്ണ്യെ കണ്ട്‌ പഠിക്ക്‌...അവന്‌ എല്ലാത്തിനും ഏ-പ്ളസ്സാ. നിനക്ക്‌ ഒരെണ്ണത്തില്‌ മാത്രല്ലെ ഏ-പ്ളസ്‌ കിട്ടീത്‌. പഠിക്കുന്നില്ലെങ്കില്‍ പോട്ടെ, കംബ്യൂട്ടറുണ്ടിവിടെ....ഈ നേരം കൊണ്ട്‌ അതിലെന്തെങ്കിലും പഠിച്ചാ എത്ര കാര്യംണ്ട്‌? ആരോട്‌ പറയാനാ...അവനൊരു കുലുക്കം ഇണ്ടോന്ന്‌ നോക്ക്‌ ഞാനിത്രേം കൊരച്ചിട്ട്‌..?"

"പ്ളീസ്‌ അമ്മേ..പത്ത്‌ മിനിറ്റ്‌ കൂടെ.. "

"അല്ലെങ്കിലും ഞാന്‍ പറയണേന്‌ ഇവ്ടെ ആര്‍ക്കാ വെല...പട്ട്യേപ്പോലെ കൊരച്ച്‌ തൊള്ളേലെ വെള്ളം വറ്റിക്കാന്നല്ലാണ്ട്‌..?ദേഷ്യത്തോടെ അടുക്കളയിലേക്ക്‌ നടന്നു.

"അമ്മ പറയുന്നത്‌ കേക്ക്‌ മോനെ. സൈക്കിള്‌ വൈകീട്ടായാലും ചവ്ട്ടിക്കൂടെ?"

സൈക്കിള്‍ നിറുത്തി താഴെ ഇറങ്ങി.

"അപ്പൊ അച്ഛന്‌ ഒന്നും പറയാനില്ല അല്ലെ? അച്ഛന്‌ നേരം വെളുക്കുമ്പം നടക്കാന്‍ പുവ്വാം. ഇനിക്ക്‌ സൈക്കിള്‌ ചവ്ട്ടാന്‍ പാടില്ല. നാല്‌ മണിക്ക്‌ സ്കൂള്‌ വിട്ടെത്തിയാ അപ്പത്തന്നെ ട്യൂഷന്‌ പോണം. അത്‌ കഴിഞ്ഞ്‌ വന്നാ പിന്നേം പഠിക്കണം. ഒന്ന്‌ മൂത്രം മുള്ളാങ്കൂടി അമ്മ സമ്മതിക്കില്ല. പിന്നെവിട്യാ നേരം...?" ദേഷ്യത്തോടെ സൈക്കിള്‍ ഒതുക്കി വെച്ചു.

പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. മാഷ്‌ അകത്തേക്ക്‌ കയറി. ഇനിയും കുറേ നേരം ബാക്കിയാണ്‌ സ്കൂളിലേക്ക്‌ പോകാന്‍. സ്കൂട്ടറൊന്ന്‌ തുടച്ച്‌ വെച്ചാലൊ..പിന്നീടാകാം...! ടീവി ഓണ്‍ ചെയ്ത്‌ കട്ടിലില്‍ കിടന്നു.

"അപ്പോഴേക്കും അനന്തശയനം തുടങ്ങിയൊ?" അടുക്കളയില്‍ നിന്ന്‌ ഭാര്യയുടെ പരിഭവം.

"നേരം വെളുത്തപ്പോ മുതല്‍ ഞാനീ അടുക്കളേല്‌ കെടന്ന്‌ മറിയാ. ഒരു പണീം ഇല്ലെങ്കി ഇവ്ടെ വന്നിരുന്ന്‌ രണ്ട്‌ ഉള്ളി തൊണ്ട്‌ പൊളിച്ചെങ്കിലും തന്നൂടെ. അതെങ്ങിനെയാ...വള ഊരിപ്പോകില്ലെ, സ്കൂള്‍ മാഷല്ലെ? ആ കട്ടില്‌ ആദ്യം തല്ലിപ്പൊളിച്ച്‌ കളയണം. നേരം വെളുക്കുമ്പോത്തന്നെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

അവള്‍ക്കിന്ന്‌ ചെകുത്താന്‍ കയറിയിരിക്കയാണ്‌. ഇനി രക്ഷയില്ല. കട്ടില്‌ കളഞ്ഞാലും ടീവി കളയില്ലവള്‍.

മാഷ്‌ അടുക്കളയിലേക്ക്‌ നടന്നു

88 അഭിപ്രായങ്ങൾ:

  1. റാംജിയുടെ എല്ലാ കഥകളും ഞാന്‍ വായിക്കാറുണ്ട്‌.
    കമന്‍റ്‌ ഇടാറില്ലെന്ന്‌ മാത്രം.
    എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌ കഥകള്‍ക്ക്‌ നല്‍കുന്ന പേരുകളാണ്‌.
    കഥ വായിച്ച്‌ എന്തെങ്കിലും സംശയം തോന്നിയാല്‍ കഥയുടെ പേര്‌ ഒന്നുകൂടി നോക്കുമ്പോള്‍ സംശയം മാറും.

    ഈ കഥയും വായിച്ചു കഴിഞ്ഞപ്പോള്‍ അങ്ങിനെ തോന്നി.
    ഒന്നും മനസ്സിലാകാത്ത പോലെ ഒരു നടത്തം എഴുതിയ തോന്നല്‍ വന്നു.
    ലളിതമായി എഴുതിയ കഥ. പിന്നെന്തേ മനസ്സിലാകായ്ക..ബാലകൃഷ്ണന്‍ മാസ്റ്ററുടെ ജീവിതവും ലളിതം.
    പിന്നെ തോന്നി ലളിതമായ ജീവിതത്തിലെ ഇന്നത്തെ മനസ്സിലാകായ്ക തന്നെയാണ്‌ കഥ എന്ന്‌.
    അങ്ങിനെയെങ്കില്‍ കഥ പോലെ ഡ്രാഫ്റ്റിലെ മനസ്സിലാകായ്ക പുതുമ തന്നെ.

    എന്‍റെ എളിയ ബുദ്ധിയില്‍ തോന്നിയതാണ്‌. ശരിയല്ലെങ്കില്‍ വിട്ടേക്കുക.
    ഭാവുകങ്ങള്‍ നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  2. റാംജീ, വളരെ ബാലകൃഷ്ണന്‍ മാഷും, കുട്ടിയും, ഭാര്യയും വളരെ പരിചയമുള്ള ആളുകളെപ്പോലെ തോന്നി.
    നമ്മള്‍ രോഗം വന്നിട്ട് നടക്കാന്‍ പോകുമ്പോഴും കുട്ടികളെ കളിയ്ക്കാന്‍ വിടാതെ കമ്പ്യൂട്ടറിന്റെ മുന്നില്‍ അടയിരുത്തി വിരിച്ചെടുക്കാനാണ് താല്പര്യം, എന്തൊരു വിരോധാഭാസം... ഒടുവില്‍ രോഗം വന്നു അവനും നടക്കുമായിരിക്കും.
    കഥ വളരെ ലളിതം. വായിക്കാന്‍ എളുപ്പം. നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. ത്ലാവിന്റെ പടം വിശദീകരണ സഹിതം കൊടുത്തിരുന്നത് ഇഷ്ടമായി. എല്ലാ ഭാഗങ്ങളുടെയും പേര് എനിക്ക് അറിഞ്ഞു കൂടായിരുന്നു. ഉപകാരമായി

    മറുപടിഇല്ലാതാക്കൂ
  4. ജീവിതത്തിന്റെ ഒരേട് അല്ലേ റാംജീ. പിന്നെ മക്കളെ കമ്പ്യൂട്ടറിന് മുൻപിൽ തളച്ചിടാതെ കളിച്ച് വളരട്ടെ എന്ന് ഞാൻ ഈ ബാലകൃഷ്ണൻ മാഷിനോട് ചോദിച്ചു. അദ്ദേഹം നിർവികാരമായി പുഞ്ചിരിച്ചത് കണ്ടപ്പോൾ മനസ്സിലായി, ഗൃഹനാഥൻ എന്നത് നാമം മാത്രമാണെന്നും ക്രിയ ചെയ്യുന്നത് ഭാര്യയാണെന്നും.

