6/3/10

ചുഴലി കയറിയ പാര്‍വതി

2010 ഫെബ്രുവരി 18

ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക്‌ അവളോട്‌ അസൂയയാണ്‌. അസൂയയുടെ കാരണവും ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌.
കടഞ്ഞെടുത്ത ശരീരമാണ്‌ പാര്‍വതിയുടേത്. എണ്ണക്കറുപ്പ്‌. നീളം കുറഞ്ഞതെങ്കിലും തിങ്ങി ഇടതൂര്‍ന്ന മുടി. വശ്യതയുടെ മര്‍മരം ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ക്കു മുകളില്‍നീളം കൂടിയ പുരികങ്ങള്‍ ഒരലങ്കാരമാണ്‌. അല്‍പം ഉയര്‍ന്ന നെറ്റിത്തടത്തില്‍ അനുസരണയില്ലാത്ത മുടിയിഴകള്‍ താളം തെറ്റി തെറിച്ചു നില്‍പുണ്ട്‌. കവിള്‍ത്തടങ്ങള്‍ എണ്ണമയം ഏറ്റതുപോലെ തിളങ്ങുന്നു. ഉയര്‍ന്ന മൂക്കിനു താഴെ തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍. അരികുചേര്‍ന്ന്‌ നിര തെറ്റി വളര്‍ന്ന മുകള്‍നിരയിലെ കൊച്ചുപല്ല്‌ ഏഴഴകാണ്‌. ചിരിക്കുമ്പോള്‍ തെളിയുന്ന വലതു കവിളിലെ നുണക്കുഴി തേന്‍പൊഴിക്കും. മിനുസമുള്ള താടിയില്‍ തൊടാന്‍ കൊതി തോന്നും.

പാര്‍വതിക്ക്‌ ചുഴലി കയറി.....
അതാണവളുടെ ശാപം. മുപ്പത്തഞ്ച്‌ കഴിഞ്ഞിട്ടും മംഗല്യം നടന്നില്ല. അയല്‍ വക്കവീടുകളിലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളൊരു സഹായിയായിരുന്നു. വീട്ടിലെ ചെറിയ ചെറിയ പണികള്‍ക്ക്‌ അവളെ വിളിക്കും. പണിയെടുപ്പിക്കുന്നതിനേക്കാള്‍ അവളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്‍െറ ഭര്‍ത്താവിന്റെ കണ്ണുവെട്ടത്തുനിന്ന് അവളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ വളരെ പാടുപെട്ടിരുന്നു. ഒതുങ്ങിവികസിച്ച അരക്കെട്ടിന്‌ വെളുത്ത ഒറ്റമുണ്ട്‌ നന്നായി ചേരുമായിരുന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞാണ്‌ പാര്‍വതിക്ക്‌ രോഗം കൂടിയ വിവരം അറിഞ്ഞത്‌. ഒരുദിവസം വായില്‍ നിന്ന്‌ നുരയും പതയും വന്ന്‌ പുഞ്ചപ്പാടത്തെ തോട്ടുവക്കില്‍ വീണുകിടന്നത്‌ അയാളാണ് കണ്ടത്‌. അച്ചുതന്‍ നായരും പര്‍വതിയും പുഞ്ചപ്പാടത്തിന്‍റെ മദ്ധ്യത്തില്‍. നുരയും പതയും ഒലിപ്പിച്ച്‌ താഴെ കിടന്നു പിടയുന്ന പാര്‍വതിയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ ശരീരത്തില്‍ തൊടാന്‍ എന്തുകൊണ്ടോ കൈ വിറച്ചു. പകപ്പോടെ ചുറ്റും നോക്കിയതല്ലാതെ അനങ്ങാനായില്ല. സമയം കളയാതെ അയാള്‍ വയല്‍ വരമ്പിലൂടെ വീട്ടിലേക്കോടി. ഒറ്റ ശ്വാസത്തില്‍ ഭാര്യയോട്‌ വിവരങ്ങള്‍ പറഞ്ഞു. ഭാര്യയും സംഘവും പുഞ്ചപ്പാടത്തേക്കു പാഞ്ഞു.

പര്‍വതി എഴുന്നേറ്റിരുന്ന്‌ ചിറി തുടച്ച്‌ മോന്ത കഴുകി. പതിയെ എഴുന്നേറ്റ്‌ ഉടുമുണ്ടില്‍ പറ്റിയ ചളി തുടച്ചു നീക്കുമ്പോള്‍ സംഘം എത്തി. അവരോടൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ സഹതാപത്തിന്‍റെ സാന്ത്വനം നിറഞ്ഞ വാക്കുകള്‍ ചുറ്റും ചിതറി വീണു. അച്ചുതന്‍ നായര്‍ അവര്‍ക്കു പിന്നാലെ എന്തോ നഷ്ടപ്പെട്ടതു പോലെ കുമ്പിട്ട്‌ നടന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇനി പാര്‍വതിയുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ്‌ സദ്ധ്യത. വീട്ടുപണിയില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതാണ്‌ ഉചിതം. എന്തൊ, അവളെ ഒഴിവാക്കികൊണ്ടൊരു തീരുമാനത്തിന്‌ എനിക്കാകുന്നില്ല. അസൂയയുണ്ടെങ്കിലും അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അടിമപ്പെട്ടിരിക്കുന്നു എന്ന ബോധം തിരിച്ചറിയുന്നു.

ഒന്നും സംഭവിക്കാത്തതുപോലെ പിറ്റെ ദിവസം പാര്‍വതി എത്തി. വന്നപാടെ ചൂലെടുത്ത്‌ മുറ്റം തൂത്തുവാരി. തെക്കുഭാഗത്തെ അടുക്കള ചെരുവില്‍ കുന്തുകാലിലിരുന്ന്‌ പാത്രങ്ങള്‍ ഓരോന്നായി എടുത്ത്‌ കഴുകുവാന്‍ തുടങ്ങി. ഞാനെല്ലാം നോക്കിനിന്നു. ഇന്നവള്‍ക്ക്‌ പതിവിനു വിപരീതമായി കൂടുതല്‍ അഴക്‌ തോന്നുന്നു. കുനിഞ്ഞിരുന്ന്‌ പാത്രം കഴുകുന്ന പാര്‍വതിയുടെ ഇടത്‌ ചെവിക്കും കൈത്തോളിനുമിടയിലൂടെ എന്‍െറ കണ്ണുകള്‍ കള്ളപ്രദക്ഷിണം നടത്തി.

പര്‍വതിയുടെ മനോനിലയില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌ തൊട്ടടുത്ത ദിനങ്ങളിലായിരുന്നു. പിന്നീടങ്ങോട്ട്‌ വീട്ടില്‍ വരവ്‌ വല്ലപ്പോഴുമായി. അലസമായ വസ്ത്രധാരണം തന്നെ അതിനു ഉദാഹരണമായിരുന്നു. വീട്ടില്‍ തീരെ വരാതായിത്തുടങ്ങിയപ്പോള്‍ എനിക്ക്‌ വേവലാധിയായി. ആരോട്‌ തിരക്കാന്‍. വളരെ നാളായി അച്ചുതന്‍ നായരുടെ ഭാര്യയെ കണ്ടിട്ട്‌. അവര്‍ ഇടക്കിടെ വരുമായിരുന്നെങ്കില്‍ ധാരാളം നാട്ടുവാര്‍ത്തകള്‍ കിട്ടുമായിരുന്നു. പുറത്തിറങ്ങാത്തതിനാല്‍ എനിക്കണെങ്കില്‍ വര്‍ത്തകളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീടെപ്പോഴൊ അവര്‍ തന്നെയായിരുന്നു പര്‍വതിയെക്കുറിച്ച്‌ വിവരങ്ങള്‍ അറിയിച്ചത്‌.