    കഥ അല്പം കൂടെ ഡവലപ്പ് ചെയ്യാമായിരുന്നോ എന്നൊരു തോന്നൽ ഉണ്ട് കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  5. ഈ ബാലകൃഷ്ണന്‍ മാഷും ടീച്ചറുമെല്ലാം നമ്മുടെ ചുറ്റും കാണുന്നവരൊക്കെ തന്നെ അല്ലേ മാഷേ?

    ലളിതമായ എഴുത്ത്...

    മറുപടിഇല്ലാതാക്കൂ
  6. പണ്ട് ബസ്സില്‍ കയറാനായിരുന്നു മോഹം പക്ഷെ നടക്കാനായിരുന്നു വിധി
    ഇന്നോ നടക്കാന്‍ കൊതിയായി തുടങ്ങി
    പക്ഷെ ഇന്ന് നമ്മുടെ റോട്ടിലുടെ നടക്കാന്‍ കഴിയുമോ ???
    പണ്ടത്തെ വെള്ളം തേക്ക്‌ ഓര്‍മിപ്പിച്ചതിനു നന്ദി!

    മറുപടിഇല്ലാതാക്കൂ
  7. നല്ല കാമ്പുള്ള വിഷയം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.തേക്കും തൊട്ടിയും അനുഭവങ്ങള്‍ക്കു നന്ദി,റാംജി...

    മറുപടിഇല്ലാതാക്കൂ
  8. ബാലകൃഷ്ണന്‍ മാഷ്‌ നേരെ മനസ്സിലേക്ക് നടന്നു കയറി...കാലോചിതം..
    കൃഷിയും വെള്ളം തേക്കും എല്ലാം നടക്കുമ്പോള്‍ ഓര്‍ക്കാനുള്ള കാര്യങ്ങളായി മാറിയിരിക്കുന്നു...
    ത്- ലാത്തേക്കിന്റെ ചിത്രവും വിവരണവും നന്നായി..

    മറുപടിഇല്ലാതാക്കൂ
  9. റാംജി സാബ്,

    എന്റേയുള്ളിലും ബാലകൃഷ്ണന്‍ മാഷ് നടന്നുകൊണ്ടിരിക്കുകയാണു.
    എത്ര ലളിതമായ, സുന്ദരമായ എഴുത്ത്.സത്യത്തില്‍ എനിക്കു അസൂയ തോന്നുന്നു കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  10. ഒരിക്കല്‍ കൂടി ഒരു പച്ചയായ ജീവിതത്തെ തുറന്നു കാട്ടി. നന്നായിരിക്കുന്നു റാംജി

    മറുപടിഇല്ലാതാക്കൂ
  11. ഞാനും നടക്കണം നടക്കണം എന്ന് വിജാരിക്കുന്നു..! നടക്കുന്നില്ല.
    എന്തായാലും നടന്നിട്ട്ത്തന്നെ കാര്യം..
    ചിന്തകളെങ്കിലും ഒടിവരുമല്ലോ..!
    പതിവുപോലെ, ലളിതം ആസ്വാദ്യകരം..!!

    മറുപടിഇല്ലാതാക്കൂ
  12. രംജി ആ ലാത്തെക്കു ഇപ്പോളും ഞങ്ങളുടെ പാടത്ത്‌ ഉപയോഗിക്കുന്നുണ്ട് കെട്ടൊ.

    കഥ ഇഷ്ടായി . കുട്ടികളെ അനങ്ങാന്‍ സമ്മതിക്കാതെ വീട്ടില്‍ അടച്ചിട്ടു അവരെ ഭാവിയില്‍ രോഗികള്‍ ആക്കുന്ന നമ്മുടെ സംസ്കാരം തുറന്ന്‌ കാണിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  13. പലപ്പോഴും ഞ്ഞാന്‍ താങ്കളുടെ കൃതികള്‍ വായിച്ചു...പക്ഷേ അതിനോട് ഒന്നും തോന്നാത്ത ഒരു ഇഷ്ടം ഈ ഒരു എഴുതിനോട് തോന്നി.. സാധാരണമായ ഒരു പ്രഭാത സവാരി..പക്ഷേ അവിടെ എന്തൊക്കെയോ എടുത്തു കാട്ടുന്നു... ഏറ്റവും ഹൃദ്യമായത് അവസാനത്തെ മാഷിന്റെ ആ ആത്മാഗാതമാണ്‌... " കട്ടില് കളഞ്ഞാലും ടീവീ കളയില്ലവള്‍" ...വളരെ ലളിതമായ ഭാഷ പക്ഷേ എവിടെയൊക്കെയോ മുറിഞ്ഞു പോകുന്നു.... പഴമയുടെ ഓര്‍മയിലേക്ക് പെട്ടന്നു സഞ്ചരിച്ചു പക്ഷേ മടക്കം വളരെ പതുക്കെ ആയി... ഇത്രേയും വലിച്ചുനീതാല്‍ ഓര്‍മകള്‍ക്ക് നല്‍കിയ്തു അല്പം വിരക്തി തോന്നിച്ചോ എന്നൊരു സംശയം... ഏണതായാലും ആശംസകള്‍ നേരുന്നു.... ഇനിയുമുണ്ടാകട്ടെ... മാഷിനെ പോലെയുള്ളവര്‍.... !!!!

    മറുപടിഇല്ലാതാക്കൂ
  14. ശരീരമനങ്ങാതെയുള്ള ജോലിയാണ് നല്ലതെന്ന് കരുതുന്ന ആളുകൾ കൂടിവരുമ്പോൾ തന്നെ വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങുന്നവരുടെ തിരക്കും റോഡിൽ കൂടുന്നു.

    ആ തിലാ‍വും തേക്കും പരിചയപ്പെടുത്തിയതു നന്നായി. കുറച്ചു മുമ്പ് ആരോ അതിന്റെ ചിത്രം പോസ്റ്റിയപ്പോൾ കണ്ട ചിലർക്ക് മനസ്സിലായില്ലെന്ന് തോന്നി. പണ്ട് ഞങ്ങളുടെ പാടത്തുണ്ടായിരുന്നു അത്. അതിൽ വെള്ളം തേവിയതും എവിടെനിന്നോ തേക്ക് പാട്ട് കേട്ടതും ഓർക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. " രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. "
    ലളിതമായ എഴുത്ത്...
    വളരെയധികം ഇഷ്ട്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  16. ഈ ബാലകൃഷ്ണന്‍മാഷെന്യല്ലേ...ഞാനും...?

    മടിപിടിച്ചുള്ള നടത്തങ്ങളിൽ ഇവിടെ അല്പവസ്ത്രധാരികളെ കൺകുളിർക്കെ കാണുന്നതിനേക്കാൾ ഇഷ്ട്ടം,ചിന്തകളുമായി പുറകോട്ടു സഞ്ചരിക്കാനാണ്....

    കാളത്തേക്കും,ത്-ലാ തേക്കും,ചക്രംചവിട്ടും,കൂർക്ക നടലും,എള്ള് പറിയ്ക്കലും,കശുമാങ്ങയണ്ടി കളിയും,പമ്പരം കൊത്തും....എല്ലാം അപ്പോൾ മനസ്സിലേക്കോടിവരും...

    പടവും,വർണ്ണനയുമൊക്കെയായുള്ള ,റാംജിയുടേ അതിമനോഹരമായ ഒരു രചനയായി , ഞാനിതിനെ വിശേഷിപ്പിക്കുന്നു കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  17. വളരെ ലളിതമായ കഥ.പ്രത്യേകതകള്‍ ഒന്നുമില്ലെങ്ങിലും വളരെ പരിചിതമായ കഥാപാത്രങ്ങള്‍..സംഭാഷങ്ങള്‍.. നന്നായി..