അവളിപ്പോള്‍ പുറത്തേക്കിറങ്ങാറില്ലത്രെ. വീട്ടില്‍ തന്നെയാണ്‌. അവളുടെ അമ്മയാണ്‌ കൂട്ടിരിപ്പ്‌. സദാസമയവും ചിന്തിച്ചുകൊണ്ട്‌ ഏകാന്തതയില്‍ നോക്കിയിരിക്കും. ഇടക്കിടക്ക്‌ ചുഴലി വരും. മനോനില ആകെ തകര്‍ന്നു. വീട്ടിലേക്ക്‌ സന്ദര്‍ശകരെ ആരേയും കടത്താറില്ല അവളുടെ അമ്മ. കാരണം അവള്‍ ബ്ലൌസ് ഉപേക്ഷിച്ചിരിക്കുന്നു. അരയ്ക്കു മുകള്‍ ഭാഗം നഗ്നമേനിയാണ്‌. എന്‍െറ അസൂയ ക്രമേണ അലിഞ്ഞില്ലാതായി. പകരം അലിവ്‌ തോന്നി. ഉടനെത്തന്നെ അവളെ കാണണമെന്ന്‌ മനസ്സ്‌ പറഞ്ഞു. അവളുടെ അമ്മ സമ്മതിക്കാതെ വരുമൊ എന്ന ശങ്ക നില്‍നില്‍പുണ്ടെങ്കിലും കാണാതിരിക്കാനാകില്ല. ഒപ്പം എന്തൊക്കെയൊ നഷ്ടപ്പെട്ടെന്ന തോന്നലും. സത്യത്തില്‍ തോന്നലായിരുന്നില്ല, നഷ്ടപ്പെടല്‍ തന്നെയായിരുന്നു. ഇനി അവളെ ഒന്നരുകില്‍ കിട്ടുമൊ എന്നുപോലും തിട്ടമില്ല. പതിയെ പതിയെ എല്ലാം ആസ്വദിക്കാമെന്നു കരുതിയതായിരുന്നു.

ഒരു കൊച്ചു വീടാണ്‌ അവളുടേത്‌. ഞാനങ്ങോട്ട്‌ കയറുമ്പോള്‍ താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഉമ്മറത്ത്‌ അവളുടെ അമ്മ ഇരിപ്പുണ്ട്‌. എന്നെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ്‌ കരഞ്ഞുകൊണ്ടടുത്തുവന്നു. ഏന്തിയേന്തികരയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. ഞാനവളെയൊന്നു കാണട്ടെയെന്നു പറഞ്ഞ്‌ അകത്തു കയറി.

മുറിക്കകത്ത് കടന്നപ്പോള്‍ എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ അര്‍ദ്ധനഗ്നമേനിയുടെ അഴകു കണ്ടപ്പോള്‍ മനോവിഭ്രാന്തിയെക്കുറിച്ചുള്ള എന്‍െറ അറിവ്‌ നഷ്ടപ്പെട്ടു. കണ്ണിമവെട്ടാതെ നോക്കിനിന്നു. അവളുടെ ചുണ്ടിന്‍റെ കോണിലൊരു മന്ദഹാസം വിരിഞ്ഞു.

ശില്‍പികളുടെ കരവിരുതിനെ വെല്ലുന്ന അവളുടെ സ്തനങ്ങള്‍. ചിത്രം വരച്ച പോലെ അത്ര മനോഹരം. ജാളൃത കൂടാതെ അവളെന്‍റെ അരുകിലേക്കു വന്നു. ഒന്നു തൊടണമെന്ന്‌ തോന്നി. അഭിമാനം അനുവദിച്ചില്ല. അരികില്‍ വന്ന്‌ ദയനീയമായി എന്‍െറ കണ്ണുകളിലേക്ക്‌ നോക്കി.പിന്നെ തിരിച്ചു നടന്നു. അരക്കെട്ടിലിറുകിയ വെള്ളമുണ്ടിനു മുകളില്‍ ചന്തികള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടകന്നു.

നേരം വളുത്തപ്പോള്‍ പര്‍വതി രക്തത്തില്‍ കുളിച്ച്‌ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയില്ല. കഴുത്ത്‌ ഞെരിച്ച്‌ കൊലചെയ്യപ്പെട്ട നിലയില്‍ അവളുടെ അമ്മ ഉമ്മറത്ത്‌.

അച്ചുതന്‍ നായരെ കാണാനില്ലെന്ന വാര്‍ത്ത ഇതോടു ചേര്‍ക്കേണ്ടതാണ്‌.

വാല്‍ക്കഷ്ണം :ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
ഒരു പഴയ പോസ്റ്റ് ആണ് . വായിച്ചവര്‍ ക്ഷമിക്കണം.

60 അഭിപ്രായങ്ങൾ:

  1. വ്യത്യസ്തമായ ഒരു കഥ. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം മാഷേ. വ്യത്യസ്തതയുണ്ട്. അച്യുതന്‍ നായരെ ആദ്യമേ സംശയം തോന്നിയിരുന്നു.

    ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായി ചെറിയൊരു വായിക്കുമ്പോള്‍ ചെറിയൊരു സംശയം ഉണ്ടായി കഥാപാത്രം തന്നെയാണൊ എഴുത്തുകാരനും കത്ഹാപാത്രത്തെ കാണാനില്ലാലോ സമാധാനമായി താങ്കള്‍ ഇവിടെ കന്മുപിലുണ്ടല്ലോ....?

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായി വായിക്കുമ്പോള്‍ ചെറിയൊരു സംശയം ഉണ്ടായി കഥാപാത്രം തന്നെയാണൊ എഴുത്തുകാരനും കത്ഹാപാത്രത്തെ കാണാനില്ലാലോ സമാധാനമായി താങ്കള്‍ ഇവിടെ കന്മുപിലുണ്ടല്ലോ....?

    മറുപടിഇല്ലാതാക്കൂ
  5. കുമാരന്‍
    ശ്രീ
    പണ്യന്‍ കുയ്യി
    അഭിപ്രായങ്ങല്‍ക്ക്‌ നന്ദി.
    വീണ്ടും കണ്ട്മുട്ടാം

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്.... അച്യുതൻ നയർ ആളുകോള്ളാം. പക്ഷെ എനിക്ക് പുള്ളിക്കാരനോട് സഹതാപമുണ്ട്.ആ സമയത്ത് സ്വയം നിയന്ത്രിക്കാൻ പറ്റില്ലാല്ലൊ.... ശരിക്കും ഇതൊരു സമൂഹിക പ്രശ്നമാണ് ഇപ്പോൾ

    മറുപടിഇല്ലാതാക്കൂ
  7. കഥ നന്നായി. ഭാഷയ്ക്ക് ചടുലതയുണ്ട്. തുടര്‍ന്നും എഴുതുക

    മറുപടിഇല്ലാതാക്കൂ
  8. മനോഹരമായി പറഞ്ഞിരിക്കുന്നു, നല്ല ഒതുക്കവും ആകാംക്ഷയും.സൌന്ദര്യം ആസ്വദിക്കാനുള്ളതാണ്, അത് അനുഭവിക്കണമെന്ന് ആഗ്രഹിച്ചാല്‍ അച്ച്യുതന്‍ നായരെ പോലെ ഒളിച്ചോടേണ്ടി വരും

    മറുപടിഇല്ലാതാക്കൂ
  9. രാംജീ,
    താങ്കളുടെ മറ്റ് കഥകള്‍ പോലെ തന്നെ ഇതിനും അതേ ഭാഷാ വൈഭവം.
    പിന്നെ അച്ചുതന്‍ നായരും ഒരാണല്ലേ...

    മറുപടിഇല്ലാതാക്കൂ
  10. വ്യത്യസ്തമായ ഒരു കഥ....മനസ്സില്‍ ഒരു വിങ്ങല്‍.....അങ്ങനെയും ഒരു മനുഷ്യ ജന്മം അല്ലേ?? എല്ലാം തികച്ച് കൊടുക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.....