    മറുപടിഇല്ലാതാക്കൂ
  18. വ്യായമത്തിനു വേണ്ടി രാവിലെ നടത്തം ബാലകൃഷ്ണം മാഷിന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറുമ്പോള്‍ ശരീരം വിയര്‍ക്കാതെ മക്കളെ വളര്‍ത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  19. റാംജി. കഥ എന്നെ അത്രകണ്ട് തൃപ്തിപ്പെടുത്തിയില്ല എന്ന് പറയട്ടെ. ഒന്നാമത് വിഷയത്തിന് വേണ്ടത്ര ആഴമില്ല. ആളുകൾ ഇപ്പോൾ നടക്കുന്നില്ല എല്ലാവരും ഇരിപ്പിലും കിടപ്പിലുമാണെന്ന് പറയാനാണ് താങ്കൾ ശ്രമിക്കുന്നത്. അതിൽ വലിയ പുതുമ ഇല്ല.
    കെ.എൽ.മോഹനവർമ്മയുടെ ഗൾഫ് കഥകൾ എന്ന പുസ്തകം ഞാൻ വായിക്കുന്നത് 20 വർഷങ്ങൾക്ക് മുൻ‌പാണ്. അതിൽ ഒരു കഥയുണ്ട്. നടക്കാൻ മറന്നുപോയ ഒരാളുടെ കഥയുണ്ട്.
    ഇവിടെ താരതംയം ചെയ്യലല്ല ഞാൻ ഉദ്ദേശിച്ഛത്..

    കഥയിൽ തീർച്ചയായും നല്ല ഗ്രാമീൺചിത്രങ്ങൾ ഉണ്ട്.

    പഴയകാലമനുഷ്യരുടെ സ്വച്ഛമായ ജീവിതത്തെ പറ്റിയുള്ള ഗൃഹതുരത്വമുണ്ട്.

    ഇതിപ്പോ എപ്പോ‍ഴും റാംജി ഉപയോഗിക്കുന്ന കഥ പറച്ചിൽ ടെക്നിക് തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. വർത്തമാനകാലത്തിൽ തുടങ്ങി ഭൂതകാലത്തിലേക്ക് പോയി വർത്തമാനത്തിലെത്തി ഭാവിയെപറ്റി ഒരു ഉൽക്കണ്ഠ സമർപ്പിക്കുക.
    അത് സ്ഥിരമാവുമ്പോൾ മടുക്കും എഴുതുന്ന ആളും വായിക്കുന്ന ആളും.

    പിന്നെ വർത്തമാനത്തിൽ നിന്നും ഭൂതത്തിലെത്തി പിന്നെയും വർത്തമാനത്തിലെത്തുമ്പോൾ എപ്പോഴും റാംജി ശരിയായ രീതിയിലല്ല ലാൻഡ് ചെയ്യുന്നത്.
    ഇവിടെ ബാലകൃഷ്ണൻ മാഷ് നടക്കാനിറങ്ങുന്നു. അയാൾ ഓർമ്മയിലേക്ക് കൂടിയാണിറങ്ങുന്നത്.
    പിന്നെ അയാൾ ഓർമ്മയിലേക്ക് പോകുന്നു. അയാൾ ഓർമ്മയിൽ നിന്നും തിരിച്ചെത്തുമ്പോൾ ഓർമ്മ തുടങ്ങിയിടത്താവില്ല. അയാൾ തേക്കുകൊട്ടയുമായി വന്നു കേറുന്നിടത്താണ്.

    അങ്ങനെ കഥ മുറിഞ്ഞു പോകുന്നു.

    പിന്നെ കഥയുടെ ഭൂരിഭാഗവും വെള്ളം തേവുന്നതിന്റെ വിവരണം കൈയടക്കി.

    അത് പറയാനായിരുന്നോ കഥ പറഞ്ഞത്. എങ്കിൽ കഥയുടെ അന്തരീക്ഷം മറ്റൊന്നാക്കാമയിരുന്നു.
    പുതിയ തലമുറയുടെ ശീലങ്ങളും നമ്മൾ അവരെ മോൾഡ് ചെയ്യുന്ന രീതിയുമൊക്കെ റാംജി നിരീക്ഷിച്ചപോലെ തന്നെ.

    കഥയ്ക്ക് വല്ലാത്ത അപൂർണ്ണത ഉണ്ട്.എന്തോ വലിയ സംഗതി പറയാൻ തുടങ്ങി പാതിയിൽ നിർത്തിയ പോലെ ഒരു തോന്നൽ.

    വിഷയസ്വീകരണത്തിലും അതിന്റെ ട്രീറ്റ്മെന്റിലും പുതുമകൾ പരീക്ഷിക്കുക.

    മനുഷ്യന്റെ അധ്വാനമില്ലായ്മ അവനെ രോഗത്തിലേക്ക് നയിക്കുന്നു എന്ന ഒരു തീമിൽ നമുക്ക് എന്തൊക്കെ പ്ലാൻ ചെയ്യാം

    ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ.

    കഥയേ റാംജിക്ക് കുറച്ചുകൂടി ഗൌരവമായി സമീപിക്കാവുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  20. നടക്കണം .. നടക്കണം .. എന്നു വിചാരിച്ചപ്പോ ബൈക്കില്‍ നിന്നു വീണു കാലുളുക്കി.. ഇല്ലായിരുന്നെങ്കില്‍ ഇപ്പൊ നടന്നേനെ ;-)

    ഞാനു ഭാവിയില്‍ ഒരു ബാലകൃഷ്ണന്‍ മാഷാവുമല്ലോ എന്നോര്‍‌ത്തുപോയി ...

    മറുപടിഇല്ലാതാക്കൂ
  21. നാടന്‍ വിവരണങ്ങളും പുതു തലമുറയുടെ അവസ്ഥയുമൊക്കെ ഇഷ്ടമായി .എന്നാലും എന്തോ ഒരു കുറവുള്ളതുപോലെ തോന്നി .

    മറുപടിഇല്ലാതാക്കൂ
  22. ലളിതമായ അവതരണത്തിലൂടെ ലളിതമായ ഒരു കഥ പറഞ്ഞിരിക്കുന്നു. രാംജി ആകര്ഷണീയമായിരിക്കുന്നു ഈ രചന.

    മറുപടിഇല്ലാതാക്കൂ
  23. ആര്‍ക്കുവേണ്ടി.....,
    ആദ്യം തന്നെ വിശദമായ അഭിപ്രായം അറിയിച്ചതിന്‌ വളരെ നന്ദി സുഹൃത്തെ. താങ്കളുടെ വിലയിരുത്തല്‍ ശരിതന്നെ. എന്താണ്‌ വെണ്ടതെന്ന അല്ലെങ്കില്‍ എന്താണ്‌ നമ്മള്‍ സ്വീകരിക്കേണ്ടതെന്ന ഒരു മനസ്സിലാകായ്ക അനുഭവപ്പെടുന്നുണ്ട്‌. എല്ലാ കഥകളും വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്കും അഭിപ്രായത്തിനും ഒരിക്കല്‍ കൂടി നന്ദി.

    വഷളന്‍,
    പലതും ഇപ്പോഴും നമ്മളില്‍ ഒരു അഭിപ്രായത്തില്‍ എത്തിച്ചേരാനാകാതെ അടിഞ്ഞ്‌ കൂടുന്നു എന്ന സംശയം...
    ഏറെ നന്ദിയുണ്ട്‌ മാഷെ.

    മനോരാജ്‌,
    ഗൃഹനാഥന്‌ ഉത്തരം ഇല്ലാതെ വരുമ്പോള്‍ പുഞ്ചിരിയൊ മൌനമൊ പടരുന്നു. മനുവിണ്റ്റെ തോന്നല്‍ ഞാന്‍ ഉള്‍ക്കൊള്ളുന്നു. നന്ദി മനു.

    ശ്രീ,
    അഭിപ്രായങ്ങള്‍ക്ക്‌ നന്ദി ശ്രീ.

    രമണിക,
    റോടുണ്ടായാലും നടക്കാന്‍ പോലും വയ്യാതായിരിക്കുന്നു, അല്ലെങ്കില്‍ അലസത.
    ഏറെ നന്ദിയുണ്ട്‌.

    krishnakumar513,
    നന്ദി സുഹൃത്തെ.

    ജുനൈത്‌,
    നന്ദി ജുനൈത്‌.

    ശ്രീക്കുട്ടന്‍,
    അഭിപ്രായങ്ങള്‍ക്ക്‌ നന്ദി ശ്രീക്കുട്ടാ.

    the man to walk with,
    നന്ദി സുഹൃത്തെ.

    ഒഴാക്കന്‍,
    വളരെ നന്ദി ഒഴാക്കന്‍.

    ഫൈസെല്‍,
    നടക്കണം നടക്കണം. അല്ലെങ്കില്‍ പ്രശ്നമാണേ.... നന്ദി ഫൈസെല്‍.