    മറുപടിഇല്ലാതാക്കൂ
  11. പടച്ചതമ്പുരാന്റെ ഓരൊ തമാശകള്....!!
    കഥ നന്നായിരിക്കുന്നു...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  12. സ്ത്രീകൾ പോലും അസൂയയോടെയുറ്റുനോക്കുന്ന അഴകറ്റ പാർവ്വതി...!
    പിന്നെ ,പുരുഷനായ അച്ചുതൻ നായരുടെ കാര്യം പറയാനുണ്ടോ ?
    ആ സൌന്ദര്യം ആസ്വദിക്കൽ, അതിനെ അനുഭവിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ അല്ലേ.....കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  13. ഉദ്വേഗവും ഒരല്പം സെക്സുമൊക്കെയായി ഒരു മിനി ക്രൈം ത്രില്ലർ ..കൊള്ളാം റാം ജീ ,താങ്കളുടേ തന്നെ മറ്റു രചനകളുടെ മികവ് പറയാനില്ലെങ്കിലും...

    മറുപടിഇല്ലാതാക്കൂ
  14. 'ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല' !!!!! കഥ നന്നായിട്ടുണ്ട്.ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  15. മാഷേ,

    നല്ല കഥ.. അചുതൻ നായരെ എനിക്ക്‌ സംശയം തോന്നിയിരുന്നു...

    മറുപടിഇല്ലാതാക്കൂ
  16. നല്ല കഥ.
    'രക്തത്തില്‍ കുളിച്ച്‌' മരിച്ചുകിടക്കുന്നു- എന്നതിലും, മരിച്ചു 'കിടക്കുന്നു' മതിയായിരുന്നോ? ഒരു sexual assaultഇന് ചേരുന്നത് അതാണെന്ന് പോലെ തോന്നുന്നു.

    വാല്‍കഷ്ണം, കഥ മനസിലാകാത്തവരുണ്ടോ? എന്ന ചോദ്യം പോലേ മുഴച്ചു നില്‍ക്കുന്നു.

    chumma commentiyathaanu, valya kaaramulla kaaryangalalla engilum. Ugran kadha.

    മറുപടിഇല്ലാതാക്കൂ
  17. നല്ല കഥ റാംജി, ഒരു എം.ടി.കഥ വായിക്കുന്നത് പോലെ തോന്നി.
    പക്ഷെ ഒരു സ്ത്രീയുടെ വീക്ഷണകോണിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, പിന്നീടു അതു ഒരു പുരുഷലക്ഷണം കൈവരിക്കുന്നു.. ശ്രദ്ധിച്ചിരുന്നോ? (ഇനിയിപ്പോ എന്‍റെ തോന്നലാവാം)

    മറുപടിഇല്ലാതാക്കൂ
  18. ദൈവത്തിന്‍ കരവിരുത്‌, കരവിരുത്തിനെ ആരെങ്കിലും തുണികൊണ്ട്‌ മൂടുമോ?
    വായന രസിപ്പിച്ചു റാം ജി

    മറുപടിഇല്ലാതാക്കൂ
  19. വായിച്ചുതുടങ്ങിയപ്പോഴേ തോന്നി ഈ പാര്‍വ്വതിയെ പരിചയമുണ്ടല്ലോ എന്നു്!

    മറുപടിഇല്ലാതാക്കൂ
  20. കഥ നന്നായിരിക്കുന്നു...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  21. പാർവതി...... ആഴത്തിൽ വരച്ചു ജീവനുള്ള കഥാപാത്രം

    മറുപടിഇല്ലാതാക്കൂ
  22. പുതിയ പാർവ്വതിമാരെ കാത്ത് അച്ചുതൻ നായർ മറഞ്ഞിരിക്കുന്നുണ്ട് ....