    ഷൈജു,
    ത്-ലാത്തേക്ക്‌ ഇപ്പോഴും ഉപയോഗിക്കുന്നു എന്ന്‌ കേട്ടപ്പോള്‍ ഒന്ന്‌ തേവാന്‍ ഒരു പൂതി തോന്നി.
    നന്ദി ഷൈജു.

    shah alam,
    താങ്കളുടെ തുറന്ന്‌ പറച്ചിലുകള്‍ക്ക്‌ ഏറെ നന്ദിയുണ്ട്‌. എന്തായാലും ഞാന്‍ ഒന്നുകൂടി വായിച്ച്‌ നോക്കട്ടെ. വളരെ നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  24. ഓരോ കഥക്കും ഓരോ തലങ്ങളാണ് അതാണ്‌ നിങ്ങടെ പ്രത്യേകത

    മറുപടിഇല്ലാതാക്കൂ
  25. നന്നായിട്ടുണ്ട് മാഷെ

    മറുപടിഇല്ലാതാക്കൂ
  26. അലി,
    നന്ദി അലി.
    അതെല്ലാം നഷ്ടമായതാണ് നമ്മളിങ്ങനെ നടക്കേണ്ടി വന്നതെന്ന് തോന്നുന്നു.

    Naushu,
    നന്ദി Naushu.

    ബിലാത്തിപട്ടണം / BILATTHIPATTANAM,
    എപ്പോഴുമുള്ള വിശദമായ അഭിപ്രായങ്ങള്ക്ക്T
    വളരെ നന്ദി ബിലാത്തി.

    Dipin Soman,
    നന്ദി ദിപിന്‍.

    ഹംസ,
    ഓരോരു മാറ്റങ്ങളേ...
    നന്ദി ഹംസ.

    മറുപടിഇല്ലാതാക്കൂ
  27. നന്നായിട്ടുണ്ട് റാംജി ഭായ്. ത്-ലാവ്‌ ന്റെ പടം വിശദീകരണ സഹിതം കൊടുത്തിരുന്നത് ഉപകാരമായി .ഇനി കാണാന്‍ കിട്ടാത്ത ഇങ്ങനെയുള്ള സംഭവങ്ങള്‍ കഥയിലൂടെ എങ്കിലും പുതിയ തലമുറ അറിയട്ടെ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  28. റാംജിയുടെ തനത് സുന്ദര ശൈലിയില്‍ ഉള്ള ഈ കഥ വായിച്ചു മുറുകുന്നതിനിടെ അപ്രതീക്ഷിതമായ ഒരു പര്യവസാനം! ക്ലൈമാക്സ് ഇല്ലാത്ത കഥ പോലെ തോന്നിച്ചു. അതിനാല്‍ തന്നെ പതിവ് സൌന്ദര്യം കഥയ്ക്ക് കിട്ടിയില്ല
    (എന്റെ മാത്രം തോന്നലാവാം. ക്ഷമിക്കുക)

    മറുപടിഇല്ലാതാക്കൂ
  29. മനോഹരമായി അവതരിപ്പിച്ചു ..
    പണ്ട് വീട്ടിലെ കാര്യങ്ങളില്‍ പഠിക്കുന്ന മക്കളും ഒരു ഭാഗമായിരുന്നു ഇന്നോ? പഠിത്തം കഴിയുമ്പോള്‍ വീടും കൃഷിയും ഒന്നും തിരിയില്ല കുട്ടികള്‍ക്ക് ... പ്രകൃതിയും ആയി തോള്‍ ചേര്‍ന്ന് ജീവിച്ച ഒരു തലമുറ ഇല്ലാതായി.. അച്ഛച്ഛന്റെ ചിത്രം മിന്നുന്നു..............

    മറുപടിഇല്ലാതാക്കൂ
  30. കഥ വായിച്ചു.
    തേക്കും ത് ലാനും ഒക്കെ പഴയ ഓർമ്മകളിലേയ്ക്ക് കൊണ്ട് പൊയി.
    ആ വിവരണം നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  31. "പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും."

    ശരിയാ.... മലയാളികളെ ബാധിച്ചിരിക്കുന്ന പുതിയ രോഗം ഇത് തന്നെ. സ്കെച് അടിപൊളി ആയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  32. നിത്യജീവിതത്തിൽ നമുക്കൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എന്തൊക്കെയോ ഇവിടെ കാണാൻ സാധിച്ചു. റാംജി സർ, നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  33. ലളിതമായ എഴുത്ത് .. ഒരു പാട് ഇഷ്ടമായി

    ബാലന്‍ മാഷും , ഭാര്യയും എല്ലാം നമ്മുക്ക് ചുറ്റും ഉള്ളവര്‍ തന്നെ

    മറുപടിഇല്ലാതാക്കൂ
  34. രാംജി ,
    കഥ എളുപ്പം തിര്‍ന്നു പോയതുപോലെ
    തോന്നി

    മറുപടിഇല്ലാതാക്കൂ
  35. റാംജീ നല്ലൊരു ശൈലിയുടെ ഉടമസ്ഥനായ താങ്കളുടെ കഥാകഥന രീതിയുടെ ആസ്വാദന സുഖമാണ്'ധാരാളം അനുവാചകരെ ശ്ര്'ഷ്ടിക്കുവാന്‍ കഴിഞ്ഞത്. സത്യം പറയട്ടെ അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് തികഞ്ഞ അസൂയാലുവാണ്".
    പുതിയകഥ ആദ്യമൊന്നു വായിച്ചു. പിന്നെ ഒരാവര്‍ത്തികൂടി വായിച്ചു. ഗ്ര്'ഹാതുരത്വം, നോസ്റ്റാള്‍ജിയ, പഴയകാല തേക്കുകൊട്ടയും മുത്തച്ഛനും കള്ളും ബാലക്ര്'ഷ്ണന്‍ മാഷും ഭാര്യയും മകനും സൈക്കിളും കട്ടിലും ടീവിയും നടപ്പും ഒക്കെ നല്ല സന്ദേശങ്ങള്‍ നല്കുന്നുവെങ്കിലും കഥയ്ക്ക് ആഴവും പരപ്പും പോരാ എന്ന അഭിപ്രായമാണെനിക്ക്. അത് എന്റെ മാത്രം തോന്നലാണെങ്കില്‍ ക്ഷമിക്കുക.തെളിച്ചുപറഞ്ഞാല്‍ നൂറുവര്‍ഷം പഴക്കമുള്ള തേക്കുമരം പോലെ വണ്ണവും നീളവും കാതലും വരേണ്ടിടത്ത് ഒരു കരിശു മരം മുറിച്ച പ്രതീതിയേ വന്നുള്ളു. ആവശ്യത്തിനു വെള്ളവും വളവും കൊടുത്തിട്ടും പരിചരണക്കുറവു കൊണ്ട് ശോഷിച്ചുപോയതുപോലെ.ആ തോന്നല്‍ എന്നിലുളവാക്കിയതിനു കാരണക്കാരന്‍ താങ്കള്‍ തന്നെയാണ്'.താങ്കളൂടെ തൂലികത്തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വരികള്‍ക്ക് ഘനവും കാമ്പും പിന്നെ കനവും കൂടുതലായിരിക്കും എന്ന എന്റെ അനുഭവവും പ്രതീക്ഷകളും രൂപപ്പെടുത്തിയത് താങ്കളാണ്'.അതുകൊണ്ടു തന്നെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരേണ്ട ഉത്തരവാദിത്തവും താങ്കളുടെതാണ്'.ആശംസകളോടെ.......

    മറുപടിഇല്ലാതാക്കൂ
  36. ചിത്രം അസ്സലായി. കഥയും കൊള്ളാം. നടക്കാനോ, ഓടാനോ, കളിക്കാനോ, ഒന്നും ഇന്ന് സ്വാതന്ത്ര്യമില്ല കുട്ടികള്‍ക്ക്. തളച്ചിടാനല്ലേ വ്യഗ്രത.

    മറുപടിഇല്ലാതാക്കൂ
  37. ente comment kanunnilla. ezhuthiyathinte roopam ithanu. varayum kadhayum nannayittundu.

    മറുപടിഇല്ലാതാക്കൂ
  38. കല സമൂഹത്തിനുവേണ്ടി...

    എനിക്കിഷ്ടപ്പെട്ടു... കഥയിലൂടെ കാര്യം പറഞ്ഞിരിക്കുന്നു... കുട്ടികാലത്തെക്ക്‌ കൊണ്ടുപോകുന്നു...