    മറുപടിഇല്ലാതാക്കൂ
  23. നല്ല കഥ റാംജി.അച്യുതമ്മാരെ എല്ലാക്കാലത്തും സൂക്ഷിച്ചേ മതിയാവൂ.കഥ തുടങിയതില്‍ നിന്നും വ്യത്യസ്ഥമായി അവസ്സാനിപ്പിച്ചത് ഒരു ആണിന്റെ വീക്ഷണകോണില്‍ നിന്നാണോ.അതോ എന്റെ തോന്നലോ

    മറുപടിഇല്ലാതാക്കൂ
  24. പാര്‍വ്വതിയുടെ സൌന്ദര്യം ശരിക്കും അച്ചുതന്‍നായര്‍ ആസ്വദിച്ചു .ആസ്വാദനത്തിനു ആണ്‍ പെണ്‍ വിത്യാസമില്ല. ഒരു ദുരന്തത്തില്‍ അവസാനിക്കരുതെ എന്ന് മനസ്സ് വായനയില്‍ ഉടനീളം പറഞ്ഞു. പക്ഷെ….

    മനോഹരമായ വരികള്‍. ശരിക്കും ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  25. ഇതിലൂടെ വന്ന് എന്‍റെ കഥയെ സത്യസന്ധമായി വിലയിരുത്തി അഭിപ്രായങ്ങളും പോരായ്മകളും ചൂണ്ടിക്കാണിച്ച എന്‍റെ സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.

    മറുപടിഇല്ലാതാക്കൂ
  26. ദൈവത്തിന്റെ അനുഗ്രഹം എങ്കിലും സൌന്ദര്യം ചിലപ്പോ സ്ത്രീക്ക് തീരാ ശാപമാവാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  27. ഈ അടിക്കുറിപ്പ് സംശയത്തിനു കാരണമാക്കുന്നു.
    "അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല"
    അച്യുതന്‍ നായരാണോ അതോ ' ഞാനോ ' കൊലയാളി ?
    എതായാലും ബ്ലോഗില്‍ അധികമാരും കൈവെക്കാത്ത വിഷയം ആണ്.നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  28. ‘ഞങ്ങളുടെ’ കാഴ്ചപ്പാടില്‍ കഥാവതരണം ഒന്നാം നമ്പര്‍.

    വാല്‍കഷ്ണത്തിനൊരു കമന്റ്.
    ഒരിക്കല്‍ കുളത്തില്‍ നിന്നും കുളി കഴിഞ്ഞെത്തിയ ഭാര്യ അസൂയയോടെ പറഞ്ഞു
    ‘ആ----യുടെ ചന്തീം മൊലേം ഒന്ന് കാണണം’
    ‘---------‘

    മറുപടിഇല്ലാതാക്കൂ
  29. കഥ നന്നായി.
    പെണ്ണിന്റെയും ആണിന്റെയും മനസിളക്കിയ പാര്‍വ്വതി..

    മറുപടിഇല്ലാതാക്കൂ
  30. കണ്ണനുണ്ണി,
    ശരിയാണ്‌.

    മുസഫിര്‍,
    അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നു.
    നന്ദിയുണ്ട്‌.

    കൊട്ടോട്ടിക്കാരന്‍,
    jayarajmurukkumpuzha,
    നന്ദി.

    ഒ എ ബി,
    അഭിപ്രായത്തിന്‌ നന്ദി.
    വാല്‍ക്കഷ്ണം മനപ്പൂര്‍വ്വമാണെന്ന്‌ പറയാം.
    "ആ......കാണണം"
    എന്നുതന്നെ....

    വശംവദന്‍,
    Shine Narithookil,
    നന്ദിയുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  31. കഥകള്‍ നന്നായിട്ടുണ്ട്. ആ രേഖാചിത്രങ്ങള്‍
    താങ്കള്‍ വരച്ചതാണോ? അതും വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  32. എന്തിനായിരുന്നു ഇതൊക്കെ ഇത്രയും വർണ്ണിച്ചിട്ട് കൊന്നുകളഞ്ഞില്ലെ, ഒരു സങ്കോച്അവുമില്ലാതെ. ക്ഷമിക്കാൻ കഴിയോ ഞങ്ങൽക്കൊക്കെ!!

    മറുപടിഇല്ലാതാക്കൂ
  33. നന്ദന പറഞ്ഞതേ എനിക്കും പറയുവാനുള്ളൂ ദുഷ്ടന്.

    ആദ്യമായിട്ടാണ് താന്കളുടെ പേജില് ഇനിയും വരാം വായിക്കാം

    മറുപടിഇല്ലാതാക്കൂ
  34. മനോഹരമായ കഥ വ്യത്യസ്ഥമായി എഴുതി...


    അനുമോദനങ്ങള്‍..!!

    മറുപടിഇല്ലാതാക്കൂ
  35. sukanya,
    രേഖാചിത്രങ്ങള്‍ എണ്റ്റെ സ്ര്യ്ഷ്ടി തന്നെ.
    നന്ദി.

    നന്ദന,
    Pd,
    കുട്ടേട്ടന്‍,
    ലക്ഷ്മി,
    ബ്ളൊഗ്‌ സന്ദര്‍ശനത്തിനും
    അഭിപ്രായങ്ങള്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  36. കഥ എനിക്കിഷ്ടപ്പെട്ടു--- അച്യുതന്‍ നായരേ പോലെ ഉള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്--എന്നാലും പാര്‍വതി പാവം---നന്നായി വരച്ചിരിക്കുന്നു അവളെ-- വാക്കുകള്‍ കൊണ്ടും ചിത്രം കൊണ്ടും---അഭിനന്ദനങള്‍--

    മറുപടിഇല്ലാതാക്കൂ
  37. "ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി "
    ആരുടെ സൃഷ്ടിയായാലും സ്ത്രീസൗന്ദര്യം നല്ലതുതന്നെ ,കഥയും ....

    മറുപടിഇല്ലാതാക്കൂ
  38. മാഷേ, നല്ല വായന... രസിപ്പിച്ചു. പാര്‍വതിയില്ലത്ത നാട്ടില്‍ ഞാനെന്തിനു എന്നു വിചാരിച്ചു ഊരു വിട്ടതാണോ?

    മറുപടിഇല്ലാതാക്കൂ
  39. എല്ലാ സ്ത്രീകളും സൌന്ദര്യം ആഗ്രഹിക്കുന്നു. പക്ഷേ ചിലര്‍ക്കത് ശാപമായും വന്നു ഭവിക്കുന്നു. പാവം പാര്‍വതി.

    മറുപടിഇല്ലാതാക്കൂ
  40. അച്യുതന്‍ നായരേ പോലുള്ളവര്‍ കാരണമാണ്
    സ്ത്രീക്ക് സൌന്ദര്യം ചിലപ്പോള്‍ ഒരു ശാപമാവാന്‍ കാരണം.
    നല്ല കഥ ട്ടോ..

    മറുപടിഇല്ലാതാക്കൂ
  41. Vishnu,
    ജീവി കരിവെള്ളൂര്‌,
    വഷളന്‍....തീര്‍ച്ചയായും...,
    ഗീത,
    സിനു,
    INTIMATE STRANGER,
    എണ്റ്റെ കഥ വായിച്ച്‌ വിലയിരുത്തി അഭിപ്രായം പറഞ്ഞ കൂട്ടുകാര്‍ക്ക്‌ നന്ദി.
    ഇനിയും കാണാം....

    മറുപടിഇല്ലാതാക്കൂ
  42. മിക്ക സ്‌ത്രീകള്‍‌ക്കും തന്നെക്കാള്‍‌ സുന്ദരിയായ മറ്റൊരു സ്‌ത്രീയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഉദാഹരണത്തിന്‌, ആ ഐശ്വര്യ റായിയെ നോക്കൂ...എന്ത്‌ ഭംഗീണ്ടന്നാ ഈ പറയണേ?....:)

    മറുപടിഇല്ലാതാക്കൂ
  43. കൊള്ളാം. ആദ്യമായാണ്‌ ഈ വഴി.. ഇനിയും കാണാം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  44. മാന്യമായി സൌന്ദര്യം ആസ്വദിക്കാന്‍ പറ്റാത്ത സമൂഹത്തില്‍ അച്ചുതന്‍ നായരെ പോലെ ഒളിചോട്ടമാല്ലാതെന്തു വഴി...
    ഇതൊന്നും ബ്ലോഗില്‍ വരേണ്ടതല്ല, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒക്കെ വരേണ്ട തരം ക്വാളിറ്റി ഉള്ള കഥ.
    ബ്ലോഗില്ലാതവര്‍ക്കെന്താ കഥ ആസ്വദിക്കെണ്ടേ?