    മറുപടിഇല്ലാതാക്കൂ
  39. എന്‍.ബി.സുരേഷ്

    കഥയെ പൂര്‍ണ്ണമായി വിലയിരുത്തി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വളരെ നന്ദി മാഷേ.
    ഞാനവ ഉള്‍ക്കൊള്ളുന്നു. എന്റെ കഴിവിനനുസരിച്ച് ഞാനവ തിരുത്താന്‍ ശ്രമിക്കുന്നതാണ്.

    എന്റെ ചില ചിന്തകള്‍ കൂടി ഞാനിവിടെ കുറിക്കാം.
    എന്റെ കഥ എളുപ്പത്തില്‍ "എല്ലാവര്ക്കും" മനസ്സിലാകണം .
    കഥയും, കവിതയും, ലേഖനവും അങ്ങിനെ എല്ലാം വായിക്കുന്ന (ഒന്ന് എന്ന തെരഞ്ഞെടുപ്പില്ലാതെ) ബൂലോകത്തെക്കാന് കഥയെ വിടുന്നത്.
    കഥ ഇഷ്ടമില്ലാത്തവരും വായിക്കുമ്പോള്‍ ഇഷ്ടപ്പെടണം എന്ന എന്റെ ചിന്ത.
    ഇതൊക്കെ പലപ്പോഴും എന്റെ എഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

    പിന്നെ,
    ഇവിടെ മാഷ്‌ സൂചിപ്പിച്ച്ചതില്‍ നിന്നും വിത്യസ്ഥമായി ചെറുപ്പത്തില്‍ നന്നായി അദ്ധ്വാനിച്ചിരുന്ന ബാലകൃഷ്ണന്‍ മാഷ്‌ പോലും പിന്നീട് അതില്‍ നിന്ന് മാറി, നടക്കേണ്ടി വരുന്നതും വരും തലമുറ എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ.

    നമ്മള്‍ ആദ്യം പോളിയോ രോഗം വരാതിരിക്കാന്‍ കുത്തിവേപ്പോ മരുന്നോ കഴിച്ചിരുന്നു. ഇന്നും. പക്ഷെ അന്ന് എല്ലാര്‍ക്കും ഒരേ മനസ്സായിരുന്നു. രോഗം വരാതിരിക്കാന്‍ എന്നത് മാത്രം. ഇന്നതില്‍ സംശയം ഉണ്ടായിരിക്കുന്നു. മരുന്ന് കഴിക്കണോ വേണ്ടയോ എന്ന്. കഴിപ്പിക്കുന്നവരും കഴിപ്പിക്കാത്തവരും ഉണ്ട്. ഇത്തരം ഒരു സംശയം ഇന്ന് എല്ലാ കാര്യത്തിലും നിലനില്‍ക്കുന്നു. അത്തരം ഒരു സംശയം ആണ് ബാലകൃഷ്ണന്‍ മാഷ്‌.

    "അമ്മ പറയണത്‌ കേക്ക്‌." എന്ന് പറയാനേ മാഷ്ക്ക് കഴിയുന്നുള്ളൂ. കാലത്ത്‌ സൈക്കിളാണോ ചവിട്ടെണ്ടത് അതല്ല പഠിക്കുകയാണോ ചെയ്യേണ്ടത്‌ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല.
    "അപ്പൊ അച്ഛ്നൊന്നും പറയാനില്ലേ?" അവന്‍ അച്ഛനില്‍ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു. ലഭിക്കാതെ വരുമ്പോള്‍ അവന്റെ പ്രവൃത്തികളെ സ്വയം ന്യായീകരിക്കുന്നു. അച്ഛനാവാം, എനിക്കായ്ക്കൂടാ.
    ഇത് വേണ്ട വിധം വായനക്കാരില്‍ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് മനസ്സിലാക്കുന്നു.

    ഒരു സ്കൂള്‍ കാല ഓര്‍മ്മ മാത്രമാണ് തേക്ക്. കുട്ടയുമായി തിരിച്ച് വന്നതിനു ശേഷമുള്ള രണ്ടുവരി മറൊരു പാരഗ്രാഫ് ആയാണ് കിടക്കുന്നത്. അവിടെ ഒരു സംശയം വരുന്നുണ്ട്. ഞാനിപ്പോള്‍ അത് ഒന്നിച്ചാക്കിയിട്ടുണ്ട്. കൃത്യമായി മനസ്സിലാക്കണം എന്നത് തന്നെയായിരുന്നു തേക്കിനെക്കുറിച്ച് അല്പം നീണ്ടുപോകാന്‍ കാരണം.

    മാഷിന്റെ വിലയേറിയ അഭിപ്രായം ഞാന്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
    വളരെ നന്ദിയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  40. ദീപക്,
    ഉളുക്കൊക്കെ മാറിയോ?
    നന്ദി ദീപക്‌.

    ജീവി കരിവെള്ളൂര്‍,
    കുറവുകള്‍ ഇനി വരുന്നതില്‍ പരിഹരിക്കാന്‍ ശ്രമിക്കും.
    നന്ദി ജീവി.

    തെച്ചിക്കോടന്‍,
    നല്ല വാക്കുകള്ക്കി്ടയില്‍ തോന്നുന്ന കുറവുകളും ചൂണ്ടിക്കാണിക്കണം.
    നന്ദി സുഹൃത്തെ.

    എറക്കാടൻ / Erakkadan,
    നന്ദി എറക്കാടന്‍

    perooran,
    നന്ദി.

    ഉമേഷ്‌ പിലിക്കൊട്,
    നന്ദി ഉമേഷ്‌.

    ബിഗു,
    നന്ദി ബിഗു.

    Renjith,
    വളരെ നന്ദി രഞ്ജിത്.

    ഇസ്മായില്‍ കുറുമ്പടി ( തണല്‍),
    തോന്നലല്ല ഇസ്മായില്‍. ശരിതന്നെ. ക്ലൈമാക്സ് ഇല്ല. കഥാനായകന്‍ അവസാനം തീര്ച്ച്ച യില്ലാതെ
    തീരമാനം എന്തായിരിക്കണം എന്നറിയാതെ എത്തിപ്പെടുന്ന അവസ്ഥ.
    കഥയേയും അങ്ങിനെ പറയാന്‍
    ഞാനൊന്ന് ശമിച്ചു.
    പാളിപ്പോയി.
    നന്ദി ഇസ്മായില്‍.

    മറുപടിഇല്ലാതാക്കൂ
  41. റാംജി മാഷേ, കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ച ആശയം ഇക്കാലത്ത്‌ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാണ്.
    പിന്നെ ത്-ലാക്കൊട്ടയും തേക്കും എന്നെ ചെറുപ്പത്തിലെ വയല്‍ ഓര്‍മകളിലേക്ക് കൊണ്ടെത്തിച്ചു. പണ്ട് ത്-ലാത്തേക്കും, കാളത്തേക്കും കണ്ടത്‌ ഓര്‍മയുണ്ട് അതുപോലെ അന്ന് വെള്ളം തേകാന്‍ വേറെ ഒരു സംഗതി കൂടി ഉണ്ടായിരുന്നു "തുറുപ്പ്" മാഷിന് അറിയുമായിരിക്കും

    മറുപടിഇല്ലാതാക്കൂ
  42. റാംജി...
    കഥയും,കവിതയും കൂടുതലൊന്നും വായിക്കാത്ത കൂട്ടത്തിലാണ് ഞാന്‍.
    എങ്കിലും ഈ കഥയിലൂടെ കണ്ണോടിച്ചപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് നന്നായി ക്ലിക്കി.
    "തേക്ക്" (അഥവാ തേവല്‍) എന്നത് ഞങ്ങളുടെ നാട്ടില്‍ (മലപ്പുറത്ത്‌) "ഏത്തം തേകല്‍" എന്നാണ് പറയാറ്. അത് പോലെ കിണറിനോളം ആഴത്തില്‍ വെള്ളം കോരാന്‍ പാകത്തില്‍ ഉള്ള ആ മുളക്ക് "കയ്യേരി" എന്നും അതില്‍ കെട്ടുന്ന കൊട്ടക്ക് "ഏത്തകൊട്ട" എന്നുമാണ് പറയുന്നത്.കയ്യേരിയുടെ മറ്റേ അറ്റം വെര്‍ട്ടിക്കലായ ഒരു മുളയില്‍ കെട്ടി, അതിന്‍റെ അങ്ങേ അറ്റത്ത്‌ ഭാരത്തിനായി കെട്ടിവെക്കുന്ന കല്ലിനെ "കൂടകല്ല്" എന്നും, വെര്‍ട്ടിക്കലായി കെട്ടുന്ന മുളയുടെ മദ്ധ്യ ഭാഗം അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്ന രൂപത്തില്‍ കെട്ടുന്ന ആ ഭാഗത്തിനെ "മുക്കാലി" എന്നുമാണ് പറയുന്നത്.ഏത്തകൊട്ട കോരിയെടുക്കുന്ന വെള്ളം ഒഴിക്കുന്ന പ്രത്തേകം തയ്യാറാക്കിയ "തേപ്പടക്ക" എന്ന ഭാഗത്തിനെ "കൊട്ടക്കുഴി" അല്ലെങ്കില്‍ "ഏത്തകുഴി" എന്നും ആ കുഴിയില്‍ നിന്ന് വെള്ളം സുഖമമായി ഒഴുകാന്‍ തക്ക വണ്ണം പനയുടെ അകത്തെ കാമ്പ് കളഞ്ഞ് പ്രത്തേകം തയാറാക്കുന്നതിനെ "പാത്തി" അല്ലെങ്കില്‍ "പനംപാത്തി" എന്നുമാണ് പറയുന്നത്. അത് കഴിഞ്ഞ് വെള്ളം ഒഴുകി പോകുന്ന ഭാഗത്തെ ആണിച്ചാല്‍ എന്നും പറയുന്നു.

    കുറച്ചു ദിവസം മുമ്പ് ഉപ്പയുടെ അനിയന്‍റെ വീടിന്‍റെ മച്ചുംപുറത്തു പൊടിപിടിച്ചു കിടന്നിരുന്ന എത്തകൊട്ട കാണാന്‍ തൊട്ടടുത്ത സ്കൂളിലെ ടീച്ചറും കുട്ടികളും വന്നിരുന്നു എന്ന്‌ ഉപ്പയുടെ അനിയന്‍ വിളിച്ചപ്പോഴാണ് ഇങ്ങനെ ഒരു കമണ്ടിനു നിതാനമായാത്.

    പിന്നെ, "നല്ല കഥ".... എന്ന്‌ മാത്രമേ എനിക്ക് പറയാനറിയൂ. എന്‍ ബി സുരേഷിനെ പോലെ പറയാന്‍
    മാത്രമുള്ള അറിവെനിക്കില്ല.

    "അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു."....എന്നത് ചെറുപ്പത്തില്‍ വെളുപ്പാം കാലത്ത് സ്കൂളില്‍ പോകുന്നതിനു മുമ്പ് ദേശാഭിമാനി പത്ത്രം വിതരണം ചെയ്ത കാലം ഓര്‍മ്മയില്‍ വന്നു.
    അവിടെ നിന്നും യൂറോപ്പുവരെയുള്ള വഴികള്‍ താണ്ടിയത് എന്റെ കഠിനാദ്ധ്വാനവും,ആത്മ വിശ്ശ്വാസവുമാണ്.......
    എല്ലാം ഓര്‍ക്കുമ്പോള്‍ അഹങ്കാരമില്ല മറിച്ച് അഭിമാനമുണ്ട്.
    എല്ലാ ആശംസകളും.....

    മറുപടിഇല്ലാതാക്കൂ
  43. റാംജി ... താങ്കളുടെ ബ്ലോഗില്‍ ഇത്രേം ഭാഗത്ത് ഞാന്‍ കമണ്ടി കളിച്ചതല്ല, ഗൂഗിളുകാര്‍ പറ്റിച്ചതാണ്. ക്ഷമിക്കണം

    മറുപടിഇല്ലാതാക്കൂ
  44. മാണിക്യം,
    നന്ദി ചേച്ചി.

    Echmukutty,
    നന്ദി എച്മു.

    ÐIV▲RΣTT▲∩ ദിവാരേട്ടന്‍,
    നന്ദി ദിവാരെട്ടാ.

    Happy Bachelors,
    നന്ദി സുഹൃത്തുക്കളെ.

    അഭി,
    നന്ദി അഭി.

    കുസുമം ആര്‍ പുന്നപ്ര,
    നന്ദി ടീച്ചര്‍.

    Abdulkader kodungallur,
    ഞാന്‍ മനസ്സിലാക്കുന്നു.
    ഇവിടെ ഒരു പരീക്ഷണത്തിനു ഞാന്‍ മുതിര്ന്നുപ എന്നത് ഒരു സത്യമാണ്.
    കഥയുടെ ആശയം പോലെ കഥ വായിച്ചു കഴിയുമ്പോഴും അനുഭവപ്പെടണം എന്നത്...
    അത് ഏറ്റില്ല...
    അഭിപ്രായത്തിന് നന്ദി ഭായി.

    Sukanya ,
    നന്ദി സുകന്യ.

    ഭാനു കളരിക്കല്‍,
    നന്ദി ഭാനു.

    കാക്കര kaakkara ,
    നന്ദി കാക്കര.

    മനസ്സ്‌ ,
    നന്ദി.

    abdul wahab,
    നന്ദി വഹാബ്.

    മറുപടിഇല്ലാതാക്കൂ
  45. ലളിതസുന്ദരമായ ഒരു നല്ല കഥ...

    മറുപടിഇല്ലാതാക്കൂ
  46. റാംജി ലളിതമായ കഥ ഇഷ്ടമായീ

    മറുപടിഇല്ലാതാക്കൂ
  47. ബ്ലോഗിലെത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂ എങ്കിലും ഈ മുഖം പല ബ്ലോഗുകളിലെയും കമെന്റുകള്‍ക്കിടയില്‍ കാണാറുണ്ടായിരുന്നു. പക്ഷെ, അപ്പോഴൊന്നും അതിലൊന്ന് ക്ലിക്കാന്‍ തോന്നിയിരുന്നില്ല. ഇവിടെ എത്താന്‍ വളരെ വൈകിപ്പോയി.

    (കമന്റ്‌ ഈ ബ്ലോഗിനുള്ളതാണ്. പോസ്റ്റിനല്ല)

    മറുപടിഇല്ലാതാക്കൂ
  48. നടപ്പിന്റെ കാര്യം ഓര്‍മ്മിപ്പിച്ചതു നന്നായി :)ഇക്കാര്യത്തില്‍ മാത്രം, എന്തെന്നറിയില്ല, എനിക്കു വല്ലാത്ത മറവിയാ :)

    നല്ല ഒരു പോസ്റ്റ്. വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  49. ഇഷ്ടമായി .എന്നാലും എന്തോ ഒരു കുറവുള്ളതുപോലെ തോന്നി .പെട്ടന്ന് അവസാനിപ്പിച്ചപോലെ തോന്നി.
    എന്‍റെ തോന്നല്‍ ആകാം ടോ മാഷെ..

    മറുപടിഇല്ലാതാക്കൂ
  50. പ്രിയപ്പെട്ട റാംജി ,
    ലളിതമായ എഴുത്തിലുടെ കുറച്ചു ജീവിത സത്യങ്ങളും , പഴമയുടെ പുതുമകളും എത്തിച്ചതിനു നന്ദി ,
    പിന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ തുടരും എന്ന് എവിടെയെങ്കിലും എഴുതിയട്ടുണ്ടോ എന്ന് നോക്കി,
    ഇല്ല എന്ന് കണ്ടപ്പോഴാണ് , എന്തോ ഒരു പൂര്‍ണത കിട്ടിയില്ല എന്ന് തോന്നി....
    ശെരിക്കും ഇത് ഒരു കഥയുടെ introduction ആയിട്ടാണ് എനിയ്ക് അനുബവപെട്ടത്‌, പറ്റുമെങ്കില്‍ ഒരു കഥ ഇതിനു തുടര്‍ച്ചയായി എഴുതി നൊക്കു, നന്നാവും . :)

    മറുപടിഇല്ലാതാക്കൂ
  51. ത്‌ലാവിന്റെ പടവും "തേക്ക്‌(തേവല്‍‍)"നെ കുറിച്ചും എഴുതിയതും നന്നായി. എനിക്ക് അറിവില്ലാത്ത വിഷയമായിരുന്നു.