    മറുപടിഇല്ലാതാക്കൂ
  45. വളരെ നല്ല കഥ, ഇഷ്ടായി. പക്ഷെ ക്ലൈമാക്സ്‌ ഇങ്ങനെ ആവും എന്ന് പ്രതീക്ഷിച്ചില്ല. ചിത്രങ്ങളും അതി മനോഹരം

    മറുപടിഇല്ലാതാക്കൂ
  46. കാ‍മ്പുള്ള കഥയല്ലെങ്കിലും നന്നായി പറഞ്ഞിരിക്കുന്നു. പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി

    മറുപടിഇല്ലാതാക്കൂ
  47. Vayady,
    Shaivyam...being nostalgic,
    വഴിപോക്കന്‍,
    കുറുപ്പിന്‍റെ കണക്കു പുസ്തകം ,
    ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    mini//മിനി,

    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  48. മാഷേ നന്ന്. ന്നാലും മനസ്സിലുള്ള ഒരു കാര്യം കൂടി കുറിച്ചോട്ടേ? കഥയിലെ ആഖ്യാതാവ് ‘പെണ്‍’ ആണെങ്കിലും ആണിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. ആണ് പെണ്ണിനെ ക്കാണുന്ന കണ്ണാലാണ് ‘അവള്‍’ കാണുന്നത്. ഒന്നൂടെ ശ്രമിച്ചാല്‍ , എഴുത്തിലെ/കാഴ്ചയിലെ ആണിനെ പൊഴിച്ചു കളയാന്‍ മാഷിന് കഴിയും , ഉറപ്പ്. പെണ്മനസ്സിലേയ്ക്ക് കൂടുവിട്ട് കൂടുമാറി ഒരിക്കല്‍ക്കൂടി ഇതെഴുതിയെങ്കില്‍....

    മറുപടിഇല്ലാതാക്കൂ
  49. എല്ലാ കഥകളിലേയും രേഖാചിത്രങ്ങൾക്ക് അസാധാരണമായ കൈയടക്കമുണ്ട്.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  50. എനിക്ക് കഥയുടെ തീം ഇഷ്ടമായി..
    എന്നാല്‍ അവതരണത്തില്‍ കുറച്ചു കൂടി
    ഫീലിങ്ങ്സ്‌ അഗാമയിരുന്നു. കൂടുതല്‍
    നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
    സുനില്‍

    മറുപടിഇല്ലാതാക്കൂ
  51. "ചുഴലി കയറിയ പാര്‍വതി" വളരെ ദയനീയമായ അവസ്ഥയാണു ചുഴലി ഒരോ തവണ ചുഴലിയുടെ അറ്റാക്ക് വരുമ്പോഴും തലചോറിനു ക്ഷതം സംഭവിക്കുന്നു .... പാവം പാർവതി! നല്ല രീതിയിൽ പറഞ്ഞ കഥ

    മറുപടിഇല്ലാതാക്കൂ
  52. ഞാനൊരു സത്യം പറയട്ടെ...അസൂയ മൂത്ത ഒരു സ്ത്രീയേയും ഞാനിവിടെ കണ്ടില്ല. പക്ഷേ ഞാന്‍ അവിടെ കണ്ടത് റാംജിയേയാണ്. മറ്റൊരു സ്ത്രീയുടെ സൌന്ദര്യം അസൂയമൂത്ത് നല്ല രീതിയില്‍ ആസ്വദിക്കണമെന്ന് ഒരു സ്ത്രീക്ക് തോന്നുമെന്ന് എനിക്ക് തോന്നാത്തത്കൊണ്ടാകും. പക്ഷെ അസൂയയോടെയല്ലാതെ കാമത്തോടെ തോന്നലുളവാകാം എന്നും തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  53. വായനക്കും അഭിപ്രായത്തിനും
    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....