    റംജി ഇതു വരെ എഴുതിയ കഥകളില്‍ എനിക്കേറ്റവും ഇഷ്ടമായ കഥ ഇതു തന്നെയെന്ന് നിസ്സംശയം പറയാം. ലളിതമായ കഥ ലളിതമായ ഭാഷയില്‍ വായനക്കാരുടെ മനസ്സില്‍ എത്തിക്കാന്‍ കഴിഞ്ഞു. കഥാപാത്രങ്ങളുടെ പെരുമാറ്റവും, ചിന്തയും, സംസാരവും സ്വാഭാവികമായിരുന്നു. അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  52. ലാലപ്പന്‍,
    വിലയിരുത്തലിനു നന്ദി ലാലപ്പന്‍.
    ത്-ലാത്തെക്ക്,കാളത്തേക്ക് കൂടാതെ കയറ്റുകൊട്ട തേക്ക്, വേത്ത് തേക്ക്, ചക്രം ചവിട്ട് തുടങ്ങിയ കുറെ ഇനങ്ങളുണ്ട്. ലാലപ്പന്‍ പറഞ്ഞ തുറുപ്പ് എനിക്ക് പിടി കിട്ടിയില്ല. ഒരുപക്ഷെ അതിന് പ്രാദേശികമായ ഭാഷയിലെ വ്യത്യാസം ആയിരിക്കും.

    SAMAD IRUMBUZHI,
    എന്റെ ബ്ലോഗ്‌ സന്ദര്ശുനത്തിനും വിശദമായ അഭിപ്രായത്തിനും നന്ദി മാഷെ.
    ഓരോ നാട്ടിലും നമ്മള്‍ ഉപയോഗിക്കുന്ന നാടന്‍ ഭാഷയുടെ വ്യത്യാസങ്ങളെക്കുറിച്ച് എഴുതി കൂടുതല്‍ വിശദീകരണം നല്കിയപ്പോള്‍ കൂടുതല്‍ ഭംഗിയായി.
    വീണ്ടും കാണാം.

    പാവത്താൻ,
    നന്ദി പാവത്താന്‍.

    Geetha,
    നന്ദി ഗീത.

    ഷാ,
    നന്ദി ഷാ സന്ദര്ശദനത്തിന്.
    ഇനിയും കാണാം.

    സ്നേഹതീരം,
    നടക്കാന്‍ മറക്കല്ലേ. അത് ഒരു ദിനചര്യ പോലെ തുടര്ന്നോട്ടെ..
    നന്ദി സ്നേഹതീരം.

    lekshmi. lachu,
    തോന്നല്‍ തന്നെയാണ് അഭിപ്രായം.
    അതെന്തായാലും തുറന്ന് എഴുതിക്കോളു.
    മടിക്കണ്ട. സന്തോഷമേയുള്ളൂ.
    നന്ദി ലക്ഷ്മി.

    മറുപടിഇല്ലാതാക്കൂ
  53. രണ്ട്‌ കാലഘട്ടങ്ങള്‍...... രണ്ട്‌ ചിന്തകള്‍.......

    അവസാനിപ്പിച്ചിടത്ത് ഒരു കല്ലുകടി തോന്നി.

    മറുപടിഇല്ലാതാക്കൂ
  54. നല്ല ഭാഷ, ഒഴുക്കുള്ള അവതരണം. പക്ഷെ കഥ അപൂര്‍ണമായി അവ്സാനിപ്പിച്ചുകളഞ്ഞല്ലോ റാംജീ!

    എന്റെ മനസ്സിലുംഎത്തി അപ്പൂപ്പനോടൊപ്പം പുഞ്ചയില്‍ വെള്ളം തേവുന്നതും, പാവല്‍‌തോട്ടത്തിലും, പടവലങ്ങാത്തോട്ടത്തിലും ഒക്കെ അപ്പൂപ്പനോടൊപ്പം കഥ പറഞ്ഞ് നടക്കുമായിരുന്നതും ഒക്കെ. നന്ദി.

    മറുപടിഇല്ലാതാക്കൂ
  55. Readers Dais,
    നന്ദി നിര്മ്മാല്‍.

    Vayady,
    നന്ദി വായാടി.

    ആളവന്താാന്‍,
    നന്ദു സുഹൃത്തെ.

    അനില്‍കുമാര്‍. സി.പി.,
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  56. നന്നായി പറഞ്ഞിരിയ്ക്കുന്നു..
    പണ്ടത്തെ വെള്ളം തേക്ക്‌ ഓര്‍മിപ്പിച്ചതിനു നന്ദി....
    എന്നാലും.. പതിവ്സൌന്ദര്യം കഥയ്ക്ക് കിട്ടിയില്ല.
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  57. കഥ,വളരെ ഇഷ്ടമായി, എന്നാലും എന്തോ ഒരു അപൂര്‍ണത ഫീല്‍ ചെയ്തു.ഒരുപക്ഷെ എന്റെ അറിവില്ലായ്മ കൊണ്ടാവും ട്ടോ....

    ഇന്ന്, തേക്ക് തൊട്ടിയും ചവിട്ടുയന്ത്രവും(യന്ത്രം എന്നു പേരേയുള്ളൂ ട്ടോ..) വീടിന്റെ ഉമ്മറത്ത്‌ കാഴ്ച വസ്തുവാക്കി വച്ചിരിക്കുന്നു. പഴയ പ്രതാപകാലത്തിന്റെ ഓര്‍മക്കോ അതോ പൊങ്ങച്ച പ്രദര്‍ശനത്തിനോ എന്നതും നിശ്ചയം പോരാ..!

    മറുപടിഇല്ലാതാക്കൂ
  58. ഇപ്പോള്‍ നഗരങ്ങളിലും ,നാളെ ഗ്രാമങ്ങളിലെയും മാതാപിതാക്കള്‍ അനുഭവിക്കുന്ന/ക്കേണ്ട ഏറ്റവും വലിയ പ്രശ്നമാണ് റാംജി പറഞ്ഞത്. താന്‍ നല്ലതെന്ന് കരുതി ശീലിച്ചവ മക്കളെ ശീലിപ്പിക്കാന്‍ അവര്‍ സംശയിക്കുന്നു. ആധുനിക ലോകത്തിന്റെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ പഴയ ശീലങ്ങള്‍ തടസമാകുമോ എന്ന സംശയം. ശരിയല്ലെന്നറിഞ്ഞു കൊണ്ട് തന്നെ ബാലകൃഷ്ണന്മാഷ് ശരിയല്ലായ്മകള്‍ക്ക് കൂട്ട് നില്‍ക്കേണ്ടി വരുന്നു. ചെയ്തത് ന്യായീകരിക്കാന്‍ പുതിയ രീതികള്‍ക്ക് പങ്കാളിയാവുന്നു. അതൊരു ഗതികേട് തന്നെയാണ്.

    വിഷയം ഇത്രയേറെ പ്രധാന്യമാര്‍ഹിക്കുമ്പോള്‍, അതിന്റെ ഗൌരവം പൂര്‍ണ്ണമായി പകര്‍ന്നു നല്‍കാന്‍ ഈ കഥക്കായോ എന്ന് സംശയമുണ്ട്‌. കഥയുടെ ദൈര്‍ഖ്യമല്ല ആഴമാണ് കൂട്ടെണ്ടതെന്നു തോന്നുന്നു. നാടന്‍ പ്രയോഗങ്ങളും ലാളിത്യവുമെല്ലാം കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  59. ലളിതമായ വിവരണം :)
    പക്ഷേ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ലല്ലോന്ന് ഒരു വിഷമം :(
    വായിച്ചിട്ട് കഥയുടെ ചട്ടക്കൂട് എനിക്ക് മനസിലായില്ല മാഷേ; അത് എന്‍രെ തെറ്റാണേ..

    മറുപടിഇല്ലാതാക്കൂ
  60. കഥ എന്തേ പെട്ടെന്ന് കൊണ്ടവസാനിപ്പിച്ചു?
    മോന്‍ സൈക്കിള്‍ ചവിട്ടുന്നതിന് അമ്മ ശകാരിക്കുമ്പോള്‍ മാഷിന് പറയാമായിരുന്നില്ലേ അത് വേണ്ടതാണെന്ന്. ഇക്കാലത്ത് കുഞ്ഞുങ്ങളെ പഠിത്തം പഠിത്തം എന്നു പറഞ്ഞ് ശ്വാസം മുട്ടിക്കുന്നതിന്റെ ചിത്രം നന്നായി വരച്ചു കാട്ടിയിരിക്കുന്നു കഥയില്‍.
    “പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.” - ഇപ്പോഴത്തെ ആള്‍ക്കാരുടെ ചിന്താഗതി തന്നെ ഇത്.

    മറുപടിഇല്ലാതാക്കൂ
  61. ഇന്നത്തെ ജീവിത ചുറ്റുപാടുകളില്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടുന്നില്ലല്ലോ. ബാലകൃഷ്ണന്‍ മാഷിനെ പോലെ നടക്കാന്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നാ ജാള്യത കൂടി ആകുമ്പോള്‍ പിന്നെ രോഗങ്ങള്‍ വന്നില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  62. Joy Palakkal ജോയ്‌ പാലക്കല്‍,
    ശരിയായി അഭിപ്രായം അറിയിച്ചതിന്
    നന്ദി ജോയ്‌.
    പോരായക ഞാന്‍ മനസ്സിലാക്കുന്നു.

    കുഞ്ഞൂസ് (Kunjuss),
    ആദ്യവായനയില്‍ തോന്നുന്നത് തന്നെ പറയണം.
    അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നതും.
    അഭിപ്രായത്തിന് നന്ദി കുഞ്ഞൂസ്.

    ഷൈന്‍ നരിതൂക്കില്‍,
    അഭിപ്രായങ്ങള്‍ എന്നെ സന്തോഷിപ്പിച്ചു.
    എഴുതുന്നത് മറ്റുള്ളവര്ക്ക്് മനസ്സിലായി
    എന്നറിയുമ്പോഴാണ് തൃപ്തി ലഭിക്കുന്നത്.
    ഇവിടെ വളരെ കുറവുകള്‍
    സംഭവിച്ചു എന്ന് തിരിച്ചറിയുന്നു.
    മേലിലും ഇത്തരം അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
    നന്ദി ഷൈന്‍.

    അരുണ്‍ കായംകുളം,
    പറയാന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്ക്ക്ക
    മനസ്സിലാകണം എന്ന പക്ഷക്കാരനാണ് ഞാന്‍.
    അല്പം പാകപ്പിഴകള്‍ സംഭവിച്ചു.
    നന്ദി അരുണ്‍.

    ഗീത,
    പെട്ടെന്ന് അവസാനിപ്പിച്ഛതല്ല.
    വായനക്കാര്‍ അവസാനിപ്പിക്കട്ടെ എന്ന ഒരു രീതി
    ഞാനൊന്ന് ശ്രമിച്ചതാണ്.
    അതത്ര ശരിയായില്ല.
    നന്ദി ഗീത.

    Simil Mathew,
    തീര്ച്ചയായും സിമില്‍.
    വളരെ നന്ദി.

    അക്ഷരം,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  63. പഴയ കാല വിവരണം ഒതിരി ഇഷ്ട്ടായി
    കഥ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  64. പരിചിതമായ ആളുകൾ.മാഷിന്റെ വ്യ്ത്യസ്ഥമായ രചനാശൈലിയുടെ മികവ് ഇവിടേയും ആവർത്തിച്ചു. നന്നായി ആസ്വദിച്ചു! ഫ്രീ ആയി എന്നും നല്ല കഥകൾ നൽകുന്ന മാഷിന് നന്ദി നന്ദി !!!

    മറുപടിഇല്ലാതാക്കൂ
  65. balakrishnanmaashum ,mattullavarum nammalkku chuttumullavaro, nammal thanneyo aanu alle maashe......

    മറുപടിഇല്ലാതാക്കൂ
  66. balakrishnanmaashum ,mattullavarum nammalkku chuttumullavaro, nammal thanneyo aanu alle maashe......

    മറുപടിഇല്ലാതാക്കൂ
  67. മാഷ് ജീവിതത്തിലൂടെയാണ് നടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  68. [ പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. ] വളരെ സത്യം റാംജീ .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  69. കൂതറHashimܓ
    നന്ദി ഹാഷിം.

    ഭായി,
    നല്ല വാക്കുകള്ക്ക്
    നന്ദി ഭായി.

    jayarajmurukkumpuzha,
    നന്ദി സുഹൃത്തെ.

    കുമാരന്‍ | kumaran,
    ജീവിതത്തിലെ സംശയത്തിലൂടെ നടക്കുന്നു.
    നന്ദി കുമാരന്‍.

    perooran,
    അറിയിപ്പിന് നന്ദി സുഹൃത്തെ.

    രസികന്‍,
    അഭിപ്രായത്തിന്
    നന്ദി രസികന്‍.

    മറുപടിഇല്ലാതാക്കൂ
  70. ഇന്നുകള്‍ക്കിടയിലൂടെ ഇന്നലകളെ കഥയില്‍ കൂടി വിവരിച്ചത് അസ്സലായി.
    ത്ലാത്തേക്ക്: ഞാനിടക്ക് ഓര്‍ക്കാറുള്ള ചില നല്ല കാര്യങ്ങളിലൊന്ന്.

    ഇന്നത്തെ കുടുംബങ്ങളിലെ ദിനങ്ങള്‍ മനോഹരമായി.
    വിഷയം നന്നായതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  71. നേരല്ലേ.രണ്ടു ഉള്ളിയെങ്കിലും തൊലി പൊളിച്ചു കൊടുത്തു കൂടെ?

    മറുപടിഇല്ലാതാക്കൂ
  72. അപ്പഴെ ഉള്ളി കയ്യിലെടുത്തോളു അതാ ജീവനു നല്ലത്....

    മറുപടിഇല്ലാതാക്കൂ
  73. നല്ല എഴുത്ത്.
    നല്ല കഥ.

    കഥാപാത്രങ്ങള്‍
    നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  74. വലിച്ചു കീറി അഭിപ്രായം പറയാന്‍ എനിക്കാവില്ല ...അര്‍ഹതയും ഇല്ല ...എന്നാലും പറയെട്ടെ..... മാഷ്‌ വരച്ചു കാട്ടിയ കാര്യങ്ങള്‍ കാലം കഴിയുന്ധോരുമാണ് പ്രസക്തി ഏറുന്നത്.
    എനിക്കിഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  75. അജ്ഞാതന്‍7/28/2010 04:10:00 AM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  76. അജ്ഞാതന്‍7/28/2010 04:11:00 AM

    റാംജി..ഇപ്പോഴാ കാണുന്നെ ഈ പോസ്റ്റുകള്‍ ...റാംജി പുത്യതോന്നും എഴുതുന്നില്ലേ എന്ന് ഒന്ന് വന്നു എത്തി നോക്കിയതാ ...അപ്പ ദെ കിടക്കണ് രണ്ടു പോസ്റ്റ്‌ ..

    കഥ വായിച്ചു ..അവസാന ഭാഗം വളരെ ഇഷ്ട്ടായി ...ഒരു വീട്ടില്‍ മിക്കപ്പോഴും കാണുന്ന അന്തരീക്ഷം ..അടുക്കള ജോലി ഭാരത്താല്‍ കലി തുള്ളി നില്‍കുന്ന ഭാര്യ ...സ്ഥിരം ഡയലോഗ് ..കുട്ടിടെ അവസ്ഥ ശരിക്കും വരച്ചു കാണിച്ചു ..പടിക്ക് പടിക്ക് ...കളി നഹി നഹി ...ചുറ്റുമുള്ള ജീവിതങ്ങളെ അതിന്റെ തനിമ നഷ്ട്ടപെടാതെ മനസ്സില്‍ തങ്ങി നിര്‍ത്തുന്ന രീത്യില്‍ എഴുതി പിടിപ്പിക്കാന്‍ റാംജി ക്ക് എന്നും ഒരു പ്രത്യേക കഴിവ് തന്നെ ...ഇനിയും ജീവിതങ്ങളെ വരച്ചു കാണിച്ചു തരുക ..ഞങ്ങള്‍ വായനക്കാര്‍ക്കായി ....ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  77. ഇഷ്ട്ടായി
    കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  78. OAB/ഒഎബി,
    ശാന്ത കാവുമ്പായി,
    poor-me/പാവം-ഞാന്‍,
    »¦മുഖ്‌താര്‍¦udarampoyil¦«,
    അയമൂട്ടിക്ക,
    ആദില,
    jayarajmurukkumpuzha,
    മിഴിനീര്ത്തു ള്ളി,
    നിയ ജിഷാദ്,

    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